പോട്ടാഡൗൺ: സൺഡേ സ്കൂൾ കുട്ടികൾക്കായി വിനോദയാത്ര സംഘടിപ്പിച്ച് സെന്റ് അൽഫോൺസാ സിറോ മലബാർ കമ്യൂണിറ്റി. ഈ മാസം രണ്ടിനായിരുന്നു വിനോദയാത്ര. കമ്മിറ്റി അംഗങ്ങളായ മോൻസി തോമസ്, ലാലിച്ചൻ ജോസഫ്, ബൈജു മാളിയേക്കൽ, ജോമോൻ പള്ളിയാൻ എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു വിനോദയാത്ര സംഘടിപ്പിച്ചത്.
രാവിലെ 10 മണിയ്ക്ക് ഡെങ്കനോൺ പാർക്കിൽ നടന്ന പരിപാടി ഫാ. സജി ഡൊമിനിക്ക് ഉദ്ഘാടനം ചെയ്തു. സൺഡേ സ്കൂൾ ഹെഡ്മിസ്ട്രസ് അഞ്ജു ഷെയിസ് പരിപാടിയ്ക്ക് സ്വാഗതമരുളി. കുട്ടികൾക്കും മുതിർന്നവർക്കുമായി കലാകായിക മത്സരങ്ങളും യാത്രുടെ ഭാഗമായി സംഘടിപ്പിച്ചിരുന്നു. വൈകീട്ട് ആറ് മണിയ്ക്കായിരുന്നു യാത്രയ്ക്ക് സമാപനം ആയത്.
Discussion about this post

