Author: sreejithakvijayan

ഡബ്ലിൻ: ഡബ്ലിൻ ഡ്രൈനേജ് പദ്ധതിയുമായി ഉയിസ് ഐറാൻ മുന്നോട്ട്. ഇത് സംബന്ധിച്ച നിയമപരമായ കരാറിൽ ഉയിസ് ഐറാൻ എത്തി. നിർമ്മാണ കരാർ നടപടികൾ അടുത്ത വർഷം ഫെബ്രുവരിയിൽ ആരംഭിക്കും. അതേസമയം നിയമക്കുരുക്കിൽപ്പെട്ട് പദ്ധതി അൽപ്പം പ്രതിസന്ധി നേരിടുന്നുണ്ട്. ഇക്കഴിഞ്ഞ ജൂലൈയിൽ ആണ് 1.3 ബില്യൺ യൂറോയുടെ ഗ്രേറ്റർ ഡബ്ലിൻ പദ്ധതിയ്ക്ക് ആസൂത്രണ കമ്മീഷൻ അനുമതി നൽകിയത്. തുടർന്ന് പദ്ധതിയുടെ തുടർനടപടികളുമായി മുന്നോട്ട് പോകുന്നതിനിടെ വൈൽഡ് ഐറിഷ് ഡിഫൻസ് കമ്പനി പരാതി നൽകുകയായിരുന്നു.

Read More

ഡബ്ലിൻ: ഡബ്ലിനിൽ അടുത്ത ആഴ്ച നടത്താനിരുന്ന സമരം പിൻവലിച്ച് ടാക്‌സി ഡ്രൈവർമാർ. സർക്കാരുമായി കൂടിക്കാഴ്ചയ്ക്ക് അവസരം ഒരുങ്ങിയ പശ്ചാത്തലത്തിലാണ് തീരുമാനം. കൂടിക്കാഴ്ചയ്ക്ക് ശേഷം പിന്നീടുള്ള കാര്യങ്ങൾ തീരുമാനിക്കുമെന്ന് ടാക്‌സി ഡ്രൈവേഴ്‌സ് അയർലൻഡ് വ്യക്തമാക്കി. തിങ്കളാഴ്ച മുതൽ ശനിയാഴ്ചവരെ ആറ് ദിവസം നീണ്ട് നിൽക്കുന്ന പ്രതിഷേധം ആയിരുന്നു ടാക്‌സി ഡ്രൈവർമാർ നേരത്തെ തീരുമാനിച്ചിരുന്നത്. അടുത്ത ആഴ്ചയാണ് കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്. ടാക്‌സി ഡ്രൈവർമാരുടെ പ്രതിസന്ധികൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി തവണ സർക്കാരിനെ സമീപിച്ചിരുന്നതായി ടാക്‌സി ഡ്രൈവേഴ്‌സ് അയർലൻഡ് പ്രതിനിധികൾ വ്യക്തമാക്കി. നിരവധി അപേക്ഷകൾ നൽകി, നിരവധി തവണ പ്രതിഷേധിച്ചു. എന്നിട്ടും സർക്കാർ ഫലപ്രദമായി ഇടപെടാൻ മടിച്ചുവെന്നും പ്രതിനിധികൾ കൂട്ടിച്ചേർത്തു. അതേസമയം ഇതിനിടെ ഫിക്‌സ്ഡ് ചാർജ് മോഡലിനെതിരെ ഊബർ ഡ്രൈവർമാരുടെ സമരവും നടക്കുന്നുണ്ട്.

