ഡബ്ലിൻ: അയർലൻഡിൽ ഈ വാരാന്ത്യവും തണുപ്പുള്ള കാലാവസ്ഥ തുടരും. അടുത്ത ദിവസങ്ങളിൽ അന്തരീക്ഷ താപനിലയിൽ വലിയ കുറവ് ഉണ്ടാകും എന്നാണ് മെറ്റ് ഐറാൻ വ്യക്തമാക്കുന്നത്. തണുത്ത കാറ്റിനും ചാറ്റൽ മഴയ്ക്കും സാധ്യതയുണ്ട്.
ഇന്ന് പകൽ മൂന്ന് മുതൽ എട്ട് ഡിഗ്രി സെൽഷ്യസ് വരെ ആയിരിക്കും അന്തരീക്ഷ താപനില അനുഭവപ്പെടുക. നേരിയ തെക്കൻ കാറ്റും ഉണ്ടാകും. രാത്രി മഴയും കാറ്റും അനുഭവപ്പെടും. മിതമായ മഴയോ അല്ലെങ്കിൽ ശക്തമായ മഴയോ ആയിരിക്കും അനുഭവപ്പെടുക. നാളെയും ചാറ്റൽ മഴ പ്രതീക്ഷിക്കാം. 7 മുതൽ 11 ഡിഗ്രി സെൽഷ്യസ് വരെ ആയിരിക്കും അന്തരീക്ഷ താപനില അനുഭവപ്പെടുക.
Discussion about this post

