Author: sreejithakvijayan

കോർക്ക്: കോർക്ക് സിറ്റിയിൽ കുത്തേറ്റു മരിച്ച 59 കാരിയുടെ മൃതദേഹം നാളെ സംസ്‌കരിക്കും. ബ്ലാക്ക്‌റോക്കിലെ സെന്റ് മൈക്കിൾസ് സെമിത്തേരിയിലാണ് മുൻ കെമിക്കൽ എൻജിനീയറും ബാലിൻസ്പിറ്റിൽ സ്വദേശിനിയുമായ സ്‌റ്റെല്ല ഗല്ലഗറിന്റെ മൃതദേഹം സംസ്‌കരിക്കുക. സംസ്‌കാരത്തോട് അനുബന്ധിച്ചുള്ള പ്രാർത്ഥനാ ശുശ്രൂഷകൾ ഇന്ന് വൈകീട്ടും നാളെയുമായി നടക്കും. കോർക്കിലെ ബോറീൻമണ്ണ റോഡിലുള്ള ടെമ്പിൾ ഹിൽ ഫ്യൂണറൽ ഹോമിൽ ഇന്ന് വൈകീട്ട് 5 മണി മുതൽ 6 മണിവരെ മൃതദേഹം പൊതുദർശനത്തിന് വയ്ക്കും. പ്രത്യേക ശുശ്രൂഷകളും നടക്കും. നാളെ രാവിലെ 11 മണിയോടെ മൃതദേഹം ബാലിൻലോവിലെ അവർ ലേഡി ഓഫ് ലൂർദ് പള്ളിയിൽ എത്തിയ്ക്കും. ഇവിടെ ദിവ്യബലി നടക്കും. ഇതിന്റെ തത്സമയ സംപ്രേഷണം ഉണ്ടായിരിക്കും. ശേഷം വൈകീട്ടോടെ മൃതദേഹം സംസ്‌കരിക്കും. കഴിഞ്ഞ തിങ്കളാഴ്ചയാണ് സ്‌റ്റെല്ല കുത്തേറ്റ് മരിച്ചത്.

Read More

ഡബ്ലിൻ: ഷാനൻ വിമാനത്താവളത്തിൽ അതിക്രമിച്ച് കടന്ന സംഭവത്തിൽ പ്രതികൾക്കെതിരെ കേസ് എടുത്ത് പോലീസ്. ഒരു സ്ത്രീയും രണ്ട് പുരുഷന്മാരും ഉൾപ്പെടെ മൂന്ന് പേരാണ് കേസിലെ പ്രതികൾ. ഇന്നലെ മൂന്ന് പേരെയും എന്നിസ് ജില്ലാ കോടതിയിൽ ഹാജരാക്കി. ശനിയാഴ്ച രാവിലെയോടെയായിരുന്നു മൂന്നംഗ സംഘം ഷാനൻ വിമാനത്താവളത്തിലേക്ക് വാഹനവുമായി അതിക്രമിച്ച് കടന്നത്. സുരക്ഷ ലംഘിച്ച് ഇവർ യുഎസിന്റെ സി40 എയർക്രാഫ്റ്റ് പാർക്ക് ചെയ്തിരിക്കുന്ന സ്ഥലത്ത് എത്തുകയായിരുന്നു. അപ്പോഴാണ് ഇവരെ സുരക്ഷാ ഉദ്യോഗസ്ഥർ കണ്ടത്. ഉടനെ പിടികൂടുകയായിരുന്നു. മൂന്ന് പ്രതികൾക്കും 20 വയസ്സാണ് പ്രായം. ഇവർ പോലീസ് കസ്റ്റഡിയിലാണെന്നാണ് സൂചന. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

Read More

ഡബ്ലിൻ: ഡബ്ലിൻ നഗരത്തിൽ വൻ തോതിൽ വ്യാജ നോട്ടുകൾ പിടികൂടി. 1,85,000 യൂറോയുടെ വ്യാജ നോട്ടുകളായിരുന്നു പോലീസ് പിടിച്ചെടുത്തത്. സംഭവത്തിൽ പോലീസ് ഊർജ്ജിത അന്വേഷണം ആരംഭിച്ചു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഡബ്ലിൻ 8 ലെ ഒരു വീട്ടിൽ ഉദ്യോഗസ്ഥർ പരിശോധന നടത്തിയിരുന്നു. ഇവിടെ വച്ചായിരുന്നു പണം കണ്ടെടുത്തത്. 50 യൂറോയുടെ 3695 നോട്ടുകളാണ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്. അതേസമയം സംഭവത്തിൽ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

Read More

ആൻഡ്രിം: കൗണ്ടി ആൻഡ്രിമിൽ വാഹനാപകടത്തിൽ രണ്ട് മരണം. ലിസ്ബണിന് സമീപം ഇന്നലെ ആയിരുന്നു സംഭവം. സ്ത്രീയും പുരുഷനുമാണ് മരിച്ചത്. ലർഗാൻ റോഡിൽവച്ചായിരുന്നു അപകടം ഉണ്ടായത്. ഇവർ സഞ്ചരിച്ച കാർ മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇന്നലെ ആറരയോടെയായിരുന്നു അപകടം സംബന്ധിച്ച വിവരം പോലീസിന് ലഭിച്ചത്. ഉടനെ സ്ഥലത്ത് എത്തി രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു. ഉടനെ ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

