ആൻഡ്രിം: കൗണ്ടി ആൻഡ്രിമിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു. 25 വയസ്സുള്ള വില്യം ഹെവിറ്റ് ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ആയിരുന്നു ആൻഡ്രിമിലെ ലൗഘരീമ റോഡിൽവച്ച് വില്യം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടത്. ബെൽഫാസ്റ്റ് സ്വദേശിയാണ് വില്യം.
രാവിലെ 11.30 ഓടെയായിരുന്നു അപകടം ഉണ്ടായത്. വില്യം സഞ്ചരിച്ചിരുന്ന വാഹനം നിയന്ത്രണംവിട്ട് അപകടത്തിൽപ്പെടുകയായിരുന്നു. ഉടനെ വിവരം അറിഞ്ഞ് പോലീസും അടിയന്തിര സേവനങ്ങളും സ്ഥലത്ത് എത്തി. തുടർന്ന് യുവാവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. അപകടത്തിന്റെ ദൃശ്യങ്ങൾ കൈവശമുളളവരും വിവരങ്ങൾ അറിയുന്നവരും എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു.
Discussion about this post

