വാട്ടർഫോർഡ്: അന്തരിച്ച മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി.എസ് അച്യുതാനന്ദന്റെ അനുസ്മരണയോഗം സംഘടിപ്പിച്ച് എഐസി ബ്രിട്ടൻ ആൻഡ് അർലൻഡ്. വാട്ടർഫോർഡിൽ കഴിഞ്ഞ ദിവസം ആയിരുന്നു യോഗം. എഐസി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം അഭിലാഷ് തോമസ് മുഖ്യ പ്രഭാഷണം നടത്തി.
ബ്രാഞ്ച് സംഘടിപ്പിച്ച പരിപാടിയിൽ വിവിധ സാമൂഹിക- സാംസ്കാരിക സംഘടനകളിൽ നിന്നും നിരവധി പേർ പങ്കെടുത്തു. യോഗത്തിൽ നവീൻ കെ.എസ് അദ്ധ്യക്ഷനായി. ദയാനന്ദ് അനുശോചന പ്രമേയം അവതരിപ്പിച്ചു.
Discussion about this post

