ഡബ്ലിൻ: കോൺസുലർ സഹായം തേടുന്ന ഐറിഷ് പ്രവാസികളുടെ എണ്ണം വർധിക്കുന്നതായി ഗവേഷണ റിപ്പോർട്ട്. പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇതുവരെ 3011 ഐറിഷ് പൗരന്മാർക്ക് വിദേശകാര്യമന്ത്രാലയം സഹായം നൽകി. കോവിഡ് 19 മഹാമാരിയ്ക്ക് ശേഷമാണ് കോൺസുലാർ സഹായം തേടുന്നവരുടെ എണ്ണത്തിൽ ഇത്രയേറെ വർധനവ് ഉണ്ടായത് എന്നാണ് റിപ്പോർട്ടുകൾ.
കഴിഞ്ഞ വർഷം 2,099 ഐറിഷ് പൗരന്മാർക്കാണ് കോൺസുലാർ സഹായം നൽകിയത്. അബുദാബിയിലെ എംബസി വഴി കഴിഞ്ഞ വർഷം 54 പേരാണ് സഹായം തേടിയത്. എന്നാൽ ഈ വർഷം അത് 2,289 ആയി ഉയർന്നു. ഈജിപ്തിൽ നിന്നും ഈ വർഷം ഇതുവരെ 21 പേർ സഹായം തേടി. സൗദി അറേബ്യയിലെ റിയാദിൽ നിന്നുള്ള 9 പേർക്കാണ് സഹായം നൽകിയത്.
Discussion about this post

