- അങ്കക്കലി മുറുകി ; വട്ടിയൂർകാവിന്റെ മനസിൽ ഇടം നേടുന്നതാര് ?
- ജോർജ്ജുകുട്ടിയുടെ മൂന്നാം വരവ് നീളും; ദൃശ്യം 3 റിലീസ് മാറ്റിവെച്ചു
- ‘നിങ്ങൾ കഴിഞ്ഞ 15 വർഷമായി ഇത് തന്നെ പറയുന്നു‘: കോൺഗ്രസിന്റെ ആരോപണങ്ങളെ പരിഹസിച്ച് രാജീവ് ചന്ദ്രശേഖർ
- അയർലൻഡിലെ നഴ്സുമാരിൽ ഭൂരിഭാഗവും വിദേശികൾ; ഗവേഷണ റിപ്പോർട്ട് പുറത്ത്
- കോൺസുലർ സഹായം തേടുന്ന ഐറിഷ് പ്രവാസികളുടെ എണ്ണത്തിൽ വർധന
- ടിപ്പററിയിലെ ആക്രമണം; വാഹനങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം
- മഴയും, വെയിലും, തണുപ്പും; ഈ വാരം സമ്മിശ്ര കാലാവസ്ഥ
- അനുമതിയില്ലാതെ നിർമ്മിച്ചു; മീത്തിലെ വീട് പൊളിച്ച് മാറ്റി
Author: sreejithakvijayan
ഡബ്ലിൻ: അയർലൻഡിലെ സ്‌കൂളുകളിൽ നടപ്പിലാക്കുന്ന ഹോട്ട് മീൽസ് പദ്ധതിയിൽ വിദ്യാർത്ഥികൾക്ക് കുടിക്കാൻ ഇനി മുതൽ നൽകുക പാലും വെള്ളവും മാത്രം. വിദ്യാഭ്യാസ പാർലമെന്ററി സമിതിയാണ് ഇത് സംബന്ധിച്ച നിർദ്ദേശം മുന്നോട്ടുവച്ചിരിക്കുന്നത്. പദ്ധതിയുടെ ഭാഗമായി കുട്ടികൾക്ക് കൂടുതൽ ജൈവ, ഐറിഷ് ഭക്ഷണങ്ങളും നൽകും. നേരത്തെ മറ്റ് പാനീയങ്ങൾ കുട്ടികൾക്ക് പദ്ധതിയുടെ ഭാഗമായി നൽകിയിരുന്നു. എന്നാൽ ഡെന്റിസ്റ്റുകൾ ഇവ നൽകരുതെന്നും കുട്ടികൾക്ക് നൽകുന്ന പാനീയങ്ങൾ പാലോ വെള്ളമോ മാത്രമായി പരിമിതപ്പെടുത്തണമെന്നും നിർദ്ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം. സ്‌കൂൾ വിദ്യാർത്ഥികൾക്ക് സൗജന്യ ഭക്ഷണം ഉറപ്പാക്കുന്ന പദ്ധതിയാണ് ഹോട്ട് മീൽസ് . ഇതിൽ അഞ്ചര ലക്ഷം കുട്ടികൾ ഉൾപ്പെടുന്നു. ഇന്റർ-ഡിപ്പാർട്ട്‌മെന്റൽ വർക്കിംഗ് ഗ്രൂപ്പാണ് പദ്ധതിയുടെ മേൽനോട്ടം വഹിക്കുന്നത്.
ഡബ്ലിൻ: അയർലൻഡിലെ പ്രമുഖ ഇല ഉത്പന്നം തിരിച്ച് വിളിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്. ആളുകളിൽ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾ സൃഷ്ടിക്കുമെന്നകാരണത്താലാണ് നടപടി. ഫേവറിറ്റ് എർത്തി & അരോമാറ്റിക് സേജ് എന്ന ഉത്പന്നമാണ് അടിയന്തിരമായി തിരിച്ചുവിളിച്ചത്. ഉത്പന്നത്തിൽ വലിയ മരത്തൊലികൾ, തണ്ടുകൾ, നീല പ്ലാസ്റ്റിക് എന്നിവയുടെ സാന്നിദ്ധ്യം കണ്ടെത്തിയിരുന്നു. ഇത് ആളുകളിൽ ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണം ആയേക്കാം. ക്രിസ്തുമസ് ആഘോഷങ്ങൾക്കായി അയർലൻഡിലെ വീടുകളിൽ ഈ ഉത്പന്നം വാങ്ങാറുണ്ട്. ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് അടിയന്തിര നടപടി. 150 ഗ്രാം പായ്ക്കുകളാണ് തിരിച്ചു വിളിച്ചത്.
