ഡബ്ലിൻ: അയർലൻഡിൽ കോസ്റ്റ് റെന്റൽ വീടുകൾക്കായുള്ള അപേക്ഷകൾ ക്ഷണിച്ചു. ഡബ്ലിനിലെ ആദംസ്ടൗണിലെ വീടുകൾക്കായുളള ആദ്യഘട്ട അപേക്ഷകളാണ് ലാൻഡ് ഡെവലപ്മെന്റ് ഏജൻസി സ്വീകരിക്കാൻ ആരംഭിച്ചത്. 392 വീടുകളാണ് ഇവിടെയുള്ളത്.
ദി ക്രോസിംഗിലാണ് വീടുകൾ സ്ഥിതിചെയ്യുന്നത്. 3 ബ്ലോക്കുകളിലായി 9 സ്റ്റുഡിയോകൾ, 189 വൺ ബെഡ്റൂം 185 ടു ബെഡ് റൂം, 9 ത്രീ ബെഡ്റൂം അപ്പാർട്ട്മെന്റുകൾ ആണ് ഉള്ളത്. സ്റ്റുഡിയോയ്ക്ക് 1024 യൂറോയാണ് പ്രതിമാസ വാടക. വൺ ബെഡ്റൂം അപ്പാർട്ട്മെന്റിന് 1380 യൂറോയും ടു ബെഡ്റൂം അപ്പാർട്ട്മെന്റിന് 1550 യൂറോയുമാണ് വാടക നിരക്ക്. 1792 യൂറോയാണ് ത്രീ ബെഡ്റൂം അപ്പാർട്ട്മെന്റുകളുടെ പ്രതിമാസ വാടക.
Discussion about this post

