Author: sreejithakvijayan

ഡബ്ലിൻ: നിക്ഷേപത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച് അയർലൻഡിലെ യുവാക്കൾ. 25 നും 30 ഇടയിൽ പ്രായമുള്ള 62 ശതമാനം പേർ അവരുടെ സമ്പാദ്യം നിക്ഷേപിക്കുന്നത് പരിഗണിക്കുന്നുണ്ട്. എന്നാൽ ഇതേ പ്രായത്തിലുള്ള 40 ശതമാനം സ്ത്രീകൾ മാത്രമാണ് നിക്ഷേപത്തെക്കുറിച്ച് ചിന്തിക്കുന്നത്. ബാങ്ക് ഓഫ് അയർലൻഡിന്റെ യൂത്ത് മൈൻഡ് ആൻഡ് മണി റിപ്പോർട്ടിലാണ് ഇത് സംബന്ധിച്ച പരാമർശങ്ങൾ. നിക്ഷേപത്തിനായി 37 ശതമാനം പേർ സോഷ്യൽ മീഡിയയുടെ ഉപദേശം തേടുന്നുവെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇതേസമയം 31 ശതമാനം പേർ സാമ്പത്തിക വിദഗ്ധരിൽ നിന്നും ഉപദേശം തേടുന്നു. 20 വയസ്സ് പ്രായമുള്ള 52 ശതമാനം ഭാവിയിലേക്കായി സമ്പാദ്യം കരുതി വയ്ക്കുന്നുണ്ടെന്ന് വ്യക്തമാക്കുന്നു.

Read More

ഡബ്ലിൻ: ഈ വർഷം ഏപ്രിൽവരെ തുസ്ല കേന്ദ്രത്തിൽ നിന്നും കാണാതെ പോയത് 44 കുട്ടികൾ. ഇതിൽ 31 കുട്ടികളെ കണ്ടെത്താനും ഇവർ തിരിച്ചെത്താനും രണ്ടാഴ്ചയിലധികം സമയം വേണ്ടിവന്നു. ഈ വർഷം ഏപ്രിൽവരെ മാത്രം മൂന്ന് കുട്ടികളെയാണ് തുസ്ല കേന്ദ്രത്തിൽ നിന്നും കാണാതെ ആയത്. 2024 ൽ 21 പേരെയും 2023 ൽ ഏഴ് പേരെയും കാണാതെ ആയി. 44 പേരിൽ 35 പേർ പ്രത്യേകം സംരക്ഷണം നൽകിവരുന്ന കുട്ടികൾ (എസ്‌സി എസ്‌ഐപി ) ആയിരുന്നു. കാണാതായ കുട്ടികളിൽ ഭൂരിഭാഗം കുട്ടികളും നിശ്ചിത കാലയളവിനുള്ളിൽ തിരികെ വന്നിട്ടുണ്ട്.

Read More

ഡബ്ലിൻ: പാസ്‌കൽ ഡൊണഹോയുടെ രാജിയ്ക്ക് പിന്നാലെ അയർലൻഡ് സർക്കാരിന്റെ മന്ത്രിസഭ പുന:സംഘടിപ്പിക്കുന്നു. ഉപപ്രധാനമന്ത്രി സൈമൺ ഹാരിസ് ധനവകുപ്പിന്റെ ചുമതലകൂടി ഏറ്റെടുക്കും എന്നാണ് വിവരം. ഇന്നലെയാണ് പാസ്‌കൽ ഡൊണഹോ രാജിവച്ചത്. ധനമന്ത്രിയാകുന്ന സാഹചര്യത്തിൽ വിദേശകാര്യവകുപ്പിന്റെ ചുമതല സൈമൺ ഹാരിസ് ഒഴിയും. വിദേശകാര്യവകുപ്പിന്റെയും പ്രതിരോധ വകുപ്പിന്റെയും ചുമതല ഇനി മുതൽ വിദ്യാഭ്യാസ മന്ത്രി ഹെലൻ മകന്റീയ്ക്ക് ആയിരിക്കും. വിദ്യാഭ്യാസ വകുപ്പ് ഒഴിഞ്ഞുകൊണ്ടായിരിക്കും ഇരുവകുപ്പുകളുടെയും ചുമതല ഹെലൻ ഏറ്റെടുക്കുക. ഹിൽഡെഗാർഡ് നൗട്ടൺ വിദ്യാഭ്യാസ, യുവജന മന്ത്രിയായി സ്ഥാനമേൽക്കും. കുട്ടികളുടെ വകുപ്പിൽ ഡിസ്എബിലിറ്റി ഉത്തരവാദിത്തമുള്ള സഹമന്ത്രി എമർ ഹിഗ്ഗിൻസ് ചുമതലയേൽക്കും.

