Author: sreejithakvijayan

വാട്ടർഫോർഡ്: കൗണ്ടി വാട്ടർഫോർഡിൽ വാഹനാപകടം. 40 കാരൻ മരിച്ചു. സല്ലിപാർക്കിൽ ഇന്ന് പുലർച്ചെ 2.10 ഓടെയായിരുന്നു സംഭവം. അപകടവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ആരംഭിച്ചു. റോഡിലൂടെ നടന്ന് പോകുകയായിരുന്നു 40 കാരൻ. ഇതിനിടെ അദ്ദേഹത്തെ കാർ ഇടിച്ച് വീഴ്ത്തുകയായിരുന്നു. അപകടത്തിൽ അദ്ദേഹത്തിന് സാരമായി പരിക്കേറ്റു. തുടർന്ന് സംഭവ സ്ഥലത്ത് തന്നെ മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിൽ കാർ ഓടിച്ചിരുന്ന 20 കാരനും പരിക്കേറ്റിരുന്നു. ഇയാളെ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി.

Read More

ലിമെറിക്ക്: ലിമെറിക്കിൽ ലഹരി ശേഖരം പിടൂകൂടി പോലീസ്. യുവാവിനെ അറസ്റ്റ് ചെയ്തു. 20 വയസ്സുകാരനാണ് സംഭവത്തിൽ അറസ്റ്റിലായത്. യുവാവിന്റെ പക്കൽ നിന്നും 4,90,000 യൂറോയുടെ കൊക്കെയ്ൻ ശേഖരം പിടൂകൂടി. ലഹരി വിൽപ്പന നടക്കുന്നതായുള്ള രഹസ്യവിവരം ലഭിച്ചതിന് പിന്നാലെ ലിമെറിക്കിലെ ഗ്രാമത്തിൽ പരിശോധനയ്ക്ക് എത്തിയതായിരുന്നു പോലീസ്. ഇതിനിടെ ലഹരിയുമായി വാനിൽ എത്തിയ യുവാവ് പിടിയിലാകുകയായിരുന്നു. വാൻ പരിശോധിച്ചപ്പോൾ കൊക്കെയ്ൻ പിടികൂടി. ഇതിന് പുറമേ പണവും ഇലക്ട്രോണിക് ഉപകരണങ്ങളും പിടിച്ചെടുക്കുകയായിരുന്നു. പ്രതി പോലീസ് കസ്റ്റഡിയിൽ തുടരുകയാണ്.

Read More

ബ്രസ്സൽസ്: യൂറോപ്പിന്റെ സമ്പദ്‌വ്യവസ്ഥയിൽ ആശങ്ക പ്രകടമാക്കി യൂറോപ്യൻ സെൻട്രൽ ബാങ്ക് മേധാവി ക്രിസ്റ്റീൻ ലഗാർഡ്. യൂറോപ്പിന്റെ സമ്പദ് വ്യവസ്ഥ ദുർബലമാകുകയാണെന്ന് ക്രിസ്റ്റീൻ മുന്നറിയിപ്പ് നൽകി. നിലവിലെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താൻ സമഗ്രമായ പരിഷ്‌കാരങ്ങൾ ആവശ്യമാണെന്നും ക്രിസ്റ്റീൻ കൂട്ടിച്ചേർത്തു. നിലവിൽ ഇയു രാജ്യങ്ങൾ തമ്മിൽ സേവനങ്ങൾക്കും ചരക്ക് വ്യാപാരത്തിനും നിരവധി തടസ്സങ്ങൾ ഉണ്ട്. ഇത് കുറയ്ക്കുകയാണ് നിലവിലെ പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള ഏക മാർഗ്ഗം. സേവനങ്ങൾക്ക് 100 ശതമാനം താരിഫും സാധനങ്ങൾക്ക് 65 ശതമാനം താരിഫും ഈടാക്കുന്നതിന് തുല്യമാണ് നിലവിലെ തടസ്സങ്ങളെന്നും ക്രിസ്റ്റീൻ കൂട്ടിച്ചേർത്തു.

Read More

ഡബ്ലിൻ/വയനാട്: മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരിൽ ഒരു കുടുംബത്തിന് ദ്രോഗെഡ ഇന്ത്യൻ അസോസിയേഷൻ (ഡിഎംഎ) നൽകുന്ന വീടിന്റെ നിർമ്മാണം ആരംഭിച്ചു. അസോസിയേഷൻ ആദ്യ ഗഡു കൈമാറിയതിന് പിന്നാലെയാണ് നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. തെക്കുംതറ, വെങ്ങാപ്പള്ളി പഞ്ചായത്തിലെ ചന്ദ്രികയ്ക്കാണ് അസോസിയേഷൻ വീട് നിർമ്മിച്ച് നൽകുന്നത്. ഡിഎംഎ അതിന്റെ 20ാം വാർഷികം ആഘോഷിക്കുകയാണ്. ഈ വേളയിലാണ് ദുരിത ബാധിതയ്ക്ക് വീട് നിർമ്മിച്ച് നൽകുന്നത്. വീടിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ച ഈ വേളയിൽ സഹായം നൽകിയ മുഴുവൻ പേരെയും സ്മരിക്കുന്നതായി അസോസിയേഷൻ വ്യക്തമാക്കി.

