ഡബ്ലിൻ: വിദേശകാര്യ മന്ത്രിയായി ചുമതലയേറ്റതിന് പിന്നാലെ ബ്രസ്സൽസ് സന്ദർശിച്ച് ഹെലെൻ മകെന്റീ. യൂറോപ്യൻ യൂണിയൻ വിദേശകാര്യമന്ത്രിമാരുടെ യോഗത്തിൽ പങ്കെടുക്കുന്നതിന് വേണ്ടിയാണ് ഹെലെൻ ബ്രസ്സൽസിൽ എത്തിയത്. മറ്റ് വിദേശകാര്യമന്ത്രിമാരുമായി വിവിധ വിഷയങ്ങളിൽ ഹെലെൻ ചർച്ച നടത്തും.
യുക്രെയ്നിലെ റഷ്യൻ അധിനിവേശം വിദേശകാര്യമന്ത്രിമാരുടെ യോഗത്തിൽ ചർച്ചയാകും. മിഡിൽ ഈസ്റ്റിലെ സാഹചര്യവും സുഡാനിലെ സമകാലീന വിഷയങ്ങളും ചർച്ചയാകും. യുക്രെയിനോടുള്ള അയർലൻഡിന്റെ ശക്തമായ പിന്തുണ പ്രകടമാക്കുന്നതിന് വേദി പ്രയോജനപ്പെടുത്തുമെന്ന് ഹെലെൻ യാത്ര പുറപ്പെടും മുൻപ് മാധ്യമങ്ങളോട് പറഞ്ഞു. ഗാസയ്ക്ക് മാനുഷിക സഹായം ഉറപ്പാക്കുന്നതിന് പ്രഥമ പരിഗണന നൽകുമെന്നും അവർ വ്യക്തമാക്കി.
Discussion about this post

