ഡബ്ലിൻ: അയർലൻഡിൽ സുരക്ഷിതരല്ലാതെ ആശുപത്രി ജീവനക്കാർ. ഇവർക്ക് നേരെയുള്ള ആക്രമണങ്ങളിൽ വലിയ വർദ്ധനവ് ഉണ്ടായിട്ടുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. നാല് വർഷത്തിനുള്ളിൽ എച്ച്എസ്ഇ ജീവനക്കാർ 25,700 ലധികം ആക്രമണങ്ങൾക്ക് ഇരയായി. ആശുപത്രികളിലെ ഹൗസ് കീപ്പിംഗ് ജീവനക്കാർ ഉൾപ്പെടെ ആക്രമണത്തിന് ഇരയാകുന്നുണ്ട്.
ആക്രമണത്തിന് ഇരയായവരിൽ 852 ജീവനക്കാർക്ക് സാരമായ പരിക്കുകൾ സംഭവിച്ചു. ഇതിൽ എല്ലിന് പൊട്ടൽ ഉണ്ടാക്കിയ ആക്രമണങ്ങൾവരെ ഉൾപ്പെടുന്നു. ഇതിന് പുറമേ ദീർഘകാല വൈകല്യങ്ങൾ ഉണ്ടാക്കുന്ന ശാരീരിക മാനസിക ആക്രമണങ്ങൾക്കും ആരോഗ്യപ്രവർത്തകർ ഇരയായിട്ടുണ്ട്.
ആക്രമിക്കപ്പെട്ട ആരോഗ്യപ്രവർത്തകരിൽ 60 ശതമാനം പേരും നഴ്സുമാരാണ്. നഴ്സുമാർ ആക്രമിക്കപ്പെട്ട 15,526 സംഭവങ്ങൾ കഴിഞ്ഞ നാല് വർഷത്തിനിടെ ഉണ്ടായി.