Read More

ഡബ്ലിൻ: അയർലൻഡിലെ പ്രമുഖ ഫാഷൻ ഡിസൈനറായ പോൾ കോസ്റ്റെല്ലോ അന്തരിച്ചു. 80 വയസ്സായിരുന്നു. വാർധക്യ സഹജമായ ആരോഗ്യപ്രശ്‌നങ്ങളെ തുടർന്നായിരുന്നു അദ്ദേഹത്തിന്റെ മരണം എന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ 40 വർഷത്തിലേറെയായി അദ്ദേഹം ഫാഷൻ രംഗത്ത് പ്രവർത്തിക്കുന്നുണ്ട്. തന്റെ കുടുംബം നടത്തുന്ന ഫാഷൻ ബ്രാൻഡിലാണ് അദ്ദേഹം ഇതുവരെ പ്രവർത്തിച്ച് പോന്നത്. ഡയാന രാജകുമാരിയ്ക്കും വെഡ്ജ്‌വുഡ് ബ്രിട്ടീഷ് എയർവേയ്‌സ് എന്നീ കമ്പനികൾക്കും വേണ്ടി അദ്ദേഹം വസ്ത്രങ്ങൾ ഒരുക്കിയിട്ടുണ്ട്. 20 വർഷക്കാലം ഡൺസ് സ്റ്റോറിന് വേണ്ടിയും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യയും ഏഴ് മക്കളുമാണ് അദ്ദേഹത്തിനുള്ളത്.

Read More

ഡബ്ലിൻ: ഷാനൻ വിമാനത്താവളത്തിൽ വീണ്ടും സുരക്ഷാ വീഴ്ച. വിമാനത്താവളത്തിലേക്ക് വാഹനവുമായി അതിക്രമിച്ച് കടന്നവരെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാവിലെയോടെയായിരുന്നു സംഭവം. മൂന്നംഗ സംഘമാണ് സംഭവത്തിൽ പോലീസിന്റെ പിടിയിലായിരിക്കുന്നത്. ഇവർ  ഫയർ സ്റ്റേഷനോട് ചേർന്നുള്ള പ്രധാന സുരക്ഷാ പോസ്റ്റിലൂടെയാണ് വിമാനത്താവളത്തിലേക്ക് പ്രവേശിച്ചത് എന്ന് കരുതപ്പെടുന്നു. അമേരിക്കയുടെ സി 40 വിമാനം പാർക്ക് ചെയ്തിരുന്ന ടാക്‌സിവേയിൽ എത്തിയപ്പോഴാണ് ഇവരെ സുരക്ഷാ ഉദ്യോഗസ്ഥർ കണ്ടത്. ഉടനെ പിടികൂടുകയായിരുന്നു. വളരെ സാഹസികമായിട്ടായിരുന്നു മൂന്നംഗ സംഘത്തെ പിടികൂടിയത് എന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.

Read More

ബെൽഫാസ്റ്റ്: നോർതേൺ അയർലൻഡിലെ പലസ്തീൻ അനുകൂല റാലി സമാധാനപരമായി പര്യവസാനിച്ചു. പലസ്തീൻ ആക്ഷനാണ് റാലി സംഘടിപ്പിച്ചത്. അതേസമയം ലണ്ടനിൽ നടന്ന റാലി അക്രമാസക്തമായി. ശക്തമായ പോലീസ് നടപടി ആയിരുന്നു ലണ്ടനിൽ പ്രതിഷേധം സംഘടിപ്പിച്ച പലസ്തീൻ അനുകൂലികൾക്ക് നേരിടേണ്ടിവന്നത്. നിരവധി അറസ്റ്റുകളും രേഖപ്പെടുത്തി. എന്നാൽ നോർതേൺ അയർലൻഡിൽ റാലി സമാധാന പരമായിരുന്നു. ബെൽഫാസ്റ്റ്, ലണ്ടൻഡെറി എന്നിവിടങ്ങളിൽ ഇന്നലെ ഉച്ചയ്ക്ക് ശേഷം ആയിരുന്നു പ്രതിഷേധം സംഘടിപ്പിച്ചത്.

