- അങ്കക്കലി മുറുകി ; വട്ടിയൂർകാവിന്റെ മനസിൽ ഇടം നേടുന്നതാര് ?
- ജോർജ്ജുകുട്ടിയുടെ മൂന്നാം വരവ് നീളും; ദൃശ്യം 3 റിലീസ് മാറ്റിവെച്ചു
- ‘നിങ്ങൾ കഴിഞ്ഞ 15 വർഷമായി ഇത് തന്നെ പറയുന്നു‘: കോൺഗ്രസിന്റെ ആരോപണങ്ങളെ പരിഹസിച്ച് രാജീവ് ചന്ദ്രശേഖർ
- അയർലൻഡിലെ നഴ്സുമാരിൽ ഭൂരിഭാഗവും വിദേശികൾ; ഗവേഷണ റിപ്പോർട്ട് പുറത്ത്
- കോൺസുലർ സഹായം തേടുന്ന ഐറിഷ് പ്രവാസികളുടെ എണ്ണത്തിൽ വർധന
- ടിപ്പററിയിലെ ആക്രമണം; വാഹനങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം
- മഴയും, വെയിലും, തണുപ്പും; ഈ വാരം സമ്മിശ്ര കാലാവസ്ഥ
- അനുമതിയില്ലാതെ നിർമ്മിച്ചു; മീത്തിലെ വീട് പൊളിച്ച് മാറ്റി
Author: sreejithakvijayan
ലിമെറിക്ക്: കൗണ്ടി ലിമെറിക്കിൽ വാഹനാപകടത്തിൽ കൊല്ലപ്പെട്ട ഇരുചക്ര വാഹന യാത്രികന്റെ മൃതദേഹം നാളെ സംസ്‌കരിക്കും. 58 വയസ്സുള്ള ഫീനാഗ് സ്വദേശി ജെയിംസ് കിയോഗ് ആണ് മരിച്ചത്. ഞായറാഴ്ച ആയിരുന്നു മോട്ടോർ സൈക്കിളും കാറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ അദ്ദേഹത്തിന് ജീവൻ നഷ്ടമായത്. ഇന്ന് വൈകീട്ട് 5.30 മുതൽ 7 മണിവരെയാണ് സംസ്‌കാര ചടങ്ങുകൾ നടക്കുക. ബല്ലിൻഗറിയിലെ ഒ’ ഗ്രേഡിസ് ഫ്യൂണറൽ ഹോമിലാണ് സംസ്‌കാര പരിപാടികൾ. ഇവിടുത്തെ ശുശ്രൂഷകൾക്ക് ശേഷം നാളെ രാവിലെ 11.30 ഓടെ മൃതദേഹം സെന്റ് മേരീസ് ചർച്ചിൽ എത്തിയ്ക്കും. റെലിഗ് മ്യുറി സെമിത്തേരിയിൽ ആണ് മൃതദേഹം സംസ്‌കരിക്കുക.
ഡബ്ലിൻ: ശൈത്യം കാലം ആരംഭിച്ച പശ്ചാത്തലത്തിൽ മുന്നറിയിപ്പുമായി ഉയിസ് ഐറാനും. തണുപ്പിനെ പ്രതിരോധിക്കാനുള്ള സംവിധാനങ്ങൾ വീടുകളിൽ സജ്ജീകരിക്കണമെന്ന് ഉയിസ് ഐറാൻ നിർദ്ദേശം നൽകി. കാവൻ, ഡൊണഗൽ, ലെയ്ട്രിം, സ്ലൈഗോ, മൊനാഘൻ എന്നിവിടങ്ങളിൽ അതിശക്തമായ ശൈത്യവും മഞ്ഞ് വീഴ്ചയും അനുഭവപ്പെടും. ഈ കൗണ്ടികളിൽ ഇന്ന് ഉച്ചയ്ക്ക് 12 മണിവരെ മുന്നറിയിപ്പാണ്. തണുത്തുറഞ്ഞ കാലാവസ്ഥ വീട്ടിലെ കുടിവെള്ള പൈപ്പുകൾ പെട്ടെന്ന് പൊട്ടാൻ കാരണം ആകുമെന്ന് ഉയിസ് ഐറാൻ വ്യക്തമാക്കി. തുറന്ന് കിടക്കുന്ന പൈപ്പുകൾ ഇൻസുലേറ്റ് ചെയ്യണം. ഡ്രിപ്പിംഗ് ടാപ്പുകൾ ശരിയാക്കണം. സ്റ്റോപ്പ് വാൽവുകൾ എവിടെയാണെന്ന് മനസിലാക്കണം എന്നും ഉയിസ് ഐറാൻ അറിയിച്ചു.
