ഡബ്ലിൻ: അയർലൻഡിൽ സുഹൃത്തിനെ കുത്തിപ്പരിക്കേൽപ്പിച്ച യുവാവിന് ജയിൽ ശിക്ഷ. മൂന്ന് വർഷവും മൂന്ന് മാസവും ജയിൽ ശിക്ഷ അനുഭവിക്കണം എന്നാണ് കോടതിയുടെ ഉത്തരവ്. 39 കാരനും ഡബ്ലിൻ 5 സ്വദേശിയുമായ ജെറാർഡ് ബെയിർഡ് ആണ് സുഹൃത്തിനെ കുത്തിപ്പരിക്കേൽപ്പിച്ചത്.
2021 ഒക്ടോബർ 31 ന് ആയിരുന്നു സംഭവം. ബ്യൂമൗണ്ടിൽ വച്ചാണ് ഇയാൾ പ്രതിയെ ആക്രമിച്ചത്. വ്യക്തി വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിൽ. മദ്യ ലഹരിയിൽ ഇരയുടെ വീട്ടിൽ എത്തിയ ജെറാർഡ് കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു.
Discussion about this post

