ഡബ്ലിൻ: അയർലൻഡിൽ ഉപേക്ഷിക്കപ്പെട്ട കെട്ടിടങ്ങളുടെ എണ്ണം കുറഞ്ഞു. ജിയോഡയറി റെസിഡെൻഷ്യൽ ബിൽഡിംഗ്സ് റിപ്പോർട്ടിലാണ് ഇത് സംബന്ധിച്ച വിവരങ്ങൾ ഉള്ളത്. കഴിഞ്ഞ 12 മാസത്തിനിടെ 30,000 ലധികം പുതിയ അഡ്രസ്സുകളാണ് ഡാറ്റാ ബേസിൽ കൂട്ടിച്ചേർക്കപ്പെട്ടിരിക്കുന്നത്.
ഈ വർഷം ജൂൺ വരെയുള്ള വിവരങ്ങളാണ് റിപ്പോർട്ടിൽ ഉള്ളത്. ജൂൺ വരെയുള്ള 12 മാസങ്ങളിൽ 33,000 പുതിയ അഡ്രസുകൾ ഡാറ്റാബേസിൽ കൂട്ടിച്ചേർക്കപ്പെട്ടു. ഒരു വർഷത്തിനിടെ ഭവന നിർമ്മാണത്തിൽ ഉണ്ടായ 5.2 ശതമാനം വർദ്ധനവാണ് ഇത്.ഈ വർഷം ജൂണിൽ 20,000 കെട്ടിടങ്ങൾ ഒഴിഞ്ഞു കിടക്കുന്നുവെന്നാണ് കണ്ടെത്തിയത്. കഴിഞ്ഞ വർഷം ജൂണിൽ ഇത് 23,869 ആയിരുന്നു.
Discussion about this post

