കോർക്ക്: കൗണ്ടി കോർക്കിൽ വാഹനാപകടം. 90 കാരി മരിച്ചു. ഗ്ലാൻമൈറിലെ ഡങ്കറ്റിൽ ബല്ലിംഗ്ലന്ന പ്രദേശത്ത് തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. അപകടത്തിൽ മറ്റാർക്കും പരിക്കില്ല.
90 കാരി സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെടുകയായിരുന്നുവെന്നാണ് വിവരം. അപകടത്തിൽ സാരമായി പരിക്കേറ്റ വയോധിക സംഭവ സ്ഥലത്ത് തന്നെ മരിക്കുകയായിരുന്നു. അപകടത്തിന് പിന്നാലെ മേഖലയിലെ റോഡ് സാങ്കേതിക പരിശോധനകൾക്കായി അടച്ചു. അതേസമയം സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അപകടത്തിന്റെ ദൃക്സാക്ഷികൾ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു.
Discussion about this post