Read More

ഡബ്ലിൻ: യുക്രെയ്ൻ പ്രസിഡന്റ് വ്‌ളാഡിമിർ സെലൻസ്‌കിയുടെ സന്ദർശന വേളയിൽ ഗുരുതര സുരക്ഷാ വീഴ്ച. നോ ഫ്‌ളൈ സോണിൽ നിരവധി ഡ്രോണുകൾ എത്തി. സംഭവത്തിൽ പോലീസ് ഊർജ്ജിത അന്വേഷണം ആരംഭിച്ചു. ഇക്കഴിഞ്ഞ തിങ്കളാഴ്ച രാത്രിയായിരുന്നു ഔദ്യോഗിക സന്ദർശനത്തിനായി സെലൻസ്‌കി അയർലൻഡിൽ എത്തിയത്. ഐറിഷ് നാവിക കപ്പലായ എൽഇ വില്യം ബട്ട്ലർ യീറ്റ്സിലെ ജീവനക്കാരാണ് ഡ്രോണുകൾ കണ്ടത്. ഒരേ സമയം നിരവധി ഡ്രോണുകൾ ആയിരുന്നു ഡബ്ലിന്റെ വടക്കൻ മേഖലയിൽ എത്തിയത്. ഹൗത്തിനും ഡബ്ലിൻ തീരത്തിനും കിഴക്കായി കരയിൽ നിന്നും 10 കിലോ മീറ്റർ അകലെ ആയിരുന്നു ഡ്രോണുകളുടെ പറന്നത്. ജീവനക്കാർ ഇതിന്റെ ദൃശ്യങ്ങൾ പകർത്തിയിട്ടുണ്ട്. ഐറിഷ് പോലീസിന്റെ പ്രത്യേക ഡിക്റ്റക്ടീവ് യൂണിറ്റ് ആണ് സംഭവത്തിൽ അന്വേഷണം നടത്തുന്നത്.

Read More

ഡബ്ലിൻ: ഡബ്ലിൻ കലാപത്തിനിടെ പോലീസുകാരെ ആക്രമിച്ച പ്രതിയ്ക്ക് ജയിൽ ശിക്ഷ. 50 വയസ്സുള്ള ഡോൺ ഷെറിഡാന് ആണ് കോടതി തടവ് ശിക്ഷ വിധിച്ചത്. രണ്ട് വർഷവും ആറ് മാസവും ഇയാൾ ജയിലിൽ കഴിയണമെന്നാണ് കോടതി വിധി. 2023 ൽ ഡബ്ലിനിൽ ഉണ്ടായ കലാപവുമായി ബന്ധപ്പെട്ടാണ് നടപടി. ഇയാൾ പോലീസുകാരെ ആക്രമിക്കുന്നതിന്റെയും നാശനഷ്ടങ്ങൾ ഉണ്ടാക്കുന്നതിന്റെയും ചിത്രങ്ങളും വീഡിയോകളും അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ചിരുന്നു. ഇത് പരിഗണിച്ചാണ് ശിക്ഷാ വിധി. ഡബ്ലിൻ സർക്യൂട്ട് ക്രിമിനൽ കോടതിയാണ് ശിക്ഷ വിധിച്ചത്.

Read More

ഗാൽവെ: തുവാമിലെ മദർ ആൻഡ് ബേബി ഹോമിലെ പരിശോധനയിൽ കണ്ടെടുത്തത് നിർണായ തെളിവുകൾ എന്ന് വ്യക്തമാക്കി അധികൃതർ. ശിശുക്കളുടെ വലിപ്പത്തിലുള്ള കുഴികളും ശിശുക്കളുടെ മൃതദേഹ ഭാഗങ്ങളുമാണ് കണ്ടെത്തിയത്. മൃതദേഹങ്ങൾ കുഴിച്ചിട്ടിട്ടുണ്ടെന്ന വെളിപ്പെടുത്തലിന് ബലം നൽകുന്ന വസ്തുതകളാണ് ഇതെന്നാണ് വിലയിരുത്തൽ. 2017 ൽ മറ്റ് അവശിഷ്ടങ്ങൾ കണ്ടെത്തിയ സ്ഥലത്ത് നിന്ന് അൽപ്പം മാറിയുള്ള രണ്ടാമത്തെ ശ്മശാനത്തിലാണ് ഇപ്പോൾ തിരച്ചിൽ പുരോഗമിക്കുന്നത്. കൂടുതൽ കുട്ടികളുടെ അവശിഷ്ടങ്ങൾ ഇവിടെ നിന്നും കണ്ടെത്താൻ കഴിയുമെന്നാണ് തിരച്ചിലിന് നേതൃത്വം നൽകുന്ന സംഘത്തിന്റെ പ്രതീക്ഷ. അതേസമയം മൃതദേഹങ്ങൾ ഡിഎൻഎ പരിശോധനയ്ക്ക് അയക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു.

