ഡബ്ലിൻ: അയർലൻഡിൽ ഇന്ത്യക്കാരുൾപ്പെടെയുള്ള കുടിയേറ്റ സമൂഹത്തിന് നേരെ നടക്കുന്ന വംശീയ ആക്രമണങ്ങളുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ പുറത്ത്. പ്രധാനമായും കൗമാരക്കാരാണ് ഇത്തരം ആക്രമണങ്ങൾക്ക് പിന്നിൽ എന്നാണ് റിപ്പോർട്ടുകൾ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആന്റി റേസിസം ആൻഡ് ബ്ലാക്ക് സ്റ്റഡീസ് ചീഫ് എക്സിക്യൂട്ടീവ് ഡോ. എബൺ ജോസഫാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.
കഴിഞ്ഞ കുറേ വർഷങ്ങളായി അയർലൻഡിൽ വംശീയ ആക്രമണം പതിവാണ്. എന്നാൽ കഴിഞ്ഞ ഏതാനും മാസങ്ങളായി ഇതിൽ വലിയ വർദ്ധനവ് ഉണ്ടായതായി കാണാം. കൗമാരക്കാരാണ് ഇത്തരം ആക്രമണങ്ങൾക്ക് പിന്നിൽ. ഇത് ഭയപ്പെടുത്തുന്ന കാര്യമാണ്.
ഇതര രാജ്യക്കാരെ ആക്രമിക്കുന്നതിൽ തെറ്റില്ലെന്ന മനോഭാവം അയർലൻഡിലെ കൗമാരക്കാർക്കുണ്ട്. ഇതാണ് പ്രശ്നങ്ങൾക്ക് പിന്നിലെ പ്രധാന കാരണം. വംശീയ ആക്രമണം ദേശീയ തലത്തിലുള്ള പ്രശ്നമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

