ബെൽഫാസ്റ്റ്: ന്യൂറിയിൽ നിന്നും വർഷങ്ങൾക്ക് മുൻപ് കാണാതായ യുവാവിനെ തേടി പോലീസ്. യുവാവിനെക്കുറിച്ച് എന്തെങ്കിലും അറിയുന്നവർ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു. 12 വർഷങ്ങൾക്ക് മുൻപ് കാണാതായ പീറ്റർ കിഗ്ലിയെ കണ്ടെത്തുന്നതിന് വേണ്ടിയാണ് പോലീസ് നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്.
2013 സെപ്തംബർ 26 ന് ആയിരുന്നു പീറ്ററിനെ കാണാതെ ആയത്. ജയിൽ മോചിതനായതിന് പിന്നാലെയായിരുന്നു പീറ്റർ അപ്രത്യക്ഷനായത്. അന്നേദിവസം രാവിലെ 11 മണിയ്ക്ക് കൗണ്ടി ഡൗണിലെ മോയ്റ റെയിൽവേ സ്റ്റേഷനിൽ പീറ്റർ വാഹനമിറങ്ങിയതായി പ്രിസൺ സ്റ്റാഫ് മൊഴി നൽകിയിട്ടുണ്ട്. എന്നാൽ ഇതിന് ശേഷം പീറ്റർ എവിടെയാണെന്ന് വ്യക്തമല്ല. നിലവിൽ അദ്ദേഹത്തിന് 43 വയസ്സ് പ്രായംവരുമെന്ന് പോലീസ് വ്യക്തമാക്കി.

