ഡബ്ലിൻ: സമ്മറിന്റെ അവസാന മാസമായ ഓഗസ്റ്റിൽ അയർലൻഡ് ജനത മദ്യത്തിനായി ചിലവിട്ടത് 7.2 മില്യൺ യൂറോ. വേൾഡ്പാനലിൽ നിന്നുള്ള ന്യൂമറേറ്ററിന്റെ ഏറ്റവും പുതിയ ഉപഭോക്തൃ ചിലവ് ഡാറ്റയിലാണ് ഇത് സംബന്ധിച്ച വിവരങ്ങൾ. വെയിലിൽ നിന്നും സംരക്ഷണത്തിനായി 1.3 മില്യൺ യൂറോയും ഐറിഷ് ജനത ചിലവാക്കി.
ഓഗസ്റ്റിൽ 58.7 മില്യൺ യൂറോയാണ് വ്യാപാരികൾ ബ്രാൻഡഡ് ഉത്പന്നങ്ങൾ കടകളിൽ എത്തിക്കാൻ ചിലവിട്ടത്. കഴിഞ്ഞ 12 ആഴ്ചകളിലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ വലിയ വർദ്ധനവാണ് ചിലവഴിച്ച തുകയിൽ ഉണ്ടായിട്ടുള്ളത്.
ഓഗസ്റ്റിൽ അയർലൻഡ് അനവധി കലാ-സാംസ്കാരിക പരിപാടികൾക്ക് വേദിയായിരുന്നു. ഇതുവഴി 68.2 മില്യൺ യൂറോ ആയിരുന്നു വ്യാപാരികൾക്ക് അധികമായി ലഭിച്ചതെന്നും ഡാറ്റകൾ വ്യക്തമാക്കുന്നു.
Discussion about this post

