Author: sreejithakvijayan

ഡബ്ലിൻ: ഹാർവി മോറിസൺ വിഷയത്തിൽ ഉപപ്രധാനമന്ത്രി സൈമൺ ഹാരിസിനെ പിന്തുണച്ച് ഫിൻ ഗെയ്ൽ മന്ത്രി പീറ്റർ ബ്രൂക്ക്. മനസ്സിൽ കരുണയും സ്‌നേഹവും ഉള്ള വ്യക്തിയാണ് സൈമൺ ഹാരിസ് എന്ന് ബ്രൂക്ക് പറഞ്ഞു. വിഷയത്തിൽ സൈമൺ ഹാരിസിന്റെ രാജിയ്ക്കായി സമ്മർദ്ദം തുടരുന്നതിനിടെ ആണ് പിന്തുണച്ച് ബ്രൂക്ക് രംഗത്ത് എത്തിയിരിക്കുന്നത്. സ്‌കോളിയോസിസ് സർജറി വൈകിപ്പിച്ചതാണ് ഹാർവി മോറിസണിന്റെ മരണത്തിന് കാരണം എന്നാണ് ഉയരുന്ന ആരോപണം. സംഭവത്തിൽ സൈമൺ ഹാരിസിന്റെ രാജി ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ഡബ്ലിൻ നഗരത്തിൽ ആയിരങ്ങൾ പങ്കെടുത്ത റാലി നടന്നിരുന്നു. ഇതിൽ മോറിസണിന്റെ രക്ഷിതാക്കളും പങ്കാളികളായിരുന്നു. ജൂലൈ 29 ന് ആയിരുന്നു സ്‌പൈന ബിഫിഡയും സ്‌കോളിയോസിസും ബാധിച്ച ഹാർവി മരിച്ചത്.

Read More

ഡബ്ലിൻ: രാജ്യത്ത് ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്താൻ നടപടികൾ തുടർന്ന് ഐറിഷ് ഫുഡ് സേഫ്റ്റി അതോറിറ്റി. പ്രമുഖ കമ്പനിയുടെ ചിക്കൻ കീവ്‌സ് തിരിച്ചു വിളിച്ചു. സാൽമൊണല്ല ബാക്ടീരിയയുടെ സാന്നിദ്ധ്യം കണ്ടെത്തിയതിനെ തുടർന്നാണ് ഉത്പന്നങ്ങൾ തിരിച്ച് വിളിച്ചത്. ബ്രെമൂർ റെഡ് ഹെൻ ഹാം ആൻഡ് ചീസ് ചിക്കൻ കീവ്‌സ് ആണ് തിരിച്ചുവിളിച്ചത്. 2026 ഒക്ടോബർവരെ കാലാവധിയുള്ള 500 ഗ്രാമിന്റെ പാക്കറ്റുകളാണ് തിരിച്ചുവിളിച്ചത്. മേൽപ്പറഞ്ഞ ബാച്ചിൽ ഉൾപ്പെട്ടിരിക്കുന്ന ഉത്പന്നം കൈവശം ഉള്ളവർ ഉപയോഗിക്കരുതെന്ന് അധികൃതർ അറിയിച്ചു. ഈ ബാച്ചിലുള്ള ഉത്പന്നങ്ങൾ വിൽക്കരുതെന്ന നിർദ്ദേശവും നൽകിയിട്ടുണ്ട്.

Read More

കിൽക്കെനി: ഒന്നാമത് ഗോൾഡൻ കപ്പ് ഫുട്‌ബോൾ ടൂർണമെന്റിൽ ബ്ലാഞ്ച് എഫ്.സി ചാമ്പ്യന്മാർ. ഫൈനലിൽ റിപ്പബ്ലിക് ഓഫ് കോർക്ക് ഫുട്‌ബോളിനെതിരെ എതിരില്ലാത്ത രണ്ട് ഗോളിനാണ് ബ്ലാഞ്ച് എഫ്.സിയുടെ വിജയം. കിൽക്കെനി മലയാളി അസോസിയേഷനാണ് ഗോൾഡൻ കപ്പ് ഫുട്‌ബോൾ ടൂർണമെന്റിന്റെ സംഘാടകർ. വിജയികൾക്കുള്ള ട്രോഫികൾ കിൽക്കെനി മുൻ മേയർ ക്ലർ ആൻഡ്രൂ മക്ഗിന്നസും സെന്റ് കാൻസിസ് ചർച്ച് വികാരി ഫാദർ ജിം മർഫിയും ചേർന്ന് സമ്മാനിച്ചു. ആദ്യ ടൂർണമെന്റിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിരവധി ടീമുകളാണ് പങ്കെടുത്തത്. അയ്മൻ അജ്മലാണ് മത്സരത്തിലെ മികച്ച കളിക്കാരൻ. റോൺ ജോയിയെ മികച്ച ഗോൾ കീപ്പറായി തിരഞ്ഞെടുത്തു. അമൽ പ്രമോദാണ് മികച്ച പ്രതിരോധ താരം. ബ്ലാഞ്ച് എഫ്‌സി താരങ്ങളാണ് ഇവർ.

