- അങ്കക്കലി മുറുകി ; വട്ടിയൂർകാവിന്റെ മനസിൽ ഇടം നേടുന്നതാര് ?
- ജോർജ്ജുകുട്ടിയുടെ മൂന്നാം വരവ് നീളും; ദൃശ്യം 3 റിലീസ് മാറ്റിവെച്ചു
- ‘നിങ്ങൾ കഴിഞ്ഞ 15 വർഷമായി ഇത് തന്നെ പറയുന്നു‘: കോൺഗ്രസിന്റെ ആരോപണങ്ങളെ പരിഹസിച്ച് രാജീവ് ചന്ദ്രശേഖർ
- അയർലൻഡിലെ നഴ്സുമാരിൽ ഭൂരിഭാഗവും വിദേശികൾ; ഗവേഷണ റിപ്പോർട്ട് പുറത്ത്
- കോൺസുലർ സഹായം തേടുന്ന ഐറിഷ് പ്രവാസികളുടെ എണ്ണത്തിൽ വർധന
- ടിപ്പററിയിലെ ആക്രമണം; വാഹനങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം
- മഴയും, വെയിലും, തണുപ്പും; ഈ വാരം സമ്മിശ്ര കാലാവസ്ഥ
- അനുമതിയില്ലാതെ നിർമ്മിച്ചു; മീത്തിലെ വീട് പൊളിച്ച് മാറ്റി
Author: sreejithakvijayan
ഗാൽവെ: ഗാൽവെ സർവ്വകലാശാലയ്‌ക്കെതിരെ പ്രതിഷേധവുമായി വിദ്യാർത്ഥികളുടെയും ജീവനക്കാരുടെയും സംയുക്ത സംഘം. ഇസ്രായേലുമായുള്ള ബന്ധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം. ദി ക്യാമ്പസ് ജെനോസൈഡ് ഗ്രൂപ്പ് ആണ് പ്രതിഷേധവുമായി രംഗത്ത് എത്തിയിരിക്കുന്നത്. ഇസ്രായേൽ കമ്പനികളുമായും വിദ്യാഭ്യാസ സ്ഥാപനങ്ങളുമായും ഗാൽവെ സർവ്വകലാശാലയ്ക്ക് ബന്ധമുണ്ട്. ഈ ബന്ധം അവസാനിപ്പിക്കണം എന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം. ഇസ്രായേലിലെ ടെക്‌നിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഉൾപ്പെടുന്ന ഒരു പദ്ധതിയിൽ ഗാൽവെ സർവ്വകലാശാലയും ഭാഗമാണ്. നേരത്തെ ഈ പദ്ധതിയ്‌ക്കെതിരെ ശക്തമായ എതിർപ്പ് ഗ്രൂപ്പ് ഉയർത്തിയിരുന്നു. എന്നാൽ കരാർ ബാധ്യതകളെ തുടർന്ന് പദ്ധതിയിൽ നിന്നും പിന്മാറാൻ കഴിയില്ലെന്ന് സർവ്വകലാശാല അറിയിക്കുകയായിരുന്നു.
വാട്ടർഫോർഡ്: കൗണ്ടി വാട്ടർഫോർഡിൽ ചെറുവിമാനം തകർന്ന് വീണു. സംഭവത്തിൽ ഒരാൾ മരിച്ചു. ഇന്നലെ ഉച്ചയ്ക്ക് 12.50 ഓടെയായിരുന്നു സംഭവം. വിമാനം തകരാൻ ഉണ്ടായ സാഹചര്യം സംബന്ധിച്ച് അന്വേഷണം ആരംഭിച്ചു. ട്രമോറിൽ ആയിരുന്നു അപകടം ഉണ്ടായത്. സംഭവ സമയം പൈലറ്റ് മാത്രം ആയിരുന്നു വിമാനത്തിൽ ഉണ്ടായിരുന്നത്. പറക്കുന്നതിനിടെ നിയന്ത്രണം വിട്ട് വിമാനം താഴേയ്ക്ക് പതിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. വിവരം ലഭിച്ചതിന് പിന്നാലെ കോസ്റ്റ് ഗാർഡ് റെസ്‌ക്യൂ 117 സംഘം ഉൾപ്പെടെ രക്ഷാപ്രവർത്തനത്തിനായി സ്ഥലത്ത് എത്തിയിരുന്നു. സംഭവത്തിന് പിന്നാലെ ആർ 685 ഭാഗീകമായി അടച്ചുപൂട്ടി.
