മൊനാഘൻ: കൗണ്ടി മൊനാഘനിലെ വാഹനാപകടവുമായി ബന്ധപ്പെട്ട് ഒരാൾക്കെതിരെ കേസ് എടുത്ത് പോലീസ്. 50 വയസ്സ് പ്രായമുള്ള വ്യക്തിയ്ക്കെതിരെയാണ് കേസ് എടുത്തത്. ഇയാളെ അറസ്റ്റ് ചെയ്തിരുന്നു.
വ്യാഴാഴ്ച രാവിലെ 8 മണിയോടെയായിരുന്നു സംഭവം. കാസിൽബ്ലെയ്നിയിലെ എൻ2 ൽ ആയിരുന്നു അപകടം ഉണ്ടായത്. ലോറിയും 30 വയസ്സുള്ള യുവതി സഞ്ചരിച്ചിരുന്ന കാറും തമ്മിൽ കൂട്ടിയിടിയ്ക്കുകയായിരുന്നു. സാരമായി പരിക്കേറ്റ യുവതി സംഭവ സ്ഥലത്ത് തന്നെ മരിച്ചിരുന്നു.
Discussion about this post

