ഡബ്ലിൻ: ഉപപ്രധാനമന്ത്രി സൈമൺ ഹാരിസിനും കുടുംബത്തിനുമെതിരെ ഭീഷണി മുഴക്കിയ സംഭവത്തിൽ സ്ത്രീ അറസ്റ്റിൽ. ലൂക്കൻ സ്വദേശിനിയായ സാൻഡ്രാ ബെറി ആണ് അറസ്റ്റിലായത്. സൈമൺ ഹാരിസിനും കുടുംബത്തിനും ഇവർ ഭീഷണി സന്ദേശം അയച്ച സംഭവത്തിലാണ് അറസ്റ്റ്.
കഴിഞ്ഞ ദിവസം ആയിരുന്നു സ്ത്രീയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇവരെ കോടതിയിൽ ഹാജരാക്കി. സംഭവവുമായി ബന്ധപ്പെട്ട് ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് അറിയിച്ചു. മാസങ്ങൾക്ക് മുൻപ് ആയിരുന്നു സൈമൺ ഹാരിസിനും കുടുംബത്തിനുമെതിരെ സാൻഡ്രാ ഭീഷണി മുഴക്കിയത്. ‘ നിങ്ങളുടെ കുടുംബത്തിന് എന്തെങ്കിലും സംഭവിച്ചാൽ അത് ഭയാനകമായിരിക്കുമല്ലേ ‘ എന്നായിരുന്നു സന്ദേശം.
Discussion about this post