ഡബ്ലിൻ: ഡബ്ലിനിൽ സംഗീത പരിപാടി പ്രഖ്യാപിച്ച് ഗായിക ലിലി അലെൻ. ഡബ്ലിനിലെ 3 അരീനയിലാണ് സംഗീത പരിപാടി പ്രഖ്യാപിച്ചിരിക്കുന്നത്. ജൂൺ 30 നാണ് പരിപാടി. അടുത്ത വ്യാഴാഴ്ച മുതൽ ടിക്കറ്റ് വിൽപ്പന ആരംഭിക്കും. രാവിലെ 10 മണി മുതലാണ് വിൽപ്പന ആരംഭിക്കുക. 52.20 യൂറോ മുതൽ 88.25 യൂറോ വരെയാണ് ടിക്കറ്റ് നിരക്ക്. ടിക്കറ്റിന് 12 ശതമാനം സർവ്വീസ് ചാർജ് ഉണ്ട്. ഡബ്ലിന് പുറമേ അടുത്ത വർഷം യുകെയിലും ലിലി അലൻ സംഗീത പരിപാടി പ്രഖ്യാപിച്ചിട്ടുണ്ട്. ഈ പരിപാടിയ്ക്കായുള്ള ടിക്കറ്റുകൾ പൂർണമായി വിറ്റ് കഴിഞ്ഞു.
ഡബ്ലിൻ: അയർലൻഡിൽ ഈ വാരാന്ത്യവും തണുപ്പുള്ള കാലാവസ്ഥ തുടരും. അടുത്ത ദിവസങ്ങളിൽ അന്തരീക്ഷ താപനിലയിൽ വലിയ കുറവ് ഉണ്ടാകും എന്നാണ് മെറ്റ് ഐറാൻ വ്യക്തമാക്കുന്നത്. തണുത്ത കാറ്റിനും ചാറ്റൽ മഴയ്ക്കും സാധ്യതയുണ്ട്. ഇന്ന് പകൽ മൂന്ന് മുതൽ എട്ട് ഡിഗ്രി സെൽഷ്യസ് വരെ ആയിരിക്കും അന്തരീക്ഷ താപനില അനുഭവപ്പെടുക. നേരിയ തെക്കൻ കാറ്റും ഉണ്ടാകും. രാത്രി മഴയും കാറ്റും അനുഭവപ്പെടും. മിതമായ മഴയോ അല്ലെങ്കിൽ ശക്തമായ മഴയോ ആയിരിക്കും അനുഭവപ്പെടുക. നാളെയും ചാറ്റൽ മഴ പ്രതീക്ഷിക്കാം. 7 മുതൽ 11 ഡിഗ്രി സെൽഷ്യസ് വരെ ആയിരിക്കും അന്തരീക്ഷ താപനില അനുഭവപ്പെടുക.
ഡബ്ലിൻ: അയർലൻഡിൽ സുഹൃത്തിനെ കുത്തിപ്പരിക്കേൽപ്പിച്ച യുവാവിന് ജയിൽ ശിക്ഷ. മൂന്ന് വർഷവും മൂന്ന് മാസവും ജയിൽ ശിക്ഷ അനുഭവിക്കണം എന്നാണ് കോടതിയുടെ ഉത്തരവ്. 39 കാരനും ഡബ്ലിൻ 5 സ്വദേശിയുമായ ജെറാർഡ് ബെയിർഡ് ആണ് സുഹൃത്തിനെ കുത്തിപ്പരിക്കേൽപ്പിച്ചത്. 2021 ഒക്ടോബർ 31 ന് ആയിരുന്നു സംഭവം. ബ്യൂമൗണ്ടിൽ വച്ചാണ് ഇയാൾ പ്രതിയെ ആക്രമിച്ചത്. വ്യക്തി വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിൽ. മദ്യ ലഹരിയിൽ ഇരയുടെ വീട്ടിൽ എത്തിയ ജെറാർഡ് കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു.