Read More

കോർക്ക്: കൗണ്ടി കോർക്കിൽ വീടിന് തീയിട്ട കേസിലെ പ്രതിയ്ക്ക് ജയിൽ ശിക്ഷ വിധിച്ച് കോടതി. റാത്ത്‌കോർമാക്കിലെ ഷാനോവനിലെ താമസക്കാരനായ ഷെയ്ൻ കേസിയ്ക്കാണ് കോടതി ശിക്ഷ വിധിച്ചത്. ആറ് വർഷവും ഒൻപത് മാസവുമാണ് കേസിയ്ക്ക് കോടതി ശിക്ഷ വിധിച്ചത്. 2023 ലെ ക്രിസ്മസ് ദിനത്തിൽ വൈകുന്നേരം 6 മണിയോടെയായിരുന്നു സംഭവം. ഡൈക്ക് പരേഡിലെ പ്രോപ്പർട്ടിയിൽ എത്തിയ ഇയാൾ വീടുകൾക്ക് തീയിടുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. ഇതിന്റെയും മറ്റ് തെളിവുകളുടെയും അടിസ്ഥാനത്തിലാണ് കോടതി ശിക്ഷ വിധിച്ചത്.

Read More

ഡബ്ലിൻ: മമ്മൂട്ടി നായകനായ ഏറ്റവും പുതിയ ചിത്രം കളങ്കാവൽ അയർലൻഡിലും പ്രദർശനം ആരംഭിച്ചു. ഇന്നലെ മുതലാണ് ചിത്രം അയർലൻഡിലെ തിയറ്ററുകളിലും എത്തിയത്. അതേസമയം ആദ്യം ദിനം തന്നെ കളങ്കാവലിന് മികച്ച അഭിപ്രായമാണ് സിനിമാ പ്രേമികളിൽ നിന്നും ലഭിക്കുന്നത്. ഇന്നലെയാണ് ചിത്രം കേരളത്തിലെ തിയറ്ററുകളിലും പ്രദർശനം ആരംഭിച്ചത്. സീരിയൽ കില്ലറായ സയനൈഡ് മോഹന്റെ കഥയുമായി സാമ്യമുള്ളതാണ് ചിത്രത്തിന്റെ കഥ. എപ്പിക്‌സ് ഫിലിംസ് ആണ് അയർലൻഡിൽ ചിത്രം പ്രദർശിപ്പിക്കുന്നത്. ഐ എം സി ബ്ലാക്ക്പൂൾ,കാർലോ,സാന്റീ,മുള്ളിങ്കാർ, കിൽക്കനി,ഗാൾവേ, ഡൺഡാൽക്ക്, ഡൺ ലോഹേർ എന്നിവിടങ്ങളിലും ഓഡിയോൻ സിനിമാസ്ബ്ലാഞ്ചസ്റ്റോൺ,ചാൾസ്‌ടൌൺ,കൂലോക്ക്,ലിമറിക്,വാട്ടർഫോഡ് എന്നിവിടങ്ങളിലും, സിനിവേൾഡ് ഡബ്ലിനിലും, വ്യൂ സിനിമാസ് ഡബ്ലിനിലുമാണ് പ്രദർശനം. ആർക്ക് സിനിമാസ്‌കോർക്ക്,എന്നിസ്,വെക്‌സ്ഫോർഡ് എന്നിവിടങ്ങളിൽ വാരാന്ത്യത്തിൽ ആയിരിക്കും ചിത്രം പ്രദർശനത്തിന് എത്തുക.

