Author: sreejithakvijayan

ഡബ്ലിൻ: മോർട്ട്‌ഗേജ് നിരക്കുകളിൽ വമ്പൻ ഓഫറുകൾ പ്രഖ്യാപിച്ച് അവന്റ് മണി. മോർട്ട്‌ഗേജ് നിരക്ക് കുറച്ചതിനൊപ്പം ഉപഭോക്താക്കൾക്ക് വമ്പൻ തുക ക്യാഷ് ബാക്കും അവന്റ് മണി വാഗ്ദാനം ചെയ്യുന്നു. ഏകദേശം രണ്ടേകാൽ ലക്ഷത്തോളം ഉപഭോക്താക്കൾക്ക് ഗുണം നൽകുന്നതാണ് കമ്പനിയുടെ തീരുമാനം. സ്ഥിര മോർട്ട്‌ഗേജ് നിരക്ക് (ഫിക്‌സ്ഡ് മോർട്ട്‌ഗേജ് റേറ്റ്) 0.35ശതമാനം വരെയാണ് കുറച്ചത്. 3-, 4-, 5-, 7- അല്ലെങ്കിൽ 10 വർഷത്തെ സ്ഥിര നിരക്കിലുള്ള മോർട്ട്‌ഗേജ് തിരഞ്ഞെടുക്കുന്ന ഉപഭോക്താക്കൾക്ക് ക്യാഷ്ബാക്ക് 2% ആയി ഇരട്ടിയാക്കി വർദ്ധിപ്പിച്ചിട്ടുമുണ്ട്.

Read More

ഡബ്ലിൻ: മെർകോസൂർ വ്യാപാര കരാറിനെതിരെ വോട്ട് ചെയ്യാൻ അയർലൻഡ്. പ്രധാനമന്ത്രി മീഹോൾ മാർട്ടിനും ഉപപ്രധാനമന്ത്രി സൈമൺ ഹാരിസും ഇക്കാര്യം സ്ഥിരീകരിച്ചു. നാളെയാണ് ഇത് സംബന്ധിച്ച വോട്ടെടുപ്പ്. കരാറിനെ എതിർത്ത് നിരവധി സ്വതന്ത്ര മന്ത്രിമാരും ടിഡിമാരും രംഗത്ത് എത്തിയിരുന്നു. ഇതോടെയാണ് എതിർക്കുമെന്ന് സർക്കാർ പരസ്യമായി പ്രഖ്യാപിച്ചത്. യൂറോപ്യൻ യൂണിയൻ- മെർകോസൂർ വ്യാപാര കരാറിൽ അയർലൻഡിന്റെ നിലപാട് വളരെ വ്യക്തമാണെന്ന് സൈമൺ ഹാരിസ് പറഞ്ഞു. ഒരിക്കലും കരാറിനെ അയർലൻഡ് പിന്തുണയ്ക്കില്ല. കരാറുമായി ബന്ധപ്പെട്ട ചർച്ചകൾക്കിടെ നിരവധി ധാരണകൾ അധികമായി യൂറോപ്യൻ യൂണിയൻ അംഗീകരിച്ചിരുന്നു. എന്നാൽ അതൊന്നും ആളുകളുടെ തൃപ്തിപ്പെടുത്താൻ പാകത്തിലുള്ളതല്ലെന്ന് സൈമൺ ഹാരിസ് കൂട്ടിച്ചേർത്തു.

Read More

ഡബ്ലിൻ: ഈ വർഷം അയർലൻഡിൽ വീട് വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് തിരിച്ചടി. രാജ്യത്ത് ഈ വർഷവും ഭവന വില തുടർച്ചയായി ഉയരും. ഡിഎൻജിയാണ് ഇത് സംബന്ധിച്ച വിലയിരുത്തൽ പങ്കുവച്ചിരിക്കുന്നത്. വിപണിയിലെ സമീപകാല മാറ്റങ്ങളുടെ അടിസ്ഥാനത്തിലാണ് നിരീക്ഷണം. ഈ വർഷം മൂന്ന് മുതൽ നാല് ശതമാനം വരെ വില ഉയരാമെന്നാണ് ഡിഎൻജി വ്യക്തമാക്കുന്നത്. 2024 വർഷവുമായി താരതമ്യം ചെയ്യുമ്പോൾ മുൻ വർഷം വീടുകളുടെ ലഭ്യതയിൽ നേരിയ മാറ്റം ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ വർഷം അധികം വീടുകൾ ആളുകൾക്ക് കൈമാറി. എന്നാൽ ഇത് കൂടുതൽ കാര്യക്ഷമമാക്കണമെങ്കിൽ സർക്കാർ ഭവന ലക്ഷ്യം കൈവരിക്കണം. 2030 ആകുമ്പോഴേയ്ക്കും മൂന്ന് ലക്ഷം വീടുകൾ എന്ന ലക്ഷ്യം പൂർത്തീകരിച്ചാൽ മാത്രമേ നിലവിലെ പ്രതിസന്ധിയ്ക്ക് അയവ് വരികയുള്ളൂവെന്നും ഡിഎൻജി ചൂണ്ടിക്കാട്ടി.

