Author: sreejithakvijayan

ഡബ്ലിൻ: അയർലൻഡിൽ ഫ്‌ളൂ ബാധിതരുടെ എണ്ണം ഉയർന്ന് തന്നെ. കഴിഞ്ഞ ശനിയാഴ്ചവരെയുള്ള ഒരാഴ്ചയ്ക്കിടെ പനിബാധിതരുടെ എണ്ണം 2049 ആയി. എച്ച്എസ്ഇയാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പങ്കുവച്ചത്. അതിന് മുൻപുള്ള ആഴ്ച 1777 കേസുകൾ ആയിരുന്നു സ്ഥിരീകരിച്ചത്. ക്രിസ്തുമസിന് തൊട്ടുമുമ്പുള്ള ആഴ്ചയിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്. 3,547 കേസുകൾ ആയിരുന്നു ഉണ്ടായിരുന്നത്. കഴിഞ്ഞ ആഴ്ച പനിയെ തുടർന്ന് 512 പേർ ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടു.

Read More

ഡബ്ലിൻ: വടക്കൻ അയർലൻഡ് സന്ദർശിക്കാൻ വിദേശകാര്യമന്ത്രി ഹെലൻ മകെന്റി. പാർട്ടി നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. വിദേശകാര്യമന്ത്രിയായി ചുമതലയേറ്റ ശേഷമുള്ള ഹെലന്റെ ആദ്യ സന്ദർശനമാണ് ഇത്. ഇന്നാണ് സന്ദർശനം. വടക്കൻ അയർലൻഡ് അസംബ്ലി സ്പീക്കർ ഡിയുപി എംഎൽഎ എഡ്വിൻ പൂട്ട്‌സുമായി ഹെലൻ ഇന്ന് കൂടിക്കാഴ്ച നടത്തും. അലയൻസ് പാർട്ടി നേതാവും നീതിന്യായ മന്ത്രിയുമായ നവോമി ലോങ്, യുയുപി നേതാവും ആരോഗ്യ മന്ത്രിയുമായ മൈക്ക് നെസ്ബിറ്റ്, എസ്ഡിഎൽപി പ്രതിപക്ഷ നേതാവ് മാത്യു ഒ’ടൂൾ എന്നിവരെയും സന്ദർശനത്തിനിടെ ഹെലൻ കാണും. സർക്കാരിന്റെ ഫണ്ടിൽ നിന്ന് ധനസഹായം ലഭിച്ച സെന്റ് മലാച്ചിസ് കോളേജും വിദേശകാര്യമന്ത്രി സന്ദർശിക്കും.

Read More

ഡബ്ലിൻ: യൂറോപ്പിൽ ആഞ്ഞടിക്കാൻ ഗൊരെത്തി എത്തുന്നു. ഈ വർഷത്തെ ആദ്യ ചുഴലിക്കാറ്റാണ് വരും ദിവസങ്ങളിൽ യൂറോപ്പിലേക്ക് ആഞ്ഞ് വീശുക. ഫ്രാൻസാണ് ചുഴലിക്കാറ്റിന് പേര് നൽകിയിരിക്കുന്നത്. അയർലൻഡിന്റെ തെക്ക് ഭാഗത്ത് കൂടിയാണ് കാറ്റ് കടന്ന് പോകുക. അതിനാൽ തെക്കൻ തീരമേഖലയിൽ കാറ്റ് വീശും. യുകെ, ഫ്രാൻസ് എന്നീ രാജ്യങ്ങളുടെ തെക്കൻ മേഖലയിലും ഗൊരെത്തിയുടെ സ്വാധീനം ഉണ്ടാകും. തെക്ക് ഭാഗത്ത് കൂടി കടന്ന് പോകുന്നുവെന്നതിനാൽ അയർലൻഡിൽ കാര്യമായ പ്രത്യാഘാതങ്ങൾ ഉണ്ടാകില്ല. എന്നാൽ വടക്കോട്ട് സഞ്ചരിച്ചാൽ കാറ്റ് അയർലൻഡിലും ശക്തമായി വീശും.

