ഡബ്ലിൻ: അടുത്ത ബജറ്റ് മുതൽ പൊതു ചിലവ് വർധിപ്പിക്കാൻ അയർലൻഡ് സർക്കാർ. ചിലവിൽ ആറ് ശതമാനത്തിന്റെ വർധനവാണ് വരുത്തിയിരിക്കുന്നത്. അടുത്ത അഞ്ച് ബജറ്റുകളിൽ ഉയർന്ന തുക ചിലവഴിക്കും.
ധനമന്ത്രി സൈമൺ ഹാരിസ് ആണ് ഇക്കാര്യം അറിയിച്ചത്. സർക്കാരിന്റെ ഇടത്തരം സാമ്പത്തിക, ഘടനാ പദ്ധതിയുടെ ഭാഗമായിട്ടാണ് മാറ്റം. അടുത്ത വർഷം ബജറ്റിൽ പൊതുചിലവ് 7.6 ശതമാനം വർധിപ്പിക്കും. പിന്നീടുള്ള വർഷങ്ങളിൽ നേരിയ തോതിൽ കുറയ്ക്കാനാണ് തീരുമാനം. 2030 ൽ ആറ് ശതമാനം ആയിരിക്കും പൊതുചിലവ്.
Discussion about this post