Read More

ഡബ്ലിൻ: ഐറിഷ് ജലാശയത്തോട് ചേർന്നുള്ള വെനിസ്വേലയുടെ എണ്ണ ടാങ്കർ നിരീക്ഷണത്തിലാണെന്ന് വിദേശകാര്യമന്ത്രി ഹെലൻ മകെന്റി. ഇവിടുത്തെ സ്ഥിതിഗതികൾ അയർലൻഡ് സസൂക്ഷ്മം നിരീക്ഷിക്കുകയാണ്. നിലവിൽ ടാങ്കർ അയർലൻഡിന്റെ സാമ്പത്തിക മേഖലയിൽ നിന്നും അകലെയാണെന്നും ഹെലൻ പറഞ്ഞു. ബെല്ല 1 എന്ന് അറിയപ്പെട്ടിരുന്ന റഷ്യൻ പതാകയുള്ള മരിനീന കപ്പലാണ് അയർലൻഡ് തീരത്തിന് സമീപം ഉള്ളത്. ഇത് ബ്രിട്ടീഷ് സായുധസേനയുടെ സഹായത്തോടെ അമേരിക്ക പിടിച്ചെടുക്കുകയായിരുന്നു. നിലവിൽ അയർലൻഡിന്റെ എക്‌സ്‌ക്ലുസീവ് എക്കണോമിക് സോണിൽ നിന്നും വളരെ അകലെയാണ് കപ്പലിന്റെ സ്ഥാനം.

Read More

ഡബ്ലിൻ: അയർലൻഡിൽ വൻ നഷ്ടം നേരിട്ട് മാർക്ക്‌സ് ആൻഡ് സ്‌പെൻസർ (എം & എസ്). 2024 ൽ നികുതിയ്ക്ക് മുൻപുള്ള നഷ്ടം 8 മില്യൺ യൂറോ കടന്നുവെന്നാണ് റിപ്പോർട്ടുകൾ. അപ്രതീക്ഷിതമായി ഉണ്ടായ ചിലവുകളാണ് കമ്പനിയ്ക്ക് തിരിച്ചടി ആയത്. ഡബ്ലിനിലെ ദ്രോഗെഡ, ക്ലാരിയോൺ ക്വായ് എന്നിവിടങ്ങളിലെ എം&എസ് ഷോറൂമുകൾ ഇക്കാലയളവിൽ അടച്ച് പൂട്ടിയിരുന്നു. ഇതിന് ഉണ്ടായ ചിലവാണ് നികുതിയ്ക്ക് മുൻപുള്ള നഷ്ടം ഇത്രയേറെ വർധിക്കാൻ കാരണം ആയത്. 2024 മാർച്ച് വരെയുള്ള 12 മാസത്തിനിടെ 42.3 മില്യൺ യൂറോയുടെ അധിക ചിലവ് ഉണ്ടായി എന്നാണ് റിപ്പോർട്ടുകൾ. ഇത് നികുതിയ്ക്ക് മുൻപുള്ള നഷ്ടം 8.85 മില്യൺ യൂറോ ആക്കി.

Read More

ബെൽഫാസ്റ്റ്: ബെൽഫാസ്റ്റിൽ വീടിനുള്ളിൽ ഗ്യാസ് പൊട്ടിത്തെറിച്ച് അപകടം. രണ്ട് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഈസ്റ്റ് ബെൽഫാസ്റ്റിലെ വീട്ടിൽ ആയിരുന്നു സംഭവം. ബുധനാഴ്ച ഉച്ചയ്ക്ക് ശേഷമാണ് പൊട്ടിത്തെറി ഉണ്ടായത്. ലോവർ ബ്രാനിയേൽ റോഡിലെ വീട്ടിൽ ഉഗ്രശബ്ദത്തോടെ ഗ്യാസ് പൊട്ടിത്തെറിക്കുകയായിരുന്നു. സംഭവം അറിഞ്ഞ പ്രദേശവാസികൾ ഉടനെ ഫയർഫോഴ്‌സിനെ വിവരം അറിയിച്ചു. ഇവർ എത്തി വീട്ടിലുണ്ടായിരുന്നവരെ രക്ഷിക്കുകയായിരുന്നു. റോയൽ വിക്ടോറിയ ആശുപത്രിയിലാണ് ഇവർ ചികിത്സയിൽ കഴിയുന്നത്.

