വാട്ടർഫോർഡ്: കൗണ്ടി വാട്ടർഫോർഡിൽ ചെറുവിമാനം തകർന്ന് വീണു. സംഭവത്തിൽ ഒരാൾ മരിച്ചു. ഇന്നലെ ഉച്ചയ്ക്ക് 12.50 ഓടെയായിരുന്നു സംഭവം. വിമാനം തകരാൻ ഉണ്ടായ സാഹചര്യം സംബന്ധിച്ച് അന്വേഷണം ആരംഭിച്ചു.
ട്രമോറിൽ ആയിരുന്നു അപകടം ഉണ്ടായത്. സംഭവ സമയം പൈലറ്റ് മാത്രം ആയിരുന്നു വിമാനത്തിൽ ഉണ്ടായിരുന്നത്. പറക്കുന്നതിനിടെ നിയന്ത്രണം വിട്ട് വിമാനം താഴേയ്ക്ക് പതിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. വിവരം ലഭിച്ചതിന് പിന്നാലെ കോസ്റ്റ് ഗാർഡ് റെസ്ക്യൂ 117 സംഘം ഉൾപ്പെടെ രക്ഷാപ്രവർത്തനത്തിനായി സ്ഥലത്ത് എത്തിയിരുന്നു. സംഭവത്തിന് പിന്നാലെ ആർ 685 ഭാഗീകമായി അടച്ചുപൂട്ടി.
Discussion about this post