മീത്ത്: കൗണ്ടി മീത്തിൽ വൻ ലഹരി വേട്ട. 10,80,000 യൂറോയുടെ ഹെർബൽ കഞ്ചാവ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് 30 വയസ്സുള്ള രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇന്നലെ ആയിരുന്നു സംഭവം. ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി ഗാർഡ നാഷണൽ ഡ്രഗ്‌സ് ആൻഡ് ഓർഗനൈസ്ഡ് ക്രൈം ബ്യൂറോ, മീത്ത് ഡിവിഷണൽ ഡ്രഗ്‌സ് യൂണിറ്റ്, റെവന്യൂ കസ്റ്റംസ് സർവ്വീസ് എന്നിവർ സംയുക്തമായി പരിശോധന നടത്തിയിരുന്നു. ഇതിലാണ് കഞ്ചാവ് പിടിച്ചെടുത്തത്. നിലവിൽ രണ്ട് പ്രതികളും പോലീസ് കസ്റ്റഡിയിലാണ്. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് അറിയിച്ചു.
ഡബ്ലിൻ: വിദേശകാര്യ മന്ത്രിയായി ചുമതലയേറ്റതിന് പിന്നാലെ ബ്രസ്സൽസ് സന്ദർശിച്ച് ഹെലെൻ മകെന്റീ. യൂറോപ്യൻ യൂണിയൻ വിദേശകാര്യമന്ത്രിമാരുടെ യോഗത്തിൽ പങ്കെടുക്കുന്നതിന് വേണ്ടിയാണ് ഹെലെൻ ബ്രസ്സൽസിൽ എത്തിയത്. മറ്റ് വിദേശകാര്യമന്ത്രിമാരുമായി വിവിധ വിഷയങ്ങളിൽ ഹെലെൻ ചർച്ച നടത്തും. യുക്രെയ്നിലെ റഷ്യൻ അധിനിവേശം വിദേശകാര്യമന്ത്രിമാരുടെ യോഗത്തിൽ ചർച്ചയാകും. മിഡിൽ ഈസ്റ്റിലെ സാഹചര്യവും സുഡാനിലെ സമകാലീന വിഷയങ്ങളും ചർച്ചയാകും. യുക്രെയിനോടുള്ള അയർലൻഡിന്റെ ശക്തമായ പിന്തുണ പ്രകടമാക്കുന്നതിന് വേദി പ്രയോജനപ്പെടുത്തുമെന്ന് ഹെലെൻ യാത്ര പുറപ്പെടും മുൻപ് മാധ്യമങ്ങളോട് പറഞ്ഞു. ഗാസയ്ക്ക് മാനുഷിക സഹായം ഉറപ്പാക്കുന്നതിന് പ്രഥമ പരിഗണന നൽകുമെന്നും അവർ വ്യക്തമാക്കി.
ഡബ്ലിൻ: ഐറിഷ് മലയാളി രാജു കുന്നക്കാട്ടിന് പ്രഥമ കലാ രത്‌ന പുരസ്‌കാരം ഇന്ന് കൈമാറും. ഇന്ന് നടക്കുന്ന നോർതേൺ അയർലൻഡ് വേൾഡ് മലയാളി കൗൺസിൽ ബെൽഫാസ്റ്റ് പ്രൊവിൻസിന്റെ പ്രവർത്തനോദ്ഘാടന വേളയിൽ ആണ് പുരസ്‌കാര വിതരണം. ബെൽഫാസ്റ്റ് സെന്റ് കോൾമിസെൽസ് ഹാളിൽ നടക്കുന്ന പരിപാടിയിൽ ഏഷ്യനെറ്റ് ടി.വി ഡയറക്ടറും യൂറോപ്പ് ആനന്ദ് ടി.വി ചെയർമാനുമായ എസ് ശ്രീകുമാറിന് പ്രഥമ പ്രവാസി രത്‌ന അവാർഡും കൈമാറും. ഇന്ന് വൈകീട്ട് അഞ്ച് മണിയ്ക്കാണ് പരിപാടി. സാഹിത്യമേഖലയിൽ നൽകിയ അമൂല്യ സംഭാവനകൾക്കുള്ള ആദരവ് എന്നോണമാണ് രാജു കുന്നക്കാട്ടിന് പുരസ്‌കാരം സമർപ്പിക്കുന്നത്. ചെയർമാൻ അനിൽ കൊടോപ്പറമ്പിൽ പരിപാടിയിൽ അദ്ധ്യക്ഷത വഹിക്കും. പ്രസിഡന്റ് പ്രദീപ് ജോസഫ് സ്വാഗതം ആശംസിക്കും. യൂറോപ്പ് റീജിയൻ പ്രസിഡന്റ് ജോളി പടയാട്ടിൽ മുഖ്യപ്രഭാഷണം നടത്തും.