Read More

ഡബ്ലിൻ: റോഡ് സുരക്ഷ ലക്ഷ്യമിട്ട് പോലീസ് നടത്തിയ ഒു മാസം നീണ്ടുനിന്ന ദൗത്യത്തിനിടെ ലഹരി ഉപയോഗിച്ച് വാഹനമോടിച്ചതിന് അറസ്റ്റിലായത് 700 ലധികം പേർ. ലഹരി ഉപയോഗിച്ച് വാഹനം ഓടിച്ച 765 പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ഡിസംബർ 1 മുതൽ ജനുവരി 5 വരെയായിരുന്നു പോലീസിന്റെ ദൗത്യം. ഇക്കാലയളവിൽ 56 ശതമാനം ഡ്രൈവർമാർ ആയിരുന്നു മദ്യപിച്ച് വാഹനം ഓടിച്ചത്. 44 ശതമാനം പേർ മയക്കുമരുന്ന് ഉപയോഗിച്ച് വാഹനം ഓടിച്ചു. ഗുരുതരമായ 70 വാഹനാപകടങ്ങൾ ആയിരുന്നു ഈ കാലയളവിൽ റിപ്പോർട്ട് ചെയ്തത്. 26 മരണങ്ങളും ഉണ്ടായി. 10,000 ചെക്‌പോയിന്റുകൾ സ്ഥാപിച്ച് ആയിരുന്നു പരിശോധന.

Read More

ഡബ്ലിൻ: അയർലൻഡിന്റെ ടൂറിസം മേഖലയിൽ പുതുയുഗമെന്ന് ടൂറിസം മന്ത്രി പീറ്റർ ബർക്ക്. വൻ തുകയുടെ നിക്ഷേപം പ്രഖ്യാപിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 4.7 ബില്യൺ യൂറോയാണ് ടൂറിസം മേഖലയിൽ നിക്ഷേപിക്കുന്നത്. 2026 മുതൽ 2030 വരെയാണ് ടൂറിസം മേഖലയിൽ  വിവിധ പദ്ധതികൾ നടപ്പിലാക്കുക. ഡിപ്പാർട്ട്‌മെന്റ് ഓഫ് എന്റർപ്രൈസ്, ടൂറിസം, എംപ്ലോയ്‌മെന്റ് ക്യാപിറ്റൽ പ്ലാനിന്റെ ഭാഗമായിട്ടാണ് നിക്ഷേപം. നിക്ഷേപം ഉപയോഗിച്ച് സൗകര്യവികസനം ഉൾപ്പെടെ നടപ്പിലാക്കുകയാണ് ലക്ഷ്യം.

Read More

ഡബ്ലിൻ: കത്തിയുമായി പോലീസ് സ്‌റ്റേഷനിൽ അതിക്രമിച്ച് കടന്ന് പോലീസുകാരെ ഭീഷണിപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി. ഡബ്ലിൻ ജില്ലാ കോടതിയിൽ ആയിരുന്നു ഹാജരാക്കിയത്. പ്രതിയെ കോടതി കസ്റ്റഡിയിൽ വിട്ടു. 30 വയസ്സുള്ള സൈമൺ നായിഡുവാണ് പോലീസ് സ്‌റ്റേഷനിൽ കയറി പരിഭ്രാന്തി സൃഷ്ടിച്ചത്. കഴിഞ്ഞ ദിവസം ആയിരുന്നു സഭവം. ഇയാൾ മാനസിക ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇയാൾക്കെതിരെ ആയുധം കൈവശം വച്ചതിന് നാല് കുറ്റങ്ങൾ ചുമത്തി.

Read More

ഡബ്ലിൻ: ഫിൻഗ്ലാസിൽ കാണാതായ കൗമാരക്കാരനെ കണ്ടെത്താൻ സഹായം തേടി പോലീസ്. കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവർ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു. 16 വയസ്സുള്ള പ്രെസ്റ്റൺ ഒ സള്ളിവനെ ആണ് കാണാതെ ആയത്. ഡിസംബർ 19 മുതലാണ് കുട്ടിയെ കാണാതെ ആയത്. അന്ന് മുതൽ പോലീസ് ഊർജ്ജിത അന്വേഷണം നടത്തുന്നുണ്ട്. 5 അടി 8 ഇഞ്ചാണ് കുട്ടിയുടെ ഉയരം. മെലിഞ്ഞ ശരീരവും തവിട്ട് നിറത്തിലുള്ള മുടിയുമാണ് കുട്ടിയുടേത്. നീലയാണ് കുട്ടിയുടെ കണ്ണിന്റെ നിറം.

Read More