ഡബ്ലിൻ: അയർലൻഡിൽ ഇന്ത്യൻ സമൂഹത്തിന്റെ സംരക്ഷണയ്ക്കായി പ്രത്യേക ഗാർഡ യൂണിറ്റുകൾ. ഇന്ത്യയിലെ ഐറിഷ് അംബാസിഡർ കെവിൻ കെല്ലിയാണ് ഇക്കാര്യം അറിയിച്ചത്. ന്യൂഡൽഹിയിൽ സംസാരിക്കുന്നതിനിടെ ആയിരുന്നു അദ്ദേഹം ഇക്കാര്യം വിശദമാക്കിയത്.
അയർലൻഡിൽ അടുത്തിടെ ഇന്ത്യക്കാർക്കെതിരെ നിരവധി ആക്രമണങ്ങൾ ആണ് ഉണ്ടായത്. ഇതേ തുടർന്നാണ് പ്രത്യേക യൂണിറ്റ് സജ്ജീകരിക്കാനുള്ള തീരുമാനം. ഇന്ത്യക്കാർക്കെതിരെ അടുത്തിടെ ഉണ്ടായ ആക്രമണങ്ങളെ അതിശക്തമായി കെവിൻ കെല്ലി അപലപിച്ചു.
അയർലൻഡിലെ എല്ലാ ജില്ലകളിലും ഗാർഡ പ്രത്യേക യൂണിറ്റുകൾ സ്ഥാപിച്ചിട്ടുണ്ടെന്ന് കെവിൻ കെല്ലി വ്യക്തമാക്കി. ആക്രമണങ്ങളുമായി ബന്ധപ്പെട്ട് കൂടുതൽ അറസ്റ്റുകൾ ഉണ്ടായിട്ടുണ്ട്. ആക്രമണം നടത്തിയവരിൽ ഭൂരിഭാഗവും യുവാക്കളാണ്. ഇവർ ഒരു തരത്തിലും ഐറിഷ് സമൂഹത്തെ പ്രതിനിധീകരിക്കുന്നില്ലെന്നും കെല്ലി കൂട്ടിച്ചേർത്തു.

