മീത്ത്: കൗണ്ടി മീത്തിൽ വാഹനാപകടത്തിൽ വയോധികയ്ക്ക് പരിക്ക്. 80 വയസ്സുകാരിയെ ആണ് പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് മോട്ടോർവേ 1 ൽ ആയിരുന്നു അപകടം ഉണ്ടായത്.
ജംഗ്ഷൻ 7 നും ജംഗ്ഷൻ 8 നും ഇടയിൽ ആയിരുന്നു സംഭവം. അഞ്ച് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നുവെന്നാണ് ദൃക്സാക്ഷി മൊഴി. അപകടത്തിൽ പരിക്കേറ്റ 80 കാരി അവർ ലേഡി ലൂർദ്സ് ആശുപത്രിയിലാണ് ചികിത്സയിൽ കഴിയുന്നത്.
Discussion about this post