Read More

ഡബ്ലിൻ: അയർലൻഡ് ധനമന്ത്രി പാസ്‌കൽ ഡൊണഹോ സ്ഥാനം രാജിവച്ചു. വേൾഡ് ബാങ്കിലെ പദവി ഏറ്റെടുക്കേണ്ടിവന്ന പശ്ചാത്തലത്തിലാണ് അദ്ദേഹം രാജിവച്ചത്. ഇന്നലെയായിരുന്നു ഇത് സംബന്ധിച്ച പ്രഖ്യാപനം. വേൾഡ് ബാങ്കിലെ മാനേജിംഗ് ഡയറക്ടർ സ്ഥാനമാണ് അദ്ദേഹത്തെ തേടി എത്തിയിരിക്കുന്നത്. ഇത് സ്വീകരിച്ച അദ്ദേഹം പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ ഉപപ്രധാനമന്ത്രി സൈമൺ ഹാരിസ് എന്നിവരോട് വിഷയം അവതരിപ്പിക്കുകയായിരുന്നു. ഇരുവരും രാജിവയ്ക്കാനുള്ള അദ്ദേഹത്തിന്റെ തീരുമാനത്തെ അംഗീകരിച്ചു. ഇതോടെ അദ്ദേഹം രാജിക്കത്ത് നൽകുകയായിരുന്നു. ഈ ആഴ്ച തന്നെ അദ്ദേഹം ടിഡി സ്ഥാനവും രാജിവയ്ക്കും.

Read More

ഡബ്ലിൻ: അതിർത്തി കടന്നുള്ള വികസന പ്രവർത്തനങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് സർക്കാർ. ഷെയേർഡ് ഐലൻഡ് പ്രോഗ്രാമിന്റെ ഭാഗമായിട്ടാണ് പദ്ധതി പ്രഖ്യാപിച്ചത്. അതിർത്തി കടന്നുള്ള 10 പുതിയ പദ്ധതികൾക്കാണ് ഫണ്ട് പ്രയോജനപ്പെടുത്തുക. 50 മില്യൺ യൂറോയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇവയിൽ ഡബ്ലിൻ നിന്നും ഡെറിയിലേക്കുള്ള എയർ സർവ്വീസ് വരെ ഉൾപ്പെടുന്നു. കഴിഞ്ഞ ദിവസം അധിക ധനസഹായം സംബന്ധിച്ച് നിർദ്ദേശം പ്രധാനമന്ത്രിയും ഉപപ്രധാനമന്ത്രിയും മന്ത്രിസഭയ്ക്ക് മുൻപാകെ വയ്ക്കുമെന്ന വാർത്തകൾ പുറത്തുവന്നിരുന്നു. പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ ആണ് ഫണ്ട് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. പുതിയ പദ്ധതി ആളുകളുടെ ജീവിത നിലവാരം കൂടുതൽ മെച്ചപ്പെട്ടത് ആക്കുമെന്ന് അദ്ദേഹം പറഞ്ഞു.

Read More

ലെറ്റർകെന്നി: ലിഫോർഡിൽ വൻ കഞ്ചാവ് ശേഖരം പിടികൂടിയ സംഭവത്തിൽ പ്രതികൾക്കെതിരെ കേസ് എടുത്ത് പോലീസ്. മൂന്ന് പേർക്കെതിരെയാണ് കേസ് എടുത്തത്. ഏപ്രിലിൽ 2.2 മില്യൺ യൂറോയുടെ കഞ്ചാവ് ശേഖരം പിടിച്ചെടുത്ത സംഭവവുമായി ബന്ധപ്പെട്ടാണ് ഇപ്പോൾ നടപടി സ്വീകരിച്ചിരിക്കുന്നത്. ഇവരുടെ പക്കൽ നിന്നും 112 കിലോ കഞ്ചാവാണ് പിടിച്ചെടുത്തിട്ടുള്ളത്. തിങ്കളാഴ്ച പ്രതികളെ ലെറ്റർകെന്നി ജില്ലാ കോടതിയിൽ ഹാജരാക്കിയിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.

Read More

ലൗത്ത്: ഹാലോവീൻ ദിനത്തിൽ കൗണ്ടി ലൗത്തിലെ ഐപിഎഎസ് സെന്ററിന് തീയിട്ട സംഭവത്തിൽ പ്രതികൾ അറസ്റ്റിൽ. 20 ഉം 40 ഉം വയസ്സുള്ളവരാണ് അറസ്റ്റിലായത്. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് അറിയിച്ചു. 20 കാരനെ വെസ്റ്റ് ഡബ്ലിനിൽ നിന്നും 40 കാരനെ ദ്രോഗെഡയിൽ നിന്നുമാണ് അറസ്റ്റ് ചെയ്തത്. ഇരുവരെയും കോടതിയിൽ ഹാജരാക്കും. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ വിശദാംശങ്ങൾ അറിയുന്നവർ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു. ഒക്‌ടോബർ 31 ന് 7.30 നും 8.20 നും ഇടയിൽ ആണ് ആക്രമണം ഉണ്ടായത്. ഈ സമയം സംഭവ സ്ഥലം വഴി കടന്ന് പോയവർ വാഹനങ്ങളുടെ ഡാഷ് ക്യാം പരിശോധിക്കേണ്ടതാണെന്നും പോലീസ് അറിയിച്ചു.

