ഡൊണഗൽ: ലോഫ് നീഗ് തടാകത്തിലെ പാരിസ്ഥിതിക പ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ലോഫ് നീഗ് സംരക്ഷണ റാലി സംഘടിപ്പിച്ചു. സേവ് ലോഫ് നീഗ് സഖ്യത്തിന്റെ ആഭിമുഖ്യത്തിലാണ് റാലി സംഘടിപ്പച്ചത്. റാലിയിൽ പ്രദേശവാസികളും മത്സ്യത്തൊഴിലാളികളും പങ്കു ചേർന്നു.
ലഫ് നീഗ് തീരത്തെ ഫിയോൺ മാക് കുംഹിൽ സ്റ്റാച്യു പരിസരത്താണ് റാലി സംഘടിപ്പിച്ചത്. റാലിയ്ക്ക് ശേഷം നടന്ന യോഗത്തിൽ അഞ്ച് കാര്യങ്ങൾ സേവ് ലോഫ് നീഗ് സഖ്യം മുന്നോട്ട് വച്ചു. തടാകം മലിനമാക്കുന്നവർക്ക് പിഴ ശിക്ഷ നൽകണമെന്നതുൾപ്പെടെയുള്ള ആവശ്യങ്ങളാണ് അംഗങ്ങൾ മുന്നോട്ടുവച്ചത്.
അയർലൻഡിലും ബ്രിട്ടനിലുമായി വ്യാപിച്ചു കിടക്കുന്ന ശുദ്ധജല തടാകമാണ് ലോഫ് നീഗ്. അടുത്തിടെയായി തടാകത്തിൽ ബ്ലൂ-ഗ്രീൻ ആൽഗകൾ രൂക്ഷമായിട്ടുണ്ട്. ഇതോടെയാണ് പ്രതിഷേധവുമായി ആളുകൾ രംഗത്ത് എത്തിയത്.

