ഡൗൺ: കൗണ്ടി ഡൗണിലെ ഡൗൺപാട്രിക്കിൽ ജാഗ്രതാ നിർദ്ദേശം. യുവാവ് മരിക്കുകയും ക്രൈസ്തവ പുരോഹിതന് പരിക്കേൽക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് ജാഗ്രതാ നിർദ്ദേശം. അതേസമയം ഇരുസംഭവങ്ങളിലും ഊർജ്ജിത അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതിനിടെ 30 വയസ്സുള്ള യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവങ്ങളുടെ പശ്ചാത്തലത്തിൽ വലിയ ഭീതിയിലാണ് പ്രദേശവാസികൾ.
ഞായറാഴ്ചയായിരുന്നു മണിക്കൂറുകളുടെ വ്യത്യാസത്തിൽ പ്രദേശത്ത് അക്രമ സംഭവങ്ങൾ ഉണ്ടായത്. ഇന്നലെ രാവിലെ 10 മണിയോടെ സെന്റ് പാട്രിക്കിലെ പള്ളിയിൽ എത്തിയ യുവാവ് ഫാ. കാനൻ ജോൺ മുറെയെ കുപ്പികൊണ്ട് അടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. ഈ സംഭവത്തിന് ഉച്ചയ്ക്ക് 12 മണിയോടെ മരിയൻ പാർക്കിൽ യുവാവ് കൊല്ലപ്പെടുകയായിരുന്നു. രണ്ട് സംഭവങ്ങളും തമ്മിൽ ബന്ധമുണ്ടെന്നാണ് പോലീസ് പറയുന്നത്.

