- അങ്കക്കലി മുറുകി ; വട്ടിയൂർകാവിന്റെ മനസിൽ ഇടം നേടുന്നതാര് ?
- ജോർജ്ജുകുട്ടിയുടെ മൂന്നാം വരവ് നീളും; ദൃശ്യം 3 റിലീസ് മാറ്റിവെച്ചു
- ‘നിങ്ങൾ കഴിഞ്ഞ 15 വർഷമായി ഇത് തന്നെ പറയുന്നു‘: കോൺഗ്രസിന്റെ ആരോപണങ്ങളെ പരിഹസിച്ച് രാജീവ് ചന്ദ്രശേഖർ
- അയർലൻഡിലെ നഴ്സുമാരിൽ ഭൂരിഭാഗവും വിദേശികൾ; ഗവേഷണ റിപ്പോർട്ട് പുറത്ത്
- കോൺസുലർ സഹായം തേടുന്ന ഐറിഷ് പ്രവാസികളുടെ എണ്ണത്തിൽ വർധന
- ടിപ്പററിയിലെ ആക്രമണം; വാഹനങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം
- മഴയും, വെയിലും, തണുപ്പും; ഈ വാരം സമ്മിശ്ര കാലാവസ്ഥ
- അനുമതിയില്ലാതെ നിർമ്മിച്ചു; മീത്തിലെ വീട് പൊളിച്ച് മാറ്റി
Author: sreejithakvijayan
ഡബ്ലിൻ: ഡബ്ലിനിൽ മഞ്ഞ് വീഴ്ചയുടെ പശ്ചാത്തലത്തിൽ പുറപ്പെടുവിച്ച മുന്നറിയിപ്പ് തുടരുന്നു. 10 കൗണ്ടികളിലാണ് മുന്നറിയിപ്പ്. ഇന്നലെ രാത്രി 11 ന് ആരംഭിച്ച പുതിയ മുന്നറിയിപ്പ് ഇന്ന് രാവിലെ എട്ട് മണിവരെ തുടരും. കാർലോ, കിൽഡെയർ, കിൽക്കെന്നി, ലാവോയിസ്, ലോംഗ്‌ഫോർഡ്, മീത്ത്, ഓഫ്‌ലേ, വെസ്റ്റ്മീത്ത്, വിക്ലോ, ടിപ്പററി എന്നീ കൗണ്ടികളിലാണ് മുന്നറിയിപ്പ് ഉള്ളത്. കൗണ്ടികളിൽ ചിലയിടങ്ങളിൽ താപനില മൈനസ് മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ കുറയും.
പോർട്ട്‌ലീഷ്: സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്‌സ് ഇടവകയിലെ ആദ്യ വിശുദ്ധ കുർബാന നാളെ. രാവിലെ 10 മണിയ്ക്ക് കുർബാന ആരംഭിക്കും. ഇടവക വികാരി ഫാ. ജിത്തു വർഗ്ഗീസിന്റെ കാർമ്മികത്വത്തിൽ ആണ് പ്രഥമ കുർബാന നടക്കുക. ചാപ്പൽ സ്ട്രീറ്റിലെ സെന്റ് പാട്രിക്‌സ് ചർച്ചിൽ ആണ് കുർബാന നടക്കുക. ഇനി മുതൽ എല്ലാ മാസവും ഒന്നും നാലും ശനിയാഴ്ചകളിൽ രാവിലെ 10 മണി മുതൽ വിശുദ്ധ കുർബാന ഉണ്ടായിരിക്കുന്നതാണ്. ഇടവക മെത്രാപ്പൊലീത്ത അഭി. ഏബ്രഹാം മാർ സ്‌തേഫാനോസിന്റെ ആശീർവാദത്തോടെയാണ് കുർബാനയും അനുബന്ധ ചടങ്ങുകളും നാളെ നടക്കുന്നത്.