Read More

ബെൽഫാസ്റ്റ്: ബെൽഫാസ്റ്റിലേക്ക് കഞ്ചാവ് കടത്താൻ ശ്രമിച്ച വനിത പിടിയിൽ. ബെൽഫാസ്റ്റ് സിറ്റി എയർപോർട്ടിൽ കഴിഞ്ഞ ദിവസം ആയിരുന്നു സംഭവം. 38 വയസ്സുള്ള യുവതി ആയിരുന്നു പിടിയിലായത്. ഇവരുടെ പക്കൽ നിന്നും രണ്ട് ലക്ഷം യൂറോ വിലവരുന്ന കഞ്ചാവ് പിടികൂടി. ബാഗിൽ ഒളിപ്പിച്ച് കടത്താൻ ആയിരുന്നു ശ്രമം. എന്നാൽ വിമാനത്താവളത്തിൽ നടന്ന സുരക്ഷാ പരിശോധനകൾക്കിടെ ഇത് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. 38 കാരിയെ ബെൽഫാസ്റ്റ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി.

Read More

നാവൻ: ഇമ്മാനുവേൽ ഗോസ്പൽ മിഷന്റെ പുതിയ സഭാ പ്രവർത്തനങ്ങൾക്ക് നാവനിൽ തുടക്കം. ഞായറാഴ്ച വൈകീട്ട് സഭാംഗങ്ങൾ പ്രാരംഭ യോഗം ചേർന്നു. ഹാൾ നാവനിലെ ക്ലാർമൗണ്ടിൽ വൈകീട്ട് 4 മുതൽ 7 വരെയായിരുന്നു യോഗം. എ ജി മലബാർ ഡിസ്ട്രിക് അസിസ്റ്റന്റ് സൂപ്രണ്ട് പാസ്റ്റർ മത്തായി പൊന്നൂസ് ഉദ്ഘാടനം ചെയ്തു. ഐ ജി എം ചർച്ച് പ്രസിഡന്റ് പാസ്റ്റർ ബിനിൽ എ. ഫിലിപ്പ് യോഗത്തിന് നേതൃത്വം നൽകി. പാസ്റ്റർ പ്രെയ്സ് സൈമൺ ആയിരുന്നു ശുശ്രൂഷകൻ.മിഷന്റെ ഭാഗമായി എല്ലാ ആഴ്ചയും ബൈബിൾ സ്റ്റഡി, കോട്ടേജ് മീറ്റിംഗ്, ഉപവാസ പ്രാർത്ഥന, സഭായോഗം എന്നിവ നടക്കും.

Read More

മാഡ്രിഡ്: സപെയിനിൽ ഐറിഷ് ബാർ കത്തിനശിച്ചു. ടോറെമോളിനോസിലെ പ്രമുഖ ബാർ ആയ മഗ്ഗുയിർസ് ഐറിഷ് കഫേ & ബാർ ആണ് നശിച്ചത്. ഞായറാഴ്ച രാവിലെയോടെയായിരുന്നു സംഭവം. സ്‌പെയിനിലെ വിനോദസഞ്ചാരികളുടെ ഇഷ്ട കേന്ദ്രം ആയിരുന്നു ഐറിഷ് ബാർ. ഐറിഷ് ബാറിനൊപ്പം ഇതിനോട് ചേർന്നുള്ള വീടും കത്തി നശിച്ചിട്ടുണ്ട്. വീട്ടിൽ ഉണ്ടായ തീപിടത്തം ബാർ കെട്ടിടത്തിലേക്കും പടർന്നതാകാമെന്നാണ് കരുതുന്നത്. സോഷ്യൽ മീഡിയ വഴി ബാറിന്റെ ഉടമകളായ ഗാവിനും പോളുമാണ് ഈ വിവരം പങ്കുവച്ചത്.

Read More

ഡബ്ലിൻ: അയർലൻഡിലെ മൂന്ന് തീരങ്ങൾ വൃത്തിഹീനമെന്ന് കണ്ടെത്തൽ. ഐറിഷ് ബിസിനസ് എഗൈൻസ്റ്റ് ലിറ്റർ സർവ്വേയിലാണ് മൂന്ന് തീരങ്ങളിൽ ചപ്പുചവറുകൾ അടിഞ്ഞ് വൃത്തിഹീനമായതായി കണ്ടെത്തിയിരിക്കുന്നത്. അതേസമയം രാജ്യത്തെ ഒരു ബീച്ചിലും ഗുരുതരമായ പ്രശ്‌നങ്ങൾ കണ്ടെത്തിയിട്ടില്ല. കൗണ്ടി കെറിയിലെ ഡിംഗിൾ, ഗാൽവെയിലെ കുവാൻ അൻ മദ, കോർക്കിലെ വൈറ്റ് ബേ എന്നീ തീര മേഖലകളാണ് വൃത്തിഹീനമായി കിടക്കുന്നത്. എന്നാൽ രാജ്യത്തുടനീളമുള്ള ഭൂരിഭാഗം ബീച്ചുകളും തുറമുഖങ്ങളും വൃത്തിയുള്ളത് ആണെന്ന് ഐബിഎഎൽ സർവേയിൽ കണ്ടെത്തിയിട്ടുണ്ട്. ജൂൺ, ജൂലൈ മാസങ്ങളിലാണ് സർവേ നടത്തിയത്.

