ഗാൽവെ: ഗാൽവെ സർവ്വകലാശാലയ്ക്കെതിരെ പ്രതിഷേധവുമായി വിദ്യാർത്ഥികളുടെയും ജീവനക്കാരുടെയും സംയുക്ത സംഘം. ഇസ്രായേലുമായുള്ള ബന്ധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം. ദി ക്യാമ്പസ് ജെനോസൈഡ് ഗ്രൂപ്പ് ആണ് പ്രതിഷേധവുമായി രംഗത്ത് എത്തിയിരിക്കുന്നത്.
ഇസ്രായേൽ കമ്പനികളുമായും വിദ്യാഭ്യാസ സ്ഥാപനങ്ങളുമായും ഗാൽവെ സർവ്വകലാശാലയ്ക്ക് ബന്ധമുണ്ട്. ഈ ബന്ധം അവസാനിപ്പിക്കണം എന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം. ഇസ്രായേലിലെ ടെക്നിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഉൾപ്പെടുന്ന ഒരു പദ്ധതിയിൽ ഗാൽവെ സർവ്വകലാശാലയും ഭാഗമാണ്. നേരത്തെ ഈ പദ്ധതിയ്ക്കെതിരെ ശക്തമായ എതിർപ്പ് ഗ്രൂപ്പ് ഉയർത്തിയിരുന്നു. എന്നാൽ കരാർ ബാധ്യതകളെ തുടർന്ന് പദ്ധതിയിൽ നിന്നും പിന്മാറാൻ കഴിയില്ലെന്ന് സർവ്വകലാശാല അറിയിക്കുകയായിരുന്നു.