ഡബ്ലിൻ: അയർലൻഡ് വിദേശകാര്യവകുപ്പ് ജീവനക്കാർക്ക് അലവൻസായി നൽകിയത് ഏകദേശം 30 മില്യൺ യൂറോ. 18 മാസത്തെ കണക്കുകളാണ് പുറത്തുവന്നിരിക്കുന്നത്. അതേസമയം കഴിഞ്ഞ വർഷത്തേതുമായി താരതമ്യം ചെയ്യുമ്പോൾ അലവൻസിനായി ചിലവഴിച്ച തുകയിൽ വലിയ വർധനവാണ് ഉണ്ടായിട്ടുള്ളത്. 2024 ൽ ആകെ 19.1 മില്യൺ യൂറോ ആയിരുന്നു അലവൻസിനായി ചിലവഴിച്ചിരുന്നത്. എന്നാൽ ഇക്കുറി 10 മില്യൺ യൂറോയുടെ അധിക തുക ചിലവഴിക്കേണ്ടതായി വന്നു. ഈ വർഷം ആദ്യ ആറ് മാസങ്ങളിൽ തന്നെ 10.8 മില്യൺ യൂറോ ചിലവായി. 30 മില്യൺ യൂറോയിൽ 15 മില്യൺ യൂറോ ലോക്കൽ പോസ്റ്റ് അലവൻസിന് വേണ്ടിയാണ് ചിലവിട്ടിരിക്കുന്നത്.
ഡബ്ലിൻ: കാസിൽടൗൺ ഹൗസിന്റെ ഭൂമി വാങ്ങി ഒപിഡബ്ല്യു. വർഷങ്ങൾ നീണ്ട തർക്കത്തിനൊടുവിലാണ് ഭൂമി ഒപിഡബ്ല്യുവിന്റെ കൈവശം എത്തിയിരിക്കുന്നത്. വർഷങ്ങളായി ഈ ഭൂമി സ്വന്തമാക്കാനുള്ള പോരാട്ടത്തിൽ ആയിരുന്നു ഒപിഡബ്ല്യു. പ്രസ്തുത ഭൂമി സ്വകാര്യവ്യക്തികൾ ആണ് കൈവശം വച്ചിരിക്കുന്നത്. ഇവ വാങ്ങാനുള്ള ശ്രമങ്ങൾക്കിടെ 2022 ൽ വാണിജ്യ ലേല പ്രക്രിയയിൽ ഒപിഡബ്ല്യു വിജയിച്ചു. എന്നാൽ അടുത്ത വർഷം കൗസിൽടൗൺ എസ്റ്റേറ്റിലേക്കുള്ള പ്രവേശനം സംബന്ധിച്ച പ്രശ്‌നങ്ങൾ ഉയർന്നുവരികയായിരുന്നു. ഇതേ തുടർന്ന് 2023 സെപ്തംബറിൽ ഹൗസ് അടച്ച് പൂട്ടി. ഭൂമി സ്വകാര്യവ്യക്തിയിൽ നിന്നും ഒപിഡബ്ല്യു സ്വന്തമാക്കിയതോടെ കാസിൽടൗൺ ഹൗസ് സന്ദർശകർക്കായി തുറന്ന് നൽകുമെന്നാണ് സൂചന.