Read More

ഡബ്ലിൻ: അയർലൻഡിൽ കടന്ന് പോയത് ചൂടേറിയ വർഷം . 1900 ന് ശേഷം അയർലൻഡിൽ ഏറ്റവും ചൂട് അനുഭവപ്പെട്ട രണ്ടാമത്തെ വർഷം ആയിരുന്നു 2025. കഴിഞ്ഞ വർഷത്തെ ആനുവൽ ക്ലൈമറ്റ് സ്റ്റേറ്റ്‌മെന്റാണ് താപനില സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. കഴിഞ്ഞ വർഷം ശരാശരി വാർഷിക വായു താപനില 11.14 ഡിഗ്രി സെൽഷ്യസ് ആയിരുന്നു. 2023 ൽ ഇത് 11.21 ഡിഗ്രി സെൽഷ്യസ് ആയിരുന്നു. 1961 നും 1990 നും ഇടയിൽ വായുവിന്റെ താപനിലയിലെ ദീർഘകാല ശരാശരി (LTA) 9.55 സെൽഷ്യസ് ആയിരുന്നു. അതേസമയം 1991 നും 2020 നും ഇടയിൽ LTA എന്നത് 10.17 സെൽഷ്യസ് ആയിരുന്നു.

Read More

ഡബ്ലിൻ: അതിവേഗം വളരുന്ന വിമാനത്താവളമായി മാറി അയർലൻഡ് വെസ്റ്റ് എയർപോർട്ട്. പോയവർഷം വിമാനത്താവളത്തിൽ  വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ചരിത്രത്തിൽ ആദ്യമായി വിമാനത്താവളം വഴി യാത്ര ചെയ്തവരുടെ എണ്ണം 946,381 ആയി. 2024 നെക്കാൾ 13.5 ശതമാനത്തിന്റെ വർധനവാണ് യാത്രികരുടെ എണ്ണത്തിൽ വന്നിരിക്കുന്നത്. 2024 ൽ 8,34,000 യാത്രികർ വിമാനത്താവളം വഴി സഞ്ചരിച്ചിരുന്നു. വരും വർഷങ്ങളിൽ യാത്രികരുടെ എണ്ണത്തിൽ വീണ്ടും വർധനവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് കണക്കിലെടുത്ത് വിമാനസർവ്വീസുകൾ ഉൾപ്പെടെ സൗകര്യപ്രദമാംവിധം ക്രമീകരിക്കുന്നുണ്ട്.

Read More

ഡബ്ലിൻ: മുള്ളിംഗർ റീജിയണൽ ആശുപത്രിയിലും തിരക്ക്. ദിനം പ്രതി രോഗികളുടെ എണ്ണം വർധിക്കുകയാണെന്നാണ് അധികൃതർ അറിയിക്കുന്നത്. ഇതേ തുടർന്ന് അടിയന്തര സാഹചര്യങ്ങളിൽ അല്ലാതെ ചികിത്സയ്ക്കായി ആശുപത്രിയിൽ എത്തരുതെന്ന് അധികൃതർ നിർദ്ദേശം നൽകി. മിഡ്‌ലാൻഡ്‌സിൽ തിരക്ക് അനുഭവപ്പെടുന്ന രണ്ടാമത്തെ ആശുപത്രിയാണ് മുള്ളിംഗറിലേത്. തിരക്കിനെ തുടർന്ന് ടുള്ളിമോർ റീജിയണൽ ആശുപത്രിയിൽ അധിക കിടക്കകൾ സജ്ജീകരിച്ചിരുന്നു. അടിയന്തിര പരിചരണം ആവശ്യമില്ലാത്തവർ മറ്റ് സേവനങ്ങൾ പ്രയോജനപ്പെടുത്തണം എന്നാണ് ആശുപത്രി അധികൃതരുടെ നിർദ്ദേശം. ഫ്‌ളൂ, ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ എന്നിവയാണ് ആശുപത്രിയിൽ തിരക്ക് ഉയരാൻ കാരണം. ഇതേ തുടർന്ന് ആശുപത്രിയിൽ സന്ദർശകർക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

Read More

ഡൊണഗൽ: കൗണ്ടി ഡൊണഗലിൽ വ്യവസായിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ കോടതിയിൽ ഹാജരാക്കി. 32 വയസ്സുള്ള മൈക്കിൾ മലോണിയെ ആണ് കോടതിയിൽ ഹാജരാക്കിയത്. ഇയാൾക്ക് മേൽ കോടതി കൊലക്കുറ്റം ചുമത്തി. പ്രമുഖ വ്യവസായി സ്റ്റീഫൻ മക്കാഹില്ലിനെയാണ് മൈക്കിൾ കൊലപ്പെടുത്തിയത്. ലെറ്റർകെന്നി ജില്ലാ കോടതിയിലാണ് പ്രതിയെ ഹാജരാക്കിയത്. പ്രതിയെ കാസിൽറിയ ജയിലിലേക്ക് റിമാൻഡ് ചെയ്തു. അടുത്ത ആഴ്ച വീണ്ടും വെർച്വലായി യുവാവിനെ കോടതിയിൽ ഹാജരാക്കും. 60 വയസ്സുള്ള വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണ് സ്റ്റീഫൻ മക്കാഹിൽ. വ്യക്തിവൈരാഗ്യമാണ് കൊലയ്ക്ക് പിന്നിൽ എന്നാണ് സൂചന.

