ഡബ്ലിൻ: ഡബ്ലിനിൽ വാഹനാപകടം. 20 വയസ്സുള്ള രണ്ട് യുവാക്കൾക്ക് പരിക്കേറ്റു. ഇന്നലെ വൈകീട്ട് ബാലിമൻ റോഡിലെ കോളിൻസ് അവന്യൂ ജംഗ്ഷനിൽ ആയിരുന്നു സംഭവം. പരിക്കേറ്റ രണ്ട് പേരും ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
വൈകീട്ട് 3.35 ഓടെയാണ് അപകടം ഉണ്ടായത് എന്നാണ് വിവരം. വാനും സ്ക്രാംപ്ലർ ബൈക്കും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽപ്പെട്ടവരിൽ ഒരാൾ ഡ്രൈവറും മറ്റെയാൾ യാത്രികനുമാണ്. ഇതിൽ യാത്രികനായ യുവാവിന്റെ ആരോഗ്യനില ഗുരുതരമാണെന്നാണ് സൂചന.
Discussion about this post

