ഡബ്ലിൻ: അയർലൻഡിൽ വൈദ്യുതി നിരക്ക് വീണ്ടും വർധിച്ചു. ഉയർന്ന വൈദ്യുതി നിരക്ക് അടുത്ത വർഷം മുതൽ ഉപഭോക്താക്കളിൽ നിന്നും ഈടാക്കി തുടങ്ങും. ദേശീയ ഗ്രിഡിലെ നവീകരണങ്ങളുടെ ഭാഗമായിട്ടാണ് വൈദ്യുതി നിരക്ക് വർധിക്കുന്നത്.
നവീകരണത്തിനായി ഏകദേശം 19 ബില്യൺ ഡോളർ ചിലവാകുമെന്നാണ് റിപ്പോർട്ടുകൾ. വൈദ്യുതിനിരക്ക് വർധിപ്പിച്ച് ഈ തുക ഈടാക്കുകയാണ് ലക്ഷ്യം. അടുത്ത വർഷം മുതൽ ഉപഭോക്താക്കൾക്ക് പ്രതിമാസം 1.75 യൂറോ വരെ ബില്ലുകളിൽ വർധനവ് ഉണ്ടാകും. മൂന്ന് ലക്ഷം ഉപഭോക്താക്കളെ ആകും വൈദ്യുതി നിരക്ക് വർധന ബാധിക്കുക.
Discussion about this post

