ഡബ്ലിൻ: കുടുംബ സമേതം യാത്ര ചെയ്യുന്നവർക്ക് നിയന്ത്രണങ്ങളിൽ ഇളവ് നൽകി റയാൻഎയർ. ലഗേജുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളിലാണ് ഇവർക്ക് ഇളവുവരുത്തിയത്. ഇതോടെ കുടുംബവുമൊത്ത് യാത്ര ചെയ്യുമ്പോഴുള്ള ചിലവിലും കുറവ് ഉണ്ടാകും.
കൈക്കുഞ്ഞുങ്ങളും കൊച്ചുകുട്ടികളുമായി യാത്ര ചെയ്യുന്നവരെ കൂടി ലക്ഷ്യമിട്ടാണ് വിമാനക്കമ്പനിയുടെ പുതിയ തീരുമാനം. കുട്ടികളുമായി യാത്ര ചെയ്യുന്നവർക്ക് അവർക്ക് ആവശ്യമുള്ള രണ്ട് സാധനങ്ങൾ വിമാനത്തിൽ ഇനി മുതൽ സൗജന്യമായി കൊണ്ടുപോകാം. ഇത് ആളുകളുടെ യാത്രാഭാരം കുറയ്ക്കും. ക്രിസ്തുമസിനും ന്യൂയറിനും ധാരാളം പേരാണ് കുടുംബ സമേതം യാത്ര ചെയ്യുക. ഇതിന് മുന്നോടിയായി നിയന്ത്രണത്തിൽ ഇളവ് നൽകിയത് വലിയ ആശ്വാസമാകും.
Discussion about this post

