ഡബ്ലിൻ: ഡബ്ലിനിൽ സംഗീത പരിപാടി പ്രഖ്യാപിച്ച് ഗായിക ലിലി അലെൻ. ഡബ്ലിനിലെ 3 അരീനയിലാണ് സംഗീത പരിപാടി പ്രഖ്യാപിച്ചിരിക്കുന്നത്. ജൂൺ 30 നാണ് പരിപാടി.
അടുത്ത വ്യാഴാഴ്ച മുതൽ ടിക്കറ്റ് വിൽപ്പന ആരംഭിക്കും. രാവിലെ 10 മണി മുതലാണ് വിൽപ്പന ആരംഭിക്കുക. 52.20 യൂറോ മുതൽ 88.25 യൂറോ വരെയാണ് ടിക്കറ്റ് നിരക്ക്. ടിക്കറ്റിന് 12 ശതമാനം സർവ്വീസ് ചാർജ് ഉണ്ട്. ഡബ്ലിന് പുറമേ അടുത്ത വർഷം യുകെയിലും ലിലി അലൻ സംഗീത പരിപാടി പ്രഖ്യാപിച്ചിട്ടുണ്ട്. ഈ പരിപാടിയ്ക്കായുള്ള ടിക്കറ്റുകൾ പൂർണമായി വിറ്റ് കഴിഞ്ഞു.
Discussion about this post