Read More

ഡബ്ലിൻ: അയർലൻഡിൽ ഇലക്ട്രോ ഷോക്ക് തെറാപ്പിയിലൂടെ കടന്ന് പോകുന്നവരുടെ എണ്ണത്തിൽ വർധന. കഴിഞ്ഞ വർഷം 236 മാനസിക രോഗികൾക്കാണ് ഇലക്ട്രോകോൺക്ലൂസീവ് തെറാപ്പി (ഇസിടി) നൽകിയത്. മുൻ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ പരമ്പാരഗ ചികിത്സാ രീതിയിലൂടെ കടന്ന് പോയവരുടെ എണ്ണം 15 ശതമാനമാണ് വർധിച്ചത്. മെന്റൽ ഹെൽത്ത് കമ്മീഷനാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്. കഴിഞ്ഞ വർഷം  ഇസിടി നൽകിയ രോഗികളിൽ അഞ്ചിൽ ഒരാൾക്ക് സമ്മതമില്ലാതെയാണ് ഈ ചികിത്സ നൽകിയത് എന്നും ചികിത്സ നൽകുന്നതിൽ നിയമങ്ങൾ പാലിച്ചിട്ടില്ലെന്നും കമ്മീഷൻ അന്വേണത്തിൽ കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷം ചികിത്സയ്ക്ക് വിധേയരായവരിൽ 87 ശതമാനം പേരും മാനസിക ബുദ്ധിമുട്ട് നേരിട്ടിരുന്നവരാണ്. ഇസിടിയ്ക്ക് വിധേയരായവരിൽ 21 നും 89 നും ഇടയിൽ പ്രായമുള്ള 61 ശതമാനം സ്ത്രീകൾ ഉണ്ടായിരുന്നു. 

Read More

ഡൗൺ: കൗണ്ടി ഡൗണിൽ കൂടുതൽ പശുക്കൾക്ക് ബ്ലൂടങ്ക് രോഗബാധ. രണ്ട് പശുക്കൾക്ക് കൂടിയാണ് രോഗബാധ സ്ഥിരീകരിച്ചത്. അതേസമയം രോഗബാധയുണ്ടെന്ന് സംശയിക്കുന്ന 40 ലധികം പശുക്കളെ അധികൃതർ നിരീക്ഷിച്ചുവരികയാണ്. വെള്ളിയാഴ്ചയാണ് ഇക്കാര്യം നോർതേൺ അയർലൻഡിലെ കൃഷി വകുപ്പ് സ്ഥിരീകരിച്ചത്. നേരത്തെ രോഗബാധ കണ്ടെത്തിയ ബൻഗോറിന് സമീപമുള്ള പ്രദേശത്തെ പശുക്കളിലാണ് ഇപ്പോൾ രോഗം കണ്ടെത്തിയിരിക്കുന്നത്. ഇതേ തുടർന്ന് 20 കിലോ മീറ്റർ ചുറ്റളവ് താത്കാലിക നിയന്ത്രിത മേഖലയായി പ്രഖ്യാപിച്ചിട്ടുണ്ട്.

Read More

ഡബ്ലിൻ: കേര ഫ്രോസൺ ഫുഡ് സ്‌നാക്ക്‌സ് ടേസ്റ്റിംഗ് ഇവന്റ് ഈ മാസം 13 ന്. ദ്രോഗെഡയിലെ റോയൽ സ്‌പൈസ് ലാൻഡിൽ രാവിലെ 10 മണിയോടെയാണ് പരിപാടിയ്ക്ക് തുടക്കമാകുക. വൈവിധ്യമാർന്ന രുചിവിരുന്ന് ആസ്വദിക്കാൻ ഏവരെയും ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു. റോയൽ സ്‌പൈസ്‌ലാൻഡും കേര ഫുഡ്‌സും ചേർന്നാണ് ഇവന്റ് സംഘടിപ്പിക്കുന്നത്. 10 ന് ആരംഭിക്കുന്ന പരിപാടി വൈകീട്ട് മൂന്ന് വരെ തുടരും.

Read More