ബെൽഫാസ്റ്റ്: ബെൽഫാസ്റ്റ് മേളയ്ക്കിടെ ശാരീരിക ബുദ്ധിമുട്ട് നേരിട്ട കൗമാരക്കാരി മരിച്ചു. ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആയിരുന്നു മരണം സംഭവിച്ചത്. കുട്ടിയുടെ മരണ കാരണം സംബന്ധിച്ച അന്വേഷണം ആരംഭിച്ചു.
ഞായറാഴ്ചയായിരുന്നു ബെൽഫാസ്റ്റ് മേള. മേള ആസ്വദിക്കുന്നതിനിടെ പെൺകുട്ടിയ്ക്ക് പെട്ടെന്ന് ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെടുകയായിരുന്നു. ഉടൻ തന്നെ അടിയന്തിര സേവനങ്ങൾ എത്തി കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ അൽപ്പ നേരത്തിനുള്ളിൽ പെൺകുട്ടിയ്ക്ക് ജീവൻ നഷ്ടമാകുകയായിരുന്നു. അതേസമയം കുട്ടിയ്ക്ക് പുറമേ മേളയിൽ പങ്കെടുക്കാൻ എത്തിയ മറ്റ് രണ്ട് പേർക്ക് കൂടി ശാരീരിക ബുദ്ധിമുട്ട് നേരിട്ടു. എന്നാൽ ഇവരുടെ ആരോഗ്യനിലയിൽ പ്രശ്നമില്ല. 30 വയസ്സുള്ള സ്ത്രീയ്ക്കും കൗമാരക്കാരനായ ആൺകുട്ടിയ്ക്കുമാണ് ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ടത്.