Read More

ഡബ്ലിൻ: അയർലൻഡിലെ മഴ മുന്നറിയിപ്പിൽ മാറ്റം. കൗണ്ടികളിലെ മുന്നറിയിപ്പ് നീട്ടി. മഴയെ തുടർന്നും കാറ്റിനെ തുടർന്നുമുള്ള വ്യത്യസ്ത മുന്നറിയിപ്പുകളാണ് കൗണ്ടികളിൽ ഏർപ്പെടുത്തിയിരിക്കുന്നത്. ഡൊണഗൽ, ലെയ്ട്രിം, മയോ, സ്ലൈഗോ എന്നീ കൗണ്ടികളിലാണ് മഴയെ തുടർന്നുള്ള മുന്നറിയിപ്പ്. അർധരാത്രി നിലവിൽ വന്ന യെല്ലോ വാണിംഗ് ഇന്ന് രാത്രി 9 മണിവരെ തുടരും. ഡൊണഗലിൽ കാറ്റിനെ തുടർന്നുള്ള യെല്ലോ വാണിംഗ് ഉണ്ട്. 12 മണി മുതൽ നിലവിൽ വന്ന മുന്നറിയിപ്പ് നാല് മണിയ്ക്ക് അവസാനിക്കും. ഗാൽവെ, ലെയ്ട്രിം, മയോ, സ്ലൈഗോ എന്നീ കൗണ്ടികളിൽ കാറ്റിനെ തുടർന്നുള്ള യെല്ലോ വാണിംഗ് ഉച്ചയ്ക്ക് 1 മണിയ്ക്ക് നിലവിൽ വരും. 10 മണിയ്ക്ക് ഈ മുന്നറിയിപ്പ് അവസാനിക്കും. വിക്ലോയിലും മുന്നറിയിപ്പുണ്ട്. മൂന്ന് മണിയ്ക്ക് വിക്ലോയിൽ നിലവിൽ വരുന്ന മുന്നറിയിപ്പ് 8 മണിവരെ തുടരും. ക്ലെയറിൽ ഏഴ് മണിയ്ക്ക് നിലവിൽ വരുന്ന മുന്നറിയിപ്പ് 10 മണിയ്ക്ക് അവസാനിക്കും.

Read More

വാട്ടർഫോർഡ്: കൗണ്ടി വാട്ടർഫോർഡിൽ വിന്റർ ഫെസ്റ്റിവൽ ആയ വിന്റെർവാലിന് തുടക്കം. വെള്ളിയാഴ്ച മുതലാണ് പരിപാടിയ്ക്ക് തുടക്കമായത്. ക്രിസ്തുമസിനായുള്ള ആഘോഷപരിപാടികൾക്കും ഇതോടെ കൗണ്ടിയിൽ തുടക്കം കുറിച്ചു. തുടർച്ചയായ 13ാം വർഷമാണ് വാട്ടർഫോർഡിൽ വിന്റർഫെസ്റ്റിവൽ നടക്കുന്നത്. ക്രിസ്തുമസ് വരെ നീളുന്ന പരിപാടിയിൽ 60 ലധികം വ്യത്യസ്ത പരിപാടികൾ നടക്കും. വിന്റർവൽ ക്രിസ്തുമസ് മാർക്കെറ്റ്, ഭക്ഷ്യവിതരണ ശാലകൾ എന്നിവ പ്രധാന ആകർഷണങ്ങളാണ്. നവംബർ 21 ന് ആരംഭിച്ച പരിപാടി ഡിസംബർ 23 വരെ തുടരും. എല്ലാ ആഴ്ചയും വ്യാഴം മുതൽ ഞായർ വരെ ആയിരിക്കും വിന്റർവൽ പ്രവർത്തിക്കുക.

Read More

കോർക്ക്: കോർക്ക് സിറ്റിയിൽ വീടിന് തീപിടിച്ച് ഒരു മരണം. 60 വയസ്സുള്ള വ്യക്തിയാണ് മരിച്ചത്. ഇന്ന് രാവിലെയോടെയായിരുന്നു സംഭവം. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നൂനാൻ റോഡിലെ വീട്ടിൽ പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം ഉണ്ടായത്. വിവരം ലഭിച്ചയുടൻ കോർക്ക് ഫയർ ബ്രിഗേഡും പോലീസും സ്ഥലത്ത് എത്തി തീ നിയന്ത്രണ വിധേയമാക്കി. അപ്പോഴാണ് 60 കാരനെ പൊള്ളലേറ്റ നിലയിൽ കണ്ടത്. ഉടനെ അദ്ദേഹത്തിന് ആവശ്യമായ പ്രാഥമിക ശുശ്രൂഷകൾ നൽകി ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. എന്നാൽ ആശുപത്രിയിൽ എത്തിച്ച് അൽപ്പനേരത്തിന് ശേഷം 60 കാരന് ജീവൻ നഷ്ടമായി.

