ഡബ്ലിൻ: അയർലൻഡിൽ ഈ വാരം സമ്മിശ്ര കാലാവസ്ഥ. വരും ദിവസങ്ങളിൽ വെയിലും, മഴയും ലഭിക്കും. ഇതോടൊപ്പം അന്തരീക്ഷ താപനില ഗണ്യമായി കുറയുന്ന സാഹചര്യവും ഉണ്ടാകുമെന്നും മെറ്റ് ഐറാൻ പ്രവചിക്കുന്നു. അതേസമയം ഒരാഴ്ച നീണ്ട ശക്തമായ ചൂടിനൊടുവിലാണ് അയർലൻഡ് തണുക്കുന്നത്.
വെയിൽ ലഭിക്കുമെങ്കിലും ചൂട് കുറവായിരിക്കും. ഏഴ് മുതൽ 13 ഡിഗ്രി സെൽഷ്യസ് വരെ ആയിരിക്കും ഈ വാരത്തിലെ ശരാശരി അന്തരീക്ഷ താപനില. ഇന്ന് പൊതുവെ വരണ്ട കാലാവസ്ഥ ആയിരിക്കും. വൈകുന്നേരങ്ങളിൽ വടക്കൻ മേഖലകളിൽ മഴ ലഭിക്കും. രാത്രി സമയത്തും പുലർച്ചെ നേരങ്ങളിലും പൂജ്യം ഡിഗ്രിയിലേക്ക് അന്തരീക്ഷ താപനില താഴാം.
Discussion about this post

