കോർക്ക്: കൗണ്ടി കോർക്കിലെ മെയ്ഫീൽഡിൽ വീട്ടിൽ മോഷണം നടത്തിയ ആൾ അറസ്റ്റിൽ. 30 വയസ്സുള്ള യുവാവാണ് അറസ്റ്റിലായത്. ഇയാളുടെ സംഘത്തിലുണ്ടായിരുന്ന മറ്റ് രണ്ട് പേർക്കായി പോലീസ് തിരച്ചിൽ ആരംഭിച്ചു.
ഇന്ന് പുലർച്ചെ ഒരു മണിയോടെയായിരുന്നു മൂന്നംഗ സംഘം പ്രദേശത്തെ വീട്ടിൽ മോഷണം നടത്തിയത്. വീടിനുള്ളിലേക്ക് അതിക്രമിച്ച് കടന്ന് വിലപിടിപ്പുള്ള വസ്തുക്കൾ കൈക്കലാക്കുകയായിരുന്നു. കൈവശം ആയുധങ്ങൾ സൂക്ഷിച്ചിരുന്ന ക്രിമിനൽ സംഘം ഇതുപയോഗിച്ച് മോഷണം തടയാൻ എത്തിയവരെ നേരിട്ടു.
ഇവരുടെ ആക്രമണത്തിൽ 30 വയസ്സുള്ള യുവാവിന് സാരമായി പരിക്കേറ്റിട്ടുണ്ട്. സംഭവ സമയം അവിടെ പട്രോളിംഗ് നടത്തുകയായിരുന്നു പോലീസ്. സംഭവം അറിഞ്ഞയുടൻ പ്രതികൾക്കായി അന്വേഷണം ആരംഭിക്കുകയായിരുന്നു.
Discussion about this post