Read More

ഡബ്ലിൻ: സൗത്ത് ഡബ്ലിനിലെ ഹൗസിംഗ് എസ്റ്റേറ്റിലെ താമസക്കാരുടെ വാഹനങ്ങൾക്ക് കേടുപാടുകൾ ഉണ്ടായ സംഭവത്തിൽ പ്രതികരിച്ച് വന്യജീവി വിദഗ്ധർ. വന്യജീവികളുടെ ആക്രമണം ആയിരിക്കാം വാഹനങ്ങൾക്ക് കേടുപാടുകൾ ഉണ്ടാക്കിയതെന്ന് വിദഗ്ധർ പറഞ്ഞു. പ്രദേശത്തെ താമസക്കാരുടെ 40 ഓളം കാറുകൾക്കാണ് കേടുപാടുകൾ ഉണ്ടായത്.  ഇവയുടെ അറ്റകുറ്റപ്പണികൾക്കായി ഉടമകൾക്ക് പതിനായിരക്കണക്കിന് യൂറോ ചിലവാകുകയും ചെയ്തു. കഴിഞ്ഞ ഓഗസ്റ്റിലാണ് കാറുകൾക്ക് നേരെയുള്ള ആക്രമണം ആദ്യം ശ്രദ്ധയിൽപ്പെട്ടത്. പ്രദേശവാസിയായ കാറുടമ വാഹനത്തിന്റെ ലൈറ്റുകൾ ഓൺ ആക്കിയപ്പോൾ കത്തിയിരുന്നില്ല. ഇതേ തുടർന്ന് പരിശോധിച്ചപ്പോൾ വയറുകൾ അറ്റ നിലയിൽ ആയിരുന്നു. ഇതിന് പിന്നാലെ വയറുകൾ ആരോ മുറിച്ചെന്ന പരാതിയുമായി പ്രദേശവാസികൾ ഒന്നടങ്കം രംഗത്ത് എത്തി. കുറുക്കന്മാരാണ് വയറുകൾ കടിച്ച് നശിപ്പിക്കുന്നത് എന്നാണ് വന്യജീവി വിദഗ്ധരുടെ വിലയിരുത്തൽ.

Read More

ഡബ്ലിൻ: എച്ച്എസ്ഇയുമായി സ്റ്റാഫിംഗ് കരാറിനെച്ചൊല്ലിയുള്ള തർക്കത്തിൽ കടുംപിടിത്തവുമായി ഹെൽത്ത് കെയർ യൂണിയനുകൾ. തർക്കം ലേബർ കോടതിയിലേക്ക് റഫർ ചെയ്യണം എന്നാണ് ഇവരുടെ ആവശ്യം. ഇനിയും ഇത് മുന്നോട്ട് കൊണ്ടുപോകാൻ കഴിയില്ലെന്നും ഹെൽത്ത് കെയർ യൂണിയനുകൾ വ്യക്തമാക്കി. വിഷയത്തിൽ വർക്ക്‌പ്ലേസ് റിലേഷൻസ് കമ്മീഷൻ ഇടപെട്ടിട്ടുണ്ട്. നിരവധി സെഷനുകൾ ഇതിനോടകം തന്നെ പൂർത്തിയാക്കി. എന്നാൽ അന്തിമ തീരുമാനത്തിൽ എത്താൻ കഴിഞ്ഞിട്ടില്ല. ഇതോടെയാണ് ലേബർ കോടതിയിലേക്ക് റഫർ ചെയ്യണമെന്ന നിർദ്ദേശം യൂണിയനുകൾ മുന്നോട്ടുവച്ചത്.

Read More

ലൗത്ത്: കൗണ്ടി ലൗത്തിൽ വാഹനാപകടത്തിൽ കൊല്ലപ്പെട്ട അഞ്ചംഗ സംഘത്തിലെ ഒരാളുടെ മൃതദേഹം സംസ്‌കരിച്ചു. 23 കാരിയായ ചോളെ മക്ഗീയുടെ മൃതദേഹം ആണ് സംസ്‌കരിച്ചത്. സംസ്‌കാര ചടങ്ങിൽ അയർലൻഡ് പ്രസിഡന്റ് കാതറിൻ കനോലിയും പങ്കെടുത്തു. സെന്റ് ജോസഫ് പളളിയിൽ ആയിരുന്നു ചോളെയുടെ സംസ്‌കാര ശുശ്രൂഷകൾ നടന്നത്. മോൺസിഞ്ഞോർ ഷെയ്ൻ മക്കോഗി ആയിരുന്നു കുർബാന നയിച്ചത്. പ്രസിഡന്റ് ശുശ്രൂഷകളിൽ പങ്കുകൊണ്ടു. ഉച്ചയ്ക്ക് ശേഷം ഇവിടെ നിന്നും മൃതദേഹം സെന്റ് ജോസഫ് സെമിത്തേരിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. കുടുംബ കല്ലറയിൽ ആയിരുന്നു മൃതദേഹം അടക്കം ചെയ്തത്.

Read More