ലൗത്ത്: കൗണ്ടി ലൗത്തിൽ വാഹനാപകടത്തിൽ കൊല്ലപ്പെട്ടവരുടെ സംസ്‌കാര ചടങ്ങുകൾ സംബന്ധിച്ച വിവരങ്ങൾ പുറത്ത്. ഓരോരുത്തരുടെയും മൃതദേഹങ്ങൾ അവരവരുടെ ജന്മനാടുകളിലാണ് സംസ്‌കരിക്കുന്നത്. ക്ലോ മക്ഗീ (23), ഷേ ഡഫി (21), അലൻ മക്ലസ്‌കി (23), ഡിലൻ കമ്മിൻസ് (23), ക്ലോ ഹിപ്‌സൺ (21) എന്നിവരാണ് കഴിഞ്ഞ ആഴ്ച ലൗത്തിൽ ഉണ്ടായ വാഹനാപകടത്തിൽ മരിച്ചത്. അലൻ മക്ലസ്‌കിയുടെ മൃതദേഹം വെള്ളിയാഴ്ച ഡ്രംകോൺറാത്തിലെ സെന്റ് പീറ്റർ ആൻഡ് പോൾസ് പള്ളിയിലെ ശുശ്രൂഷകൾക്ക് ശേഷം ഡ്രംകോൺറാത്ത് സെമിത്തേരിയിൽ സംസ്‌കരിക്കും. അദ്ദേഹത്തിന്റെ ഭാര്യ ക്ലോ മക്ഗീയുടെ മൃതദേഹം കാരിക്മാക്രോസിലെ സെന്റ് ജോസഫ് സെമിത്തേരിയിലെ കുടുംബ സ്ഥലത്ത് സംസ്‌കരിക്കും. ഷേ ഡഫിയുടെ സംസ്‌കാരം റോക്ക്ചാപ്പലിലെ സെന്റ് പാട്രിക് പള്ളി സെമിത്തേരിയിലും കമ്മിൻസിന്റെ സംസ്‌കാരം വെള്ളിയാഴ്ച നേറ്റിവിറ്റി ചർച്ചിലും നടക്കും. അതേസമയം ഹിപ്‌സണിന്റെ സംസ്‌കാര ചടങ്ങുകൾ സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
ഡബ്ലിൻ: സാൻട്രിയിൽ നിർമ്മാണം പൂർത്തിയായ കോസ്റ്റ് റെന്റൽ വീടുകൾക്കായി ലഭിച്ചത് ഏഴായിരത്തിലധികം അപേക്ഷകൾ. ഇതുവരെ 7200 അപേക്ഷകൾ ലഭിച്ചതായി ടുവാത്ത് ഹോംസ് സ്ഥിരീകരിച്ചു. 161 വീടുകൾക്കായുള്ള അപേക്ഷയാണ് ക്ഷണിച്ചിരിക്കുന്നത്. സാൻട്രിയിലെ വൈറ്റ്‌ഹെവനിലാണ് വീടുകൾ നിർമ്മിച്ചിരിക്കുന്നത്. ഇവിടെ 255 പുതിയ അൾട്രാ ലോ എനർജി വീടുകൾ തുവാത്ത് ഹോംസ് തുറന്ന് നൽകിയിട്ടുണ്ട്. രാജ്യത്ത് ആദ്യമായിട്ടാണ് ഇത്തരത്തിലുള്ള ഏറ്റവും വലിയ വീടുകൾ തുറന്ന് നൽകുന്നത്. കെയ്ൻ, ഫിംഗൽ കൗണ്ടി കൗൺസിൽ എന്നിവയുമായി സഹകരിച്ച് വികസിപ്പിച്ചെടുത്ത വൈറ്റ്ഹാവൻ, പാസീവ് ഹൗസ് നിലവാരത്തിൽ നിർമ്മിച്ച അയർലണ്ടിലെ ആദ്യത്തെ സോഷ്യൽ ഹൗസിംഗ് സ്‌കീമുകളിൽ ഒന്നാണ് സാൻട്രിയിലേത്.
ഡബ്ലിൻ: അയർലൻഡിൽ ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി ഉദ്യോഗസ്ഥർ പിടിച്ചെടുത്തത് വൻ തുകയുടെ പുകയില ഉത്പന്നങ്ങൾ. കഴിഞ്ഞ ആഴ്ച നടത്തിയ പരിശോധനയിൽ 8,60,000 യൂറോയുടെ പുകയില ഉത്പന്നങ്ങളാണ് പിടിച്ചെടുത്തത്. നിയമവിരുദ്ധമായി കൈവശം സൂക്ഷിച്ച 1 മില്യൺ യൂറോയുടെ വസ്തുവകകളും പിടിച്ചെടുത്തിട്ടുണ്ട്. റെവന്യൂ വിഭാഗം നടത്തിയ പരിശോധനയിലാണ് ഇത്രയും വലിയ ലഹരി ശേഖരം പിടിച്ചെടുത്തിരിക്കുന്നത്. ഡബ്ലിൻ, മിഡ്‌ലാൻഡ്‌സ്, വിക്ലോ, മൊനാഘൻ, റോസ്ലെയർ യൂറോ പോർട്ട് എന്നിവിടങ്ങളിൽ ആയിരുന്നു പരിശോധന. 7 കിലോ ഹെർബൽ കഞ്ചാവ്, 1.7 കിലോ സ്‌മോക്ക് ബോംബ് എന്നിവ പിടിച്ചെടുത്ത ലഹരി വസ്തുക്കളിൽ ഉൾപ്പെടുന്നു.
