ഡൗൺ: ഡൗൺപാട്രിക്കിലെ മരിയൻ പാർക്കിൽ കൊല്ലപ്പെട്ടയാളെ തിരിച്ചറിഞ്ഞു. രണ്ട് കുട്ടികളുടെ അച്ഛനും മുത്തച്ഛനുമായ 50 വയസ്സുള്ള സ്റ്റീഫൻ ബ്രന്നിഗാൻ ആണ് കൊല്ലപ്പെട്ടത്. മരിയൻ പാർക്ക് സ്വദേശിയാണ് അദ്ദേഹം.
ഇന്നലെ ഉച്ചയോടെയായിരുന്നു സ്റ്റീഫനെ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഇൻക്വസ്റ്റിൽ ശരീരത്തിൽ മുറിവുകൾ കണ്ടെത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകൂ എന്ന് പോലീസ് അറിയിച്ചു. ഉച്ചയ്ക്കാണ് വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ സ്റ്റീഫനെ കണ്ടെത്തിയത്.
Discussion about this post

