ഡബ്ലിൻ: ഐറിഷ് മലയാളി രാജു കുന്നക്കാട്ടിന് പ്രഥമ കലാ രത്ന പുരസ്കാരം ഇന്ന് കൈമാറും. ഇന്ന് നടക്കുന്ന നോർതേൺ അയർലൻഡ് വേൾഡ് മലയാളി കൗൺസിൽ ബെൽഫാസ്റ്റ് പ്രൊവിൻസിന്റെ പ്രവർത്തനോദ്ഘാടന വേളയിൽ ആണ് പുരസ്കാര വിതരണം. ബെൽഫാസ്റ്റ് സെന്റ് കോൾമിസെൽസ് ഹാളിൽ നടക്കുന്ന പരിപാടിയിൽ ഏഷ്യനെറ്റ് ടി.വി ഡയറക്ടറും യൂറോപ്പ് ആനന്ദ് ടി.വി ചെയർമാനുമായ എസ് ശ്രീകുമാറിന് പ്രഥമ പ്രവാസി രത്ന അവാർഡും കൈമാറും.
ഇന്ന് വൈകീട്ട് അഞ്ച് മണിയ്ക്കാണ് പരിപാടി. സാഹിത്യമേഖലയിൽ നൽകിയ അമൂല്യ സംഭാവനകൾക്കുള്ള ആദരവ് എന്നോണമാണ് രാജു കുന്നക്കാട്ടിന് പുരസ്കാരം സമർപ്പിക്കുന്നത്. ചെയർമാൻ അനിൽ കൊടോപ്പറമ്പിൽ പരിപാടിയിൽ അദ്ധ്യക്ഷത വഹിക്കും. പ്രസിഡന്റ് പ്രദീപ് ജോസഫ് സ്വാഗതം ആശംസിക്കും. യൂറോപ്പ് റീജിയൻ പ്രസിഡന്റ് ജോളി പടയാട്ടിൽ മുഖ്യപ്രഭാഷണം നടത്തും.