ഡബ്ലിൻ: അയർലൻഡിൽ ശൈത്യത്തിന്റെ പശ്ചാത്തലത്തിൽ പുറപ്പെടുവിച്ച മുന്നറിയിപ്പ് തുടരുന്നു. 11 കൗണ്ടികളിലാണ് മഞ്ഞ് വീഴ്ചയെ തുടർന്ന് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഇതിൽ കാവൻ, ഡൊണഗൽ, മൊനാഘൻ, ലെയ്ട്രിം, സ്ലൈഗോ എന്നീ കൗണ്ടികളിൽ മഞ്ഞ മുന്നറിയിപ്പ് ആണ്. ഇന്നലെ അർധരാത്രി മുതലാണ് കൗണ്ടികളിൽ മുന്നറിയിപ്പ് നിലവിൽ വന്നത്. ഇന്ന് ഉച്ചവരെ ഇത് തുടരും. വടക്കൻ അയർലൻഡിലെ മുഴുവൻ കൗണ്ടികളിലും യുകെ മെറ്റ് ഓഫീസ് പ്രത്യേക സ്റ്റാറ്റസ് യെല്ലോ സ്‌നോ ആൻഡ് ഐസ് മുന്നറിയിപ്പും നൽകിയിട്ടുണ്ട്.
ഡബ്ലിൻ: അയർലൻഡിലെ മെട്രോ ലിങ്ക് പദ്ധതി ഗുണമാകുക വിദേശ തൊഴിലാളികൾക്ക്. പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്കായി അയർലൻഡിലെ തൊഴിൽശക്തി മതിയാകില്ലെന്നാണ് വിലയിരുത്തൽ. അതിനാൽ വിദേശത്ത് നിന്നുള്ളവരെ ആവശ്യമായി വരും. 8000 തൊഴിലാളികൾ ആവശ്യമായി വരുമെന്നാണ് ട്രാൻസ്‌പോർട്ട് ഇൻഫ്രാസ്ട്രക്ചർ അയർലൻഡ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്. സ്വോർഡ്‌സ് മുതൽ ചാർലിമോണ്ട് വരെ 16 സ്‌റ്റേഷനുകൾ ഉൾപ്പെടുന്നതാണ് മെട്രോ ലിങ്ക് പദ്ധതി. 18.8 കിലോ മീറ്റർ ദൈർഘ്യമുള്ള പദ്ധതി പൂർത്തിയാകുന്നതോടെ പ്രതിവർഷം 53 ദശലക്ഷം യാത്രികർക്ക് സഞ്ചരിക്കാം.
ഡബ്ലിൻ: അയർലൻഡിൽ തെളിവായി സൂക്ഷിച്ച കഞ്ചാവ് കാണാതായ സംഭവത്തിൽ പോലീസുകാരൻ അറസ്റ്റിൽ. അഴിമതി വിരുദ്ധ വിഭാഗം ഉദ്യോഗസ്ഥരാണ് പോലീസുകാരനെ അറസ്റ്റ് ചെയ്തത്. തെളിവ് സൂക്ഷിക്കുന്ന ലോക്കറിൽ നിന്നും ഒരു ലക്ഷം യൂറോ വിലവരുന്ന കഞ്ചാവാണ് മോഷണം പോയത്. വിവിധ ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി പിടിച്ചെടുത്തത് ആയിരുന്നു കഞ്ചാവ്. ലെയ്ൻസ്റ്ററിലെ ഗാർഡ സ്റ്റേഷനിൽ സുരക്ഷിതമായ ലോക്കറിൽ ആയിരുന്നു ഇവ സൂക്ഷിച്ചിരുന്നത്. സംഭവവുമായി ബന്ധപ്പെട്ട് കുറ്റക്കാരനായ ഗാർഡയെ അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്തുവരികയാണ്.
Subscribe to Updates
Get the latest creative news from FooBar about art, design and business.