ഡബ്ലിൻ: അയർലൻഡിൽ ഇന്ത്യൻ സമൂഹത്തിന്റെ സംരക്ഷണയ്ക്കായി പ്രത്യേക ഗാർഡ യൂണിറ്റുകൾ. ഇന്ത്യയിലെ ഐറിഷ് അംബാസിഡർ കെവിൻ കെല്ലിയാണ് ഇക്കാര്യം അറിയിച്ചത്. ന്യൂഡൽഹിയിൽ സംസാരിക്കുന്നതിനിടെ ആയിരുന്നു അദ്ദേഹം ഇക്കാര്യം വിശദമാക്കിയത്. അയർലൻഡിൽ അടുത്തിടെ ഇന്ത്യക്കാർക്കെതിരെ നിരവധി ആക്രമണങ്ങൾ ആണ് ഉണ്ടായത്. ഇതേ തുടർന്നാണ് പ്രത്യേക യൂണിറ്റ് സജ്ജീകരിക്കാനുള്ള തീരുമാനം. ഇന്ത്യക്കാർക്കെതിരെ അടുത്തിടെ ഉണ്ടായ ആക്രമണങ്ങളെ അതിശക്തമായി കെവിൻ കെല്ലി അപലപിച്ചു. അയർലൻഡിലെ എല്ലാ ജില്ലകളിലും ഗാർഡ പ്രത്യേക യൂണിറ്റുകൾ സ്ഥാപിച്ചിട്ടുണ്ടെന്ന് കെവിൻ കെല്ലി വ്യക്തമാക്കി. ആക്രമണങ്ങളുമായി ബന്ധപ്പെട്ട് കൂടുതൽ അറസ്റ്റുകൾ ഉണ്ടായിട്ടുണ്ട്. ആക്രമണം നടത്തിയവരിൽ ഭൂരിഭാഗവും യുവാക്കളാണ്. ഇവർ ഒരു തരത്തിലും ഐറിഷ് സമൂഹത്തെ പ്രതിനിധീകരിക്കുന്നില്ലെന്നും കെല്ലി കൂട്ടിച്ചേർത്തു.
ഡബ്ലിൻ: ഉപപ്രധാനമന്ത്രി സൈമൺ ഹാരിസിനും കുടുംബത്തിനുമെതിരെ ഭീഷണി മുഴക്കിയ സംഭവത്തിൽ സ്ത്രീ അറസ്റ്റിൽ. ലൂക്കൻ സ്വദേശിനിയായ സാൻഡ്രാ ബെറി ആണ് അറസ്റ്റിലായത്. സൈമൺ ഹാരിസിനും കുടുംബത്തിനും ഇവർ ഭീഷണി സന്ദേശം അയച്ച സംഭവത്തിലാണ് അറസ്റ്റ്. കഴിഞ്ഞ ദിവസം ആയിരുന്നു സ്ത്രീയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇവരെ കോടതിയിൽ ഹാജരാക്കി. സംഭവവുമായി ബന്ധപ്പെട്ട് ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് അറിയിച്ചു. മാസങ്ങൾക്ക് മുൻപ് ആയിരുന്നു സൈമൺ ഹാരിസിനും കുടുംബത്തിനുമെതിരെ സാൻഡ്രാ ഭീഷണി മുഴക്കിയത്. ‘ നിങ്ങളുടെ കുടുംബത്തിന് എന്തെങ്കിലും സംഭവിച്ചാൽ അത് ഭയാനകമായിരിക്കുമല്ലേ ‘ എന്നായിരുന്നു സന്ദേശം.
Subscribe to Updates
Get the latest creative news from FooBar about art, design and business.