Read More

ബെൽഫാസ്റ്റ്: തണുപ്പ് കാലം ആരംഭിച്ച പശ്ചാത്തലത്തിൽ നോർതേൺ അയർലൻഡിലും മുന്നറിയിപ്പ്. നോർതേൺ അയർലൻഡിലെ മുഴുവൻ കൗണ്ടികളിലും സ്‌നോ- യെല്ലോ വാണിംഗ് ഏർപ്പെടുത്തി. അർധരാത്രി ഏർപ്പെടുത്തിയ വാണിംഗ് ഇന്ന് ഉച്ചവരെ തുടരും. ഇന്ന് മഞ്ഞ് മൂടലിനും മഞ്ഞ് വീഴ്ചയ്ക്കും സാധ്യതയുണ്ട്. ആലിപ്പഴം വീഴ്ചയും ഉണ്ടാകം. ഉയർന്ന പ്രദേശങ്ങളിൽ മഴയ്ക്കും സാധ്യതയുണ്ട്. മഞ്ഞ് മൂടിയ പ്രദേശങ്ങൾ യാത്രയ്ക്ക് തടസ്സം സൃഷ്ടിച്ചേക്കാം. ഇന്ന് പകൽ അന്തരീക്ഷ താപനില 3 ഡിഗ്രി സെൽഷ്യസ് മുതൽ ഏഴ് ഡിഗ്രി സെൽഷ്യസ് വരെ അനുഭവപ്പെട്ടേക്കാം. എന്നാൽ വടക്ക് പടിഞ്ഞാറൻ കാറ്റ് തണുപ്പ് കൂടുതലായി തോന്നാൻ കാരണമാകും.

Read More

ഡബ്ലിൻ: അയർലൻഡിൽ ശൈത്യകാലം ആരംഭിച്ചതിന് പിന്നാലെ കൗണ്ടികളിൽ വാണിംഗ്. അഞ്ച് കൗണ്ടികളിലാണ് മെറ്റ് ഐറാൻ യെല്ലോ വാണിംഗ് ഏർപ്പെടുത്തിയിട്ടുള്ളത്. ഈ കൗണ്ടികളിൽ ഉള്ളവർ പ്രത്യേകം ശ്രദ്ധിക്കണമെന്നും മെറ്റ് ഐറാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇന്ന് അർധരാത്രി 12 മണി മുതൽ ആണ് സ്‌നോ- ഐസ് യെല്ലോ വാണിംഗ് നിലവിൽവരിക. വ്യാഴാഴ്ച പകൽ 12 മണിവരെ തുടരും. കാവൻ, ഡൊണഗൽ, മൊനാഘൻ, ലെയ്ട്രിം, സ്ലൈഗോ എന്നീ കൗണ്ടികളിലാണ് മുന്നറിയിപ്പ് ഉള്ളത്. ഈ കൗണ്ടികളിൽ പലഭാഗങ്ങളിലും ഐസ് പാളികൾ ഉറഞ്ഞുകൂടാനും മഞ്ഞ് വീഴ്ചയ്ക്കും സാധ്യതയുണ്ട്. ഇന്ന് രാവിലെ താപനില മൈനസ് 3 ഡിഗ്രി സെൽഷ്യസ് വരെ കുറയാം. നാളെ താപനിലയിൽ വലിയ തോതിൽ കുറവ് ഉണ്ടാകാം.

Read More

ഡബ്ലിൻ: പോർട്ട് ലീഷിൽ പുതുതായി സ്ഥാപിതമായ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവകയിലെ ആദ്യ കുർബാന 22 ന്. ബാലിറോൺ ചാപ്പൽ സ്ട്രീറ്റിലെ സെന്റ് പാട്രിക്‌സ് ചർച്ചിലാണ് കുർബാന. ഇടവക വികാരി ഫാ. ജിത്തു വർഗ്ഗീസ് കുർബാനയ്ക്ക് നേതൃത്വം നൽകും. മലങ്കര ഓർത്തഡോക്‌സ് സഭയുടെ യുകെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസനത്തിന് കീഴിലാണ് പോർട്ട് ലീഷിൽ ഇടവക സ്ഥാപിച്ചിരിക്കുന്നത്. ഭദ്രാസന മെത്രാപ്പൊലീത്ത ഏബ്രഹാം മാർ സ്‌തേഫാനോസിന്റെ ആശീർവാദത്തോടെയാണ് പരിപാടികൾ നടക്കുക.

Read More