മീത്ത്: കൗണ്ടി മീത്തിൽ വൻ ലഹരി വേട്ട. 10,80,000 യൂറോയുടെ ഹെർബൽ കഞ്ചാവ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് 30 വയസ്സുള്ള രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇന്നലെ ആയിരുന്നു സംഭവം.
ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി ഗാർഡ നാഷണൽ ഡ്രഗ്സ് ആൻഡ് ഓർഗനൈസ്ഡ് ക്രൈം ബ്യൂറോ, മീത്ത് ഡിവിഷണൽ ഡ്രഗ്സ് യൂണിറ്റ്, റെവന്യൂ കസ്റ്റംസ് സർവ്വീസ് എന്നിവർ സംയുക്തമായി പരിശോധന നടത്തിയിരുന്നു. ഇതിലാണ് കഞ്ചാവ് പിടിച്ചെടുത്തത്. നിലവിൽ രണ്ട് പ്രതികളും പോലീസ് കസ്റ്റഡിയിലാണ്. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് അറിയിച്ചു.
Discussion about this post