ഡൊണഗൽ: ഡൊണഗൽ തീരത്ത് അപൂർവ്വയിനത്തിൽപ്പെട്ട തിമിംഗലത്തിന്റെ ജഡം അടിഞ്ഞു. ആർട്ടിക് സ്പീഷീസ് ആയ നർവാൾ വിഭാഗത്തിൽപ്പെട്ട തിമിംഗലത്തിന്റെ ജഡമാണ് കരയ്ക്കടിഞ്ഞത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. സ്വീറ്റ് നെല്ലീസ് ബീച്ചിൽ ആയിരുന്നു സംഭവം. നർവാൾ ഇനത്തിൽപ്പെട്ട പെൺ തിമിംഗലം ആണ് കരയ്ക്കടിഞ്ഞത്. തീരത്ത് സമയം ചിലവിടുകയായിരുന്ന ദമ്പതികൾ ആയിരുന്നു ജഡം ആദ്യം കണ്ടത്. ഉടനെ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. നാഷണൽ പാർക്ക്‌സ് ആൻഡ് വൈൽഡ്‌ലൈഫ് സർവ്വീസ് ആണ് ഇക്കാര്യം അറിയിച്ചത്. ഐറിഷ് വെള്ളത്തിൽ ആദ്യമായിട്ടാണ് നർവാളുകളുടെ സാന്നിധ്യം സ്ഥിരീകരിക്കുന്നത് എന്ന് അധികൃതർ അറിയിച്ചു.
ബെൽഫാസ്റ്റ്: ഈസ്റ്റ് ബെൽഫാസ്റ്റിൽ വീട് കത്തിനശിച്ച സംഭവത്തിൽ ഊർജ്ജിത അന്വേഷണം ആരംഭിച്ച് പോലീസ്. വീടിന് തീയിട്ടത് ആണെന്ന നിഗമനത്തിലാണ് പോലീസ്. പ്രാഥമിക അന്വേഷണത്തിൽ സംഭവത്തിൽ ദുരൂഹതയുള്ളതായി പോലീസിന് വ്യക്തമായിട്ടുണ്ട്. ഇന്ന് രാവിലെ 5.30 ഓടെയായിരുന്നു സംഭവം. റാത്ത്‌മോർ സ്ട്രീറ്റ് പ്രദേശത്തെ വീട്ടിൽ ആയിരുന്നു തീപിടിത്തം ഉണ്ടായത്. സംഭവ സമയം വീട്ടിൽ മൂന്ന് പേർ ഉണ്ടായിരുന്നു. ഇവർ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് എന്തെങ്കിലും അറിയുന്നവർ എത്രയും വേഗം അന്വേഷണ സംഘത്തിന് വിവരം കൈമാറണമെന്നാണ് നിർദ്ദേശം.
ഡബ്ലിൻ: ഗ്ലോബൽ റീട്ടെയിൽ മർച്ചന്റ്‌സ് അസോസിയേഷൻ അയർലൻഡ് (GRMAI) യോഗം നടന്നു. നവംബർ 8 ശനിയാഴ്ച വൈകീട്ട് അഞ്ച് മണിയ്ക്ക് ഡബ്ലിനിൽ ആയിരുന്നു യോഗം ചേർന്നത്. അസോസിയേഷന്റെ ആദ്യ യോഗം ആണ് ഇത്. വ്യത്യസ്ത മേഖലകളിൽ പ്രവർത്തിക്കുന്ന റീട്ടെയ്ൽ ഷോപ്പ് ഉടമകളെ ഒരുമിപ്പിച്ച് അയർലൻഡിൽ ഉപഭോക്തൃ സൗഹൃദ റീട്ടെയിൽ അന്തരീക്ഷം സൃഷ്ടിക്കുകയാണ് അസോസിയേഷന്റെ ലക്ഷ്യം.