ഡബ്ലിൻ: അയർലൻഡിൽ ഭവന വില വീണ്ടും ഉയർന്നു. സെപ്തംബർവരെയുള്ള ഒരു വർഷത്തിനിടെ വിലയിൽ 7.6 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായതെന്നാണ് സെൻട്രൽ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് വ്യക്തമാക്കുന്നത്. കഴിഞ്ഞ സെപ്തംബർ മുതൽ ഈ വർഷം ഓഗസ്റ്റ് വരെയുള്ള കണക്കുകൾ പ്രകാരം 7.5 ശതമാനം ആയിരുന്നു ഭവന വിലയിൽ ഉയർച്ച ഉണ്ടായത്. ഒരു വർഷത്തിനിടെ ഡബ്ലിനിൽ വീടുകളുടെ ശരാശരി വില 5.3 ശതമാനം ഉയർന്നു. ഡബ്ലിന് പുറത്തെ ഉയർച്ച 9.4 ശതമാനം ആയിരുന്നു. രാജ്യത്ത് വീടിന് ഏറ്റവും ഉയർന്ന ശരാശരി വിലയുള്ള പ്രദേശം ഡൺ ലാവോഘെയർ- റാത്ത്ഡൗൺ ആണ്. 6,75,000 യൂറോയാണ് വീടുകളുടെ ശരാശരി വില.
ഡബ്ലിൻ: അയർലൻഡിൽ കയറ്റുമതിയിൽ വർധന. സെപ്തംബറിൽ അയർലൻഡിലെ കയറ്റുമതിയിൽ 6.2 ബില്യണിലധികം യൂറോയുടെ വർധനവാണ് ഉണ്ടായിട്ടുള്ളത്. സെൻട്രൽ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസിന്റെ ഏറ്റവും പുതിയ കണക്കുകൾ ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. കയറ്റുമതിയിൽ 28 ശതമാനത്തിന്റെ വർധനവാണ് സെപ്തംബറിൽ ഉണ്ടായിട്ടുള്ളത്. ഇതോടെ കയറ്റുമതി 18.5 ബില്യൺ എന്ന നിലയിൽ എത്തി. മെഡിക്കൽ ഫാർമസ്യൂട്ടിക്കൽ ഉത്പന്നങ്ങളുടെ കയറ്റുമതിയിലാണ് ഏറ്റവും ഉയർച്ച ഉണ്ടായിരിക്കുന്നത്.
ഡബ്ലിൻ: അയർലൻഡിൽ ശൈത്യത്തിന്റെ പശ്ചാത്തലത്തിൽ പ്രഖ്യാപിച്ച മുന്നറിയിപ്പ് തുടരും. നാളെ രാവിലെ എട്ട് മണിവരെ യെല്ലോ വാണിംഗ് തുടരുമെന്നാണ് മെറ്റ് ഐറാൻ വ്യക്തമാക്കുന്നത്. 10 കൗണ്ടികളിലാണ് മഞ്ഞ് വീഴ്ചയെ തുടർന്ന് യെല്ലോ വാണിംഗ് ഏർപ്പെടുത്തിയിട്ടുള്ളത്. കാർലോ, കിൽഡെയർ, കിൽക്കെന്നി, ലാവോയിസ്, ലോംഗ്‌ഫോർഡ്, മീത്ത്, ഓഫ്‌ലേ, വെസ്റ്റ്മീത്ത്, വിക്ലോ, ടിപ്പററി എന്നീ കൗണ്ടികളിലാണ് യെല്ലോ വാണിംഗ് ഉളളത്. ഇന്ന് 11 മണിയ്ക്ക് പുതിയ മുന്നറിയിപ്പ് നിലവിൽവരുമെന്ന് മെറ്റ് ഐറാൻ അറിയിച്ചു.
ബെൽഫാസ്റ്റ്: വേൾഡ് മലയാളി കൗൺസിലിന്റെ ( ഡബ്ല്യുഎംസി ) ബെൽഫാസ്റ്റ് പ്രൊവിൻസ് പ്രവർത്തനോദ്ഘാടനവും കലാസന്ധ്യയും നാളെ. വെളളിയാഴ്ച വൈകീട്ട് സെന്റ് കോൾമ്‌സില്ലെസ് ഹാളിലാണ് പരിപാടി. പരിപാടിയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു. വൈകീട്ട് അഞ്ച് മണിയ്ക്കാണ് പരിപാടികൾക്ക് തുടക്കം കുറിയ്ക്കുക. സെലിബ്രിറ്റി ഷോ, കലാ പ്രതിഭകളുടെ പ്രകടനം, ഗാനമേള, ഡിജെ പാർട്ടി, എന്നിവ ഉണ്ടായിരിക്കും. ദിലീപ് കലാഭവൻ, മെജോ ജോസഫ് എന്നിവർ പരിപാടിയുടെ ഭാഗമാകും. രാത്രി ഡിന്നറും ഒരുക്കിയിട്ടുണ്ട്.
