ടിപ്പററി: ടിപ്പററിയിലെ യുവതിയുടെ ആക്രമണവുമായി ബന്ധപ്പെട്ട് വാഹനങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം. സംഭവദിവസം അപകടകരമായ രീതിയിൽ സഞ്ചരിച്ച രണ്ട് വാഹനങ്ങൾക്കായുള്ള അന്വേഷണമാണ് പോലീസ് ആരംഭിച്ചത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നാണ് പോലീസിന് വാഹനങ്ങളുടെ ദൃശ്യങ്ങൾ ലഭിച്ചത്.
ചാരനിറത്തിലുള്ള 162 ഫോർഡ് ട്രാൻസിറ്റ് വാനും നീല നിറത്തിലുള്ള 161 ഫോക്സ്വാഗൺ ടൂറൻ പീപ്പിൾ കാരിയറുമാണ് പോലീസ് തിരയുന്ന വാഹനങ്ങൾ. ഈ രണ്ട് വാഹനങ്ങളും ശനിയാഴ്ച വൈകീട്ട് നാലരയ്ക്കും അഞ്ചരയ്ക്കും ഇടയ്ക്ക് ബോർഡ്ഹിൽ ഗ്രാമത്തിന് ചുറ്റുമായി അപകടകരമായ രീതിയിൽ സഞ്ചരിച്ചിട്ടുണ്ട്. അതേസമയം സംഭവത്തിൽ 30 വയസ്സുള്ള യുവാവ് പോലീസ് കസ്റ്റഡിയിലാണ്. ഇയാളിൽ നിന്നും പോലീസ് വിശദാംശങ്ങൾ തേടുന്നുണ്ട്.
Discussion about this post