കോർക്ക്: ക്രിസ്തുമസിന്റെ വരവ് അറിയിച്ച് കോർക്കിൽ മെലോഡിയ 2025 കരോൾ നൈറ്റ് നടത്തുന്നു. ഞായറാഴ്ചയാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. മലങ്കര ഓർത്തഡോക്‌സ് സഭയുടെ കോർക്ക് ഹോളി ട്രിനിറ്റി ഇന്ത്യൻ ഓർത്തഡോക്‌സ് ചർച്ചിന്റെ ആഭിമുഖ്യത്തിലാണ് പരിപാടി. കഴിഞ്ഞ മൂന്ന് വർഷവും പരിപാടി സംഘടിപ്പിച്ചിട്ടുണ്ട്. ഞായറാഴ്ച വൈകീട്ട് 4.30 മുതൽ ആണ് കരോൾ നൈറ്റ് ആരംഭിക്കുക. ടോഗർ സെന്റ് ഫിൻബാർസ് ജിഎഎ ക്ലബ്ബിൽവച്ചാണ് പരിപാടി. കരോൾ നൈറ്റിൽ വിവിധ ദേവാലയങ്ങളിൽ നിന്നും സംഘടനയിൽ നിന്നുമുള്ളവർ പങ്കെടുക്കും. കരോൾ നൈറ്റിലേക്കുള്ള പ്രവേശനം സൗജന്യമാണ്.
ഡബ്ലിൻ: അയർലൻഡിൽ ഇന്ത്യക്കാർക്കെതിരെയുണ്ടായ വംശീയ ആക്രമണങ്ങളെ അപലപിച്ച് ഇന്ത്യയിലെ ഐറിഷ് അംബാസിഡൻ കെവിൻ കെല്ലി. ഭീകരതയ്ക്ക് സമൂഹത്തിൽ സ്ഥാനമില്ലെന്ന് അദ്ദേഹം പറഞ്ഞു. ഭീകരവാദ പ്രവർത്തനങ്ങളെ അംഗീകരിക്കാൻ കഴിയില്ലെന്നും കെല്ലി കൂട്ടിച്ചേർത്തു. ഭീകരതയ്ക്ക് സമൂഹത്തിൽ സ്ഥാനമില്ല. അയർലൻഡിൽ ഇന്ത്യക്കാർക്ക് നേരെയുണ്ടായ ആക്രമണങ്ങളെ ശക്തമായി അപലപിക്കുന്നു. ചെങ്കോട്ടയിൽ ഉണ്ടായ ഭീകരാക്രമണത്തെ ഉപപ്രധാനമന്ത്രി സൈമൺ ഹാരിസ് അപലപിച്ചിരുന്നു. ഭീകരത ഞങ്ങൾക്ക് പുതിയത് അല്ല. അയർലൻഡിലും ചോര വീഴ്ത്തിയ നിരവധി ഭീകരാക്രമണങ്ങൾ ഉണ്ടായിട്ടുണ്ട്. ആയിരക്കണക്കിന് ജീവനുകളും നഷ്ടമായിട്ടുണ്ടെന്നും കെല്ലി ചൂണ്ടിക്കാട്ടി.