ഡെറി: ഡെറിയിൽ സുരക്ഷാ മുന്നറിയിപ്പിനെ തുടർന്ന് കുടുംബങ്ങളെ ഒഴിപ്പിച്ചു. ഗ്ലെനബി ക്ലോസ് മേഖലയിൽ ആയിരുന്നു സംഭവം. പ്രദേശത്ത് തിരച്ചിൽ തുടരുകയാണ്. ഇന്ന് രാവിലെയോടെയായിരുന്നു സംഭവം. പ്രദേശത്ത് സംശയാസ്പദമായ സാഹചര്യത്തിൽ മേഖലയിൽ നിന്നും അജ്ഞാത വസ്തു കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെ പ്രദേശത്ത് സുരക്ഷാ മുന്നറിയിപ്പ് പുറപ്പെടുവിക്കുകയായിരുന്നു. ശേഷം ഇവിടെയുണ്ടായിരുന്നവരെ സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റി. പ്രദേശം ഇപ്പോഴും പോലീസിന്റെ നിയന്ത്രണത്തിലാണ്. ഇതുവരെ പ്രദേശവാസികളെ ഇവിടേയ്ക്ക് തിരികെ കൊണ്ടുവന്നിട്ടില്ല.
കോർക്ക്: കോർക്കിലെ ബാങ്കിൽ സിനിമാ സ്‌റ്റൈലിൽ മോഷണം. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. 42 വയസ്സുള്ള വ്യക്തിയാണ് അറസ്റ്റിലായത്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. ഇന്നലെ ഉച്ചയ്ക്ക് ശേഷം ആയിരുന്നു സംഭവം. ജീവനക്കാരെ ഭീഷണിപ്പെടുത്തിയായിരുന്നു മോഷണം. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ: ഇന്നലെ ഉച്ചയോടെയായിരുന്നു പ്രതി ബാങ്കിൽ എത്തിയത്. ബേസ് ബോളും തൊപ്പിയും ഷാളും ധരിച്ച് ഒറ്റയ്ക്ക് എത്തിയ പ്രതി കോട്ടിലേക്ക് കയ്യിട്ട് തോക്കുണ്ടെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. ശേഷം ഇവിടെ നിന്നും 6,000 യൂറോയുമായി കടന്ന് കളയുകയായിരുന്നു.
ഡബ്ലിൻ: പോലീസ് സ്‌റ്റേഷനിൽ തെളിവായി സൂക്ഷിച്ച കഞ്ചാവ് കാണാതായ സംഭവത്തിൽ കൂടുതൽ അറസ്റ്റ്. അഞ്ച് പേരെയാണ് സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തത്. നേരത്തെ പോലീസ് ഉദ്യോഗസ്ഥനെ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിരുന്നു. സ്ത്രീകൾ ഉൾപ്പെടെ അറസ്റ്റിലായവരിൽ ഉൾപ്പെടുന്നു. 30 വയസ്സുള്ള യുവാവും 40 വയസ്സുള്ള ഒരു സ്ത്രീയും രണ്ട് പുരുഷന്മാരും 50 വയസ്സുള്ള പുരുഷനുമാണ് അറസ്റ്റിലായിട്ടുള്ളത്. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി പിടിച്ചെടുത്ത ലഹരിയാണ് സ്റ്റേഷനിൽ നിന്നും കാണാതെ പോയത്.
ഡബ്ലിൻ: ഡബ്ലിനിൽ സംഗീത പരിപാടി പ്രഖ്യാപിച്ച് അമേരിക്കൻ റാപ്പർ ഡാനി ബ്രൗൺ. അടുത്ത വർഷം മാർച്ചിലാണ് ഡാനി ബ്രൗൺ ഡബ്ലിനിൽ എത്തുന്നത്. മാർച്ച് 28 ന് 3ഒളിമ്പ്യ തിയറ്ററിലാണ് പരിപാടി നിശ്ചയിച്ചിരിക്കുന്നത്. മാർച്ചിൽ യൂറോപ് മുഴുവൻ ഡാനി ബ്രൗൺ സംഗീത പരിപാടി അവതരിപ്പിക്കുന്നുണ്ട്. ഇതിന്റെ ഭാഗമാണ് അയർലൻഡിലെ പരിപാടിയും. യുകെ, നോർവേ, ഡെന്മാർക്ക്, ജർമനി എന്നിവിടങ്ങളിലാണ് മറ്റ് പരിപാടികൾ.
Subscribe to Updates
Get the latest creative news from FooBar about art, design and business.
