കോർക്ക്: കോർക്കിലെ ബ്ലാക്ക് വാട്ടർനദിയിൽ മീനുകൾ കൂട്ടത്തോടെ ചത്ത് പൊന്തിയ സംഭവത്തിൽ എങ്ങുമെത്താതെ അന്വേഷണം. ഇതുവരെ നടത്തിയ പരിശോധനകളിൽ അന്വേഷണ സംഘത്തിന് മീനുകൾ കൂട്ടത്തോടെ ചാകാനുണ്ടായ കാരണം സംബന്ധിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ല. അതേസമയം രാസവസ്തുക്കളോ കീടനാശിനികളോ വെള്ളത്തിൽ കലർന്നിട്ടില്ലെന്ന നിഗമനത്തിലും അന്വേഷണ സംഘം എത്തിനിൽക്കുന്നു.
32,000 മീനുകൾ ആയിരുന്നു ബ്ലാക്ക്വാട്ടർ നദിയിൽ ചത്ത് പൊന്തിയത്. ഇതിൽ സാൽമൺ , ബ്രൗൺ ടൗട്ട് മത്സ്യങ്ങൾ ഉൾപ്പെടുന്നു. ഓഗസ്റ്റിൽ ആയിരുന്നു ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. പിന്നാലെ നദിയിലെ വെള്ളവും മീനുകളുടെ സാമ്പിളുകളും പരിശോധനയ്ക്കായി അധികൃതർ എടുത്തിരുന്നു. എന്നാൽ വെള്ളത്തിന്റെ ഗുണനിലവാരത്തിൽ ഉൾപ്പെടെ യാതൊരു പ്രശ്നവും കണ്ടെത്താൻ കഴിയാതെ വരികയായിരുന്നു. പരിസ്ഥിതിവകുപ്പും, മറൈൻ ഇൻസ്റ്റിറ്റ്യൂട്ടും ആയിരുന്നു ഇതിൽ അന്വേഷണം നടത്തിയിരുന്നത്.

