മീത്ത്: കൗണ്ടി മീത്തിൽ അനുമതിയില്ലാതെ നിർമ്മിച്ച വീട് അധികൃതർ പൊളിച്ച് മാറ്റി. ബൊഹെർമീൻ സ്വദേശി റോസ് മുറിയുടെ വീടാണ് പൊളിച്ച് നീക്കിയത്. ഹൈക്കോടതി ഉത്തരവിന് പിന്നാലെയായിരുന്നു നടപടി. ഇതോടെ 20 വർഷം നീണ്ട നിയമയുദ്ധവും അവസാനിച്ചു.
ഇന്നലെയും ഇന്നുമായിട്ടാണ് വീട് പൊളിച്ച് നീക്കിയത്. മീത്ത് കൗണ്ടി കൗൺസിൽ അധികൃതരുടെ സാന്നിദ്ധ്യത്തിൽ ആയിരുന്നു പൊളിച്ച് നീക്കൽ നടപടികൾ. 5 മുറികൾ ആയിരുന്നു വീടിന് ഉണ്ടായിരുന്നത്. 2006 ൽ ആയിരുന്നു 577 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള വീട് നിർമ്മിച്ചത്. ഇതിനായുള്ള ആസൂത്രണ അനുമതിയ്ക്കായി റോസ് മീത്ത് കൗണ്ടി കൗൺസിലിൽ അനുമതി തേടിയിരുന്നു. എന്നാൽ കൗൺസിൽ അധികൃതർ അപേക്ഷ നിരസിച്ചു. എന്നാൽ ഇത് വകവയ്ക്കാതെ ക്രിസ് വീടിന്റെ നിർമ്മാണം പൂർത്തിയാക്കുകയായിരുന്നു

