ബെൽഫാസ്റ്റ്: പിഎസ്എൻഐ (പോലീസ് സർവ്വീസ് ഓഫ് നോർതേൺ അയർലൻഡ്) ഡിക്റ്റക്ടീവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ. 45 ഉം 25 ഉം വയസ്സ് പ്രായമുള്ളവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പിഎസ്എൻഐ ഡിക്റ്റക്ടീവ് ചീഫ് ഇൻസ്പെക്ടർ ജോൺ ക്ലാഡ്വെല്ലിനെയായിരുന്നു വെടിവച്ച് കൊല്ലാൻ ശ്രമിച്ചത്.
സ്റ്റുവർട്ട്ടൗണിൽ നിന്നാണ് 45 കാരനെ പോലീസ് അറസ്റ്റ് ചെയ്തത്. ഇതിന് പിന്നാലെ പടിഞ്ഞാറൻ ബെൽഫാസ്റ്റിൽ നിന്നും 25 കാരനും പിടിയിലാകുകയായിരുന്നു. ഇവരുടെ വാഹനം പോലീസ് പിടിച്ചെടുത്തു. ഇതിന് പുറമേ ഇവരുടെ വീട്ടിൽ പരിശോധനയും നടത്തി. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. ഇവർക്ക് മേൽ തീവ്രവാദക്കുറ്റം ചുമത്തി. ഇവരെ മസ്ഗ്രേവ് ക്രൈം സ്യൂട്ടിലാണ് പാർപ്പിച്ചിട്ടുള്ളത്.
2023 ഫെബ്രുവരിയിൽ ആയിരുന്നു സംഭവം. ടൈറോണിലെ ഒമാഗിൽ വച്ചായിരുന്നു ജോണിനെ ഇവർ വെടിവച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്. ഒമാഗിലെ സ്പോർട്സ് കോംപ്ലക്സിൽ വച്ച് നിരവധി തവണ പ്രതികൾ അദ്ദേഹത്തിന് നേരെ നിറയൊഴിക്കുകയായിരുന്നു.