Read More

ഡബ്ലിൻ: കുറ്റകൃത്യങ്ങൾക്കായി ഉപയോഗിക്കുന്ന ഇ-ബൈക്കുകളും, ഇ- സ്‌കൂട്ടറുകളും പിടിച്ചെടുത്ത് പോലീസ്. ഡബ്ലിൻ നഗരത്തിൽ കഴിഞ്ഞ ആഴ്ച നടത്തിയ പരിശോധനയിലാണ് വാഹനങ്ങൾ പിടിച്ചെടുത്തത്. ഒരു ഡ്രോണും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ക്ലോണ്ടാൽകിൻ, ബാലിഫെർമോട്ട്, റാത്ത്കൂൾ, ബ്ലാഞ്ചാർഡ്സ്ടൗൺ എന്നിവടങ്ങളിൽ ആയിരുന്നു പരിശോധന. ഒൻപത് പ്രോപ്പർട്ടികളിൽ പോലീസ് പരിശോധന നടത്തി. ആറ് ഇലക്ട്രിക് സ്‌കൂട്ടറുകൾ, ഏഴ് ഇ-ബൈക്കുകൾ, യുഎവി ഡ്രോൺ, ഡീസൽ സ്‌ക്രാംബ്ലർ, ഇലക്ട്രിക് സറോൺ സ്‌ക്രാംബ്ലർ, സൈക്കിൾ എന്നിവയാണ് പിടിച്ചെടുത്തത്. 10,000 യൂറോ വിലവരുന്ന ലിക്വിഡ് ടിഎച്ച്‌സി, 500 യൂറോ വിലവരുന്ന കഞ്ചാവ് എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്. സംഭവത്തിൽ 20 കാരനെ പോലീസ് അറസ്റ്റ് ചെയ്തു.

Read More

ഡൗൺ: കൗണ്ടി ഡൗണിലെ ന്യൂകാസിലിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തി. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. കൊലപാതകമെന്ന നിഗമനത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. സ്ലീവെൻബ്രോക്ക് അവന്യൂ മേഖലയിൽ ആയിരുന്നു സംഭവം. മൃതദേഹം കണ്ട പ്രദേശവാസികൾ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. മൃതദേഹം കണ്ടെത്തിയ ഭാഗം സീൽ ചെയ്തിട്ടുണ്ട്. ഇവിടെ പരിശോധനകൾ തുടരുകയാണ്. സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവർ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു.

Read More

ഡബ്ലിൻ: അയർലൻഡിൽ ആദ്യമായി വീടുകൾ വാങ്ങുന്ന ഇന്ത്യക്കാരുടെ എണ്ണത്തിൽ വർദ്ധനവെന്ന് റിപ്പോർട്ട്. അടുത്ത കാലത്തായി ഐറിഷ് പ്രോപ്പർട്ടി മാർക്കറ്റിലെ പ്രധാന ശക്തിയായി അയർലൻഡിലെ ഇന്ത്യൻ സമൂഹം മാറിയിട്ടുണ്ടെന്നാണ് പ്രമുഖ ധനകാര്യ സംഘടന വെളിപ്പെടുത്തുന്നത്. അയർലൻഡിൽ താമസം തുടരാൻ ഇന്ത്യക്കാർ ആഗ്രഹിക്കുന്നു എന്നതിന് തെളിവാണ് ഇതെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ മൂന്ന് വർഷമായിട്ടാണ് അയർലൻഡിൽ വീടുകൾ വാങ്ങുന്ന ഇന്ത്യക്കാരുടെ എണ്ണത്തിൽ മാറ്റം പ്രകടമായത്. ഐടി, ഹെൽത്ത് കെയർ തുടങ്ങിയ മേഖലയിൽ ജോലി ചെയ്യുന്ന പ്രൊഫഷണലുകളാണ് അയർലൻഡിൽ ധാരാളമായി വീടുകൾ വാങ്ങിക്കൂട്ടുന്നത്. നിലവിൽ വലിയ വിലയാണ് വീടുകൾ അനുഭവപ്പെടുന്നത്. എന്നാൽ ഇത് ഇന്ത്യക്കാരുടെ ആഗ്രഹത്തെ പിന്നോട്ട് അടിപ്പിച്ചിട്ടില്ല. ലഭ്യത കുറവായതും ഇവരെ പിന്തിരിപ്പിച്ചിട്ടില്ല. മറിച്ച് വീടുകൾ ഉയർന്ന വില നൽകി സ്വന്തമാക്കാൻ ഇവർ മത്സരിക്കുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം വാടകയ്കക് നൽകാനുള്ള വീടുകളുടെ ഉടമസ്ഥാവകാശം കരസ്ഥമാക്കുന്നതിൽ അധികവും അമേരിക്കക്കാരും ചൈനക്കാരുമാണ്.

Read More