Read More

ഡബ്ലിൻ: വെനസ്വേല പ്രസിഡന്റ് നിക്കോളാസ് മഡുറോ അധികാരത്തിൽ നിന്നും പുറത്തുപോയത് നല്ല കാര്യമാണെന്ന് അയർലൻഡ് ഉപപ്രധാനമന്ത്രി സൈമൺ ഹാരിസ്. മഡുറോ ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട ഭരണാധികാരിയല്ല. നിരവധി പേർക്ക് വേദനയും ദുരിതവും സമ്മാനിച്ച വ്യക്തിയാണ് മഡുറോയെന്നും മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ സൈമൺ ഹാരിസ് പറഞ്ഞു. അതേസമയം അമേരിക്കയുടെ നടപടിയോട് അയർലൻഡിന് മൃദുസമീപനം ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മഡുറോയെയും ഭാര്യയെയും പിടികൂടിയതിനെ തട്ടിക്കൊണ്ട് പോകലെന്ന് ഒരിക്കലും വിശേഷിപ്പിക്കില്ല. ജനാധിപത്യപരമായിട്ടല്ല അദ്ദേഹം അധികാരത്തിലേറിയത്. മഡുറോ പുറത്ത് പോയത് നല്ല കാര്യമാണ്. ക്രൂരനായ സ്വേച്ഛാധിപതിയാണ് അദ്ദേഹം എന്നും സൈമൺ ഹാരിസ് കൂട്ടിച്ചേർത്തു.

Read More

ഡബ്ലിൻ: പോയ വർഷം ഏറ്റവും കൂടുതൽ തിരക്കേറിയ വിമാനത്താവളമായി കോർക്ക് വിമാനത്താവളം. 3.46 ദശലക്ഷം യത്രികർ ആയിരുന്നു കഴിഞ്ഞ ദിവസം വിമാനത്താവളം വഴി സഞ്ചരിച്ചത്. അതേസമയം തുടർച്ചയായ മൂന്നാം വർഷമാണ് യാത്രികരുടെ എണ്ണത്തിൽ ഇത്രയും വലിയ വളർച്ച കൈവരിക്കുന്നത്. 2024 വർഷവുമായി താരതമ്യം ചെയ്യുമ്പോൾ 2025 ൽ യാത്രികരുടെ എണ്ണം 13 ശതമാനം വർധിച്ചു. കഴിഞ്ഞ 10 വർഷക്കാലത്തെ കണക്കുകൾ പരിശോധിച്ചാൽ യാത്രികരുടെ എണ്ണത്തിൽ 67 ശതമാനം വർധനവ് ഉണ്ടായി.

Read More

ഡബ്ലിൻ: മോർട്ട്‌ഗേജ് നിരക്കുകൾ വർധിപ്പിച്ച് ഐസിഎസ് മോർട്ട്‌ഗേജസ്. പുതിയ നിരക്കുകൾ വെള്ളിയാഴ്ച മുതൽ പ്രാബല്യത്തിൽ വരും. ഓണർ- ഒക്യുപയർ മോർട്ട്‌ഗേജ് നിരക്കുകളാണ് വർധിപ്പിച്ചത്. അതേസമയം ഈ വർഷം ആദ്യമായി മോർട്ട്‌ഗേജ് വർധിപ്പിക്കുന്നത് ഐസിഎസ് ആണ്. ഫിക്‌സ്ഡ് മോർട്ട്‌ഗേജ് നിരക്കുകളിൽ 0.25 ശതമാനം മുതൽ 0.45 ശതമാനം വരെ വർധനവ് ഉണ്ട്. മൂന്ന് വർഷത്തെയും അഞ്ച് വർഷത്തെയും മോർട്ട്‌ഗേജുകൾക്ക് ഇത് ബാധകമാണ്. എന്നാൽ വേരിയബിൾ റേറ്റ് മോർട്ട്‌ഗേജുകളോ നിലവിലുള്ള ഉപഭോക്താക്കളോ ഇതിൽ ഉൾപ്പെടുന്നില്ല.വിപണി സാഹചര്യങ്ങളിലെ മാറ്റങ്ങളാണ് വില വർധനവിന് കാരണമെന്ന് ഐസിഎസ് വ്യക്തമാക്കി.

Read More