ഡബ്ലിൻ: അയർലൻഡിലെ സ്‌കൂളുകളിൽ നടപ്പിലാക്കുന്ന ഹോട്ട് മീൽസ് പദ്ധതിയോട് മുഖം തിരിച്ച് രക്ഷിതാക്കളും വിദ്യാർത്ഥികളും മാനേജ്‌മെന്റും. ഗുണനിലവാരമില്ലാത്ത ഭക്ഷണമാണ് നൽകുന്നത് എന്ന പ്രചാരണത്തിന് പിന്നാലെയാണ് പദ്ധതിയോടുള്ള വിശ്വാസ്യത നഷ്ടമായത്. പാർലമെന്റ് സമിതിയിൽ ഇത് സംബന്ധിച്ച വിഷയം ചർച്ചയ്ക്കായി ഉയർന്നുവന്നിരുന്നു. ഹലാൽ ഭക്ഷണം സ്‌കൂളുകളിൽ വിതരണം ചെയ്യുന്നതിനെതിരെ വ്യാപകമായ പ്രചാരണം നടന്നിരുന്നു. ഇത് വ്യാപകമായ എതിർപ്പ് ഉയർന്നുവരാൻ കാരണം ആയി. ഹലാൽ ഭക്ഷണം വിളമ്പുന്ന വിവരം മിക്ക സ്‌കൂളുകളും രഹസ്യമായിട്ടായിരുന്നു സൂക്ഷിച്ചിരുന്നത്. എന്നാൽ സോഷ്യൽ മീഡിയയിലെ പ്രചാരണം ആളുകൾ ഇതേക്കുറിച്ച് അറിയുന്നതിന് കാരണം ആയി.
കിൽഡെയർ: കൗണ്ടി കിൽഡെയറിൽ യുവാവിനെ മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ കൗമാരക്കാരനെതിരെ കേസ്. 29 കാരനെ ആക്രമിച്ച സംഭവത്തിലാണ് കേസ് എടുത്തിരിക്കുന്നത്. കൗമാരക്കാരനെ ഇന്ന് രാവിലെ നാസ് ജില്ലാ കോടതിയിൽ ഹാജരാക്കിയിരുന്നു. ഒക്ടോബർ 26 ന് ആയിരുന്നു യുവാവിന് നേരെ ആക്രമണം ഉണ്ടായത്. സാരമായി പരിക്കേറ്റ അദ്ദേഹം ആശുപത്രിയിൽ ചികിത്സയ്ക്കിടെ മരിക്കുകയായിരുന്നു. കിൽഡെയർ ടൗണിലെ മാഗീ ടെറസിൽവച്ചായിരുന്നു ആക്രമണം.
ഡബ്ലിൻ: അയർലൻഡിൽ മഞ്ഞ് വീഴ്ചയ്ക്ക് തുടക്കമായ പശ്ചാത്തലത്തിൽ മുന്നറിയിപ്പുമായി റോഡ് സേഫ്റ്റി അതോറിറ്റി. നിലവിലെ സാഹചര്യത്തിൽ വാഹനങ്ങൾ സുരക്ഷിതമായി ഓടിക്കാവുന്ന തരത്തിലാണോയെന്ന് പരിശോധിക്കണം എന്ന് ആർഎസ്എ വ്യക്തമാക്കി. കഴിഞ്ഞ രണ്ട് ദിവസങ്ങളായി രാജ്യത്ത് ശക്തമായ മഞ്ഞ് വീഴ്ചയാണ് അനുഭവപ്പെടുന്നത്. വാഹനങ്ങൾ നിലവിലെ സാഹചര്യത്തിൽ സുരക്ഷിതമായി ഓടിയ്ക്കാൻ പര്യാപ്തം ആണെന്ന് ആർഎസ്എ മീഡിയ റിലേഷൻസ് മാനേജർ ഡേവിഡ് മാർട്ടിൻ വ്യക്തമാക്കി. ടയറുകൾ സുരക്ഷിതമാണോയെന്ന് പരിശോധിക്കണം. വിൻഡോകൾ മിററുകൾ, ഹെഡ്‌ലൈറ്റുകൾ എന്നിവയിൽ ഐസ് ഉണ്ടെങ്കിൽ അത് തുടച്ച് വൃത്തിയാക്കണമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം താപനില മൈനസ് 5 ഡിഗ്രി സെൽഷ്യസിന് താഴെ എത്തിയിരുന്നു. ഇന്ന് രാവിലെ പലയിടങ്ങളിലും ഐസ് പാളികൾ വീണിരുന്നു. ഇന്ന് 3 മുതൽ 8 ഡിഗ്രി സെൽഷ്യസ് വരെ ആകും അന്തരീക്ഷ താപനില.
Subscribe to Updates
Get the latest creative news from FooBar about art, design and business.