Read More

ഡബ്ലിൻ: ഐറിഷ് ഭാഷാ ഡിജിറ്റൽ പദ്ധതികൾക്കായി ഡബ്ലിൻ സിറ്റി യൂണിവേഴ്‌സിറ്റിയ്ക്ക് 4.9 മില്യൺ യൂറോ. സർക്കാരാണ് വിപ്ലവകരമായ പദ്ധതികൾക്കായി വൻ നിക്ഷേപം നടത്തുന്നത്. ഐറിഷ് ഭാഷയിൽ ഡിജിറ്റൽ സാന്നിധ്യം ശക്തമാക്കുക, വികാസത്തെ പരിപോഷിപ്പിക്കുക എന്നിങ്ങനെയെല്ലാമാണ് പദ്ധതിയുടെ ലക്ഷ്യം. ഡബ്ലിൻ സിറ്റി യൂണിവേഴ്‌സിറ്റിയിൽ എഡിഎപിടി റിസർച്ച് സെന്ററിന്റെ ഇസ്റ്റോർ പദ്ധതിയ്ക്കായി 9 ലക്ഷം യൂറോയുടെ ഗ്രാന്റും സർക്കാർ നൽകുന്നുണ്ട്. മന്ത്രി കില്ലരി ഇക്കാര്യം സ്ഥിരീകരിച്ചു. വിലപ്പെട്ട ഐറിഷ്/ ഇംഗ്ലീഷ് രേഖകൾ ഉൾപ്പെടെയുള്ള വിവരങ്ങൾ സമാഹരിക്കുക, പങ്കിടുക എന്നിവ ലക്ഷ്യമിട്ടുകൊണ്ടുള്ളതാണ് ഇസ്റ്റോർ പദ്ധതി.

Read More

ഡബ്ലിൻ: ഐറിഷ് കുടിയേറ്റ, പൗരത്വ നയങ്ങൾ ശക്തമാക്കാൻ അയർലൻഡ്. കുടിയേറ്റ നയങ്ങൾ ബ്രിട്ടൺ ശക്തമാക്കിയതിന് പിന്നാലെയാണ് അയർലൻഡിന്റെ നീക്കം. ബ്രിട്ടൺ നിയമങ്ങൾ കർശനമാക്കിയത് അയർലൻഡിലേക്കുള്ള അഭയാർത്ഥികളുടെ ഒഴുക്ക് വർധിപ്പിച്ച സാഹചര്യത്തിലാണ് തിടുക്കപ്പെട്ടുള്ള നടപടികൾ. രാജ്യത്തിന് ഭീഷണിയാകുന്ന തരത്തിൽ കുടിയേറ്റം വർധിച്ചതിന് പിന്നാലെയാണ് ബ്രിട്ടൺ നടപടി സ്വീകരിച്ചത്. ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള ദീർഘകാല കോമൺ ട്രാവൽ ഏരിയ ദുരുപയോഗം ചെയ്യാൻ ഇടയാക്കിയേക്കുമെന്നാണ് വിലയിരുത്തൽ. മാത്രവുമല്ല യൂറോപ്പിൽ ഒരു ബദൽ കുടിയേറ്റ പാത സൃഷ്ടിക്കപ്പെടാനും കാരണമായേക്കും.

Read More

ഡബ്ലിൻ: അയർലൻഡിൽ ശക്തമായ മഴയുടെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ മുന്നറിയിപ്പ് പ്രാബല്യത്തിൽ. ഡൊണഗൽ, ലെയ്ട്രിം, മയോ, സ്ലൈഗോ എന്നീ കൗണ്ടികളിലാണ് മുന്നിറിയിപ്പ് ഉള്ളത്. ഇന്നലെ രാത്രി 9 മണിയ്ക്ക് നിലവിൽ വന്ന മുന്നറിയിപ്പ് ഇന്ന് രാവിലെ 9 മണിവരെ തുടരും. അതിശക്തമായ മഴയാണ് കൗണ്ടികളിൽ പ്രവചിച്ചിരിക്കുന്നത്. മഴയ്ക്ക് പുറമേ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കാറ്റിന്റെ പശ്ചാത്തലത്തിൽ ക്ലെയർ, ഗാൽവെ, ലെയ്ട്രിം, മയോ, സ്ലൈഗോ എന്നീ കൗണ്ടികളിൽ യെല്ലോ വിൻഡ് വാണിംഗ് പുറപ്പെടുവിച്ചിട്ടുണ്ട്.  രാവിലെ 6 മുതൽ ആരംഭിച്ച വാണിംഗ്  ഉച്ചയ്ക്ക് 2 മണിയ്ക്ക് അവസാനിക്കും.

Read More