ലോംഗ്ഫോർഡ്: കൗണ്ടി ലോംഗ്ഫോർഡിൽ വൻ നിക്ഷേപം പ്രഖ്യാപിച്ച് പ്രമുഖ ബ്രെഡ് നിർമ്മാതാക്കളായ പാനൽറ്റോ ഫുഡ്സ്. കൗണ്ടിയിലെ സ്ഥാപനം കൂടുതൽ വികസിപ്പിക്കാനാണ് തീരുമാനം. ഇതുവഴി 370 തൊഴിലവസരങ്ങളും കൗണ്ടിയിൽ കമ്പനി സൃഷ്ടിക്കും.
ഏഴ് മില്യൺ യൂറോയുടെ നിക്ഷേപമാണ് കമ്പനി കൗണ്ടിയിൽ നടത്തുന്നത്. കമ്പനിയുടെ ആസ്ഥാനം കൂടിയായ ഇവിടെ പുതിയ ബ്രെഡ് ലൈൻ നിർമ്മിക്കും. നിലവിലെ ട്രെൻഡിനും ഉപഭോക്താക്കളുടെ ആവശ്യത്തിനും അനുസരിച്ച് ബ്രെഡുകൾ നിർമ്മിച്ചു നൽകുകയാണ് ഇതിലൂടെ കമ്പനിയുടെ ലക്ഷ്യം. 2018 മുതൽ ഇതുവരെ 40 മില്യൺ യൂറോയുടെ നിക്ഷേപം കമ്പനി ലോംഗ്ഫോർഡിൽ നടത്തിയിട്ടുണ്ട്.
Discussion about this post

