മലയാള സിനിമയുടെ തലവര മാറ്റിയ ജീത്തു ജോസഫ്- മോഹൻലാൽ ചിത്രം ദൃശ്യത്തിന്റെ മൂന്നാം ഭാഗം വൈകും. നേരത്തേ ഏപ്രിലിൽ റിലീസ് തീരുമാനിച്ചിരുന്ന ചിത്രം, ഇനി മെയ് മാസത്തിലാകും പ്രേക്ഷകർക്ക് മുന്നിലെത്തുക എന്നതാണ് പുതിയ അപ്ഡേറ്റ്. 2026 മെയ് 21ന്, അതായത് മോഹൻലാലിന്റെ 66ആം പിറന്നാൾ ദിനത്തിലാകും ദൃശ്യം 3, ആഗോള റിലീസായി എത്തുക.
ഭൂതകാലം ഒരിക്കലും നിശ്ശബ്ദമാകില്ല, അത് കാത്തിരിക്കുക മാത്രമാണ് ചെയ്യുക. ജോർജ്ജുകുട്ടി വരുന്നു, 2026 മെയ് 21ന് എന്നാണ് ചിത്രത്തിന്റെ പുതിയ പോസ്റ്ററിനൊപ്പം സാമൂഹിക മാധ്യമങ്ങളിൽ മോഹൻലാൽ കുറിച്ചിരിക്കുന്നത്.
പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ, ഗൾഫ് റിലീസിലെ അനിശ്ചിതത്വമാകം റിലീസ് മാറ്റിവെക്കാൻ കാരണം എന്നാണ് അനൗദ്യോഗിക റിപ്പോർട്ടുകൾ. മോഹൻലാലിനൊപ്പം മീന, സിദ്ദീഖ്, അൻസിബ ഹസ്സൻ, ആശ ശരത്, എസ്തർ അനിൽ, മുരളി ഗോപി തുടങ്ങിയവരും ദൃശ്യം 3ൽ അണിനിരക്കുന്നു. ഫാമിലി- ത്രില്ലർ കാറ്റഗറിയിൽ ഒരുങ്ങുന്ന ചിത്രം മുൻ ഭാഗങ്ങളെ മുൻനിർത്തി വലിയ പ്രതീക്ഷകളാണ് ആസ്വാദകർക്ക് സമ്മാനിക്കുന്നത